Friday, May 27

Tag: sabarimala

മല കയറാൻ തൃപ്തി ദേശായിയും സംഘവും എത്തി ഒപ്പം ബിന്ദു അമ്മിണിയും
കേരളം

മല കയറാൻ തൃപ്തി ദേശായിയും സംഘവും എത്തി ഒപ്പം ബിന്ദു അമ്മിണിയും

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും കമ്മീഷണര്‍ ഓഫീസിലെത്തി . ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിന്ദുവിന് നേരേ മുളകു പൊടി ആക്രമണവുമുണ്ടായി തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തില്‍നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശബരിമല ദര്‍ശനം തന...
ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമ്മിക്കണമെന്ന് സംസ്ഥാനസർക്കാരിനോട് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമ്മിക്കണമെന്ന് സംസ്ഥാനസർക്കാരിനോട് സുപ്രീം കോടതി

ശബരിമല ക്ഷേത്രത്തിൻ്റെ പ്രത്യേകത കണക്കിലെടുത്ത് സംസ്ഥാനസർക്കാർ ഭരണ നിര്‍വഹണത്തിനായി പ്രത്യേകനിയമം നിർമ്മിക്കണമെന്ന് സുപ്രീം കോടതി . നാലു മാസത്തിനകമാണു നിയമം നിർമ്മിക്കേണ്ടതെന്നാണു കോടതി നിർദ്ദേശിച്ചത് പ്രത്യേകനിയമം ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക നിയമം നിര്‍മിക്കണമെന്ന് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം നിയമ നിര്‍മാണം നടത്തണം. ജനുവരി മൂന്നാംവാരം പുതിയ നിയമം ഹാജരാക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. അതേസമയം ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മിക്കണമെന്ന് ഓഗസ്റ്റ് 27ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്ന്, പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഓര്‍മിപ്പിച്ചു. പ്രത്യേക നിയമത്തിനു പകരം തിരുവിതാകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതു മതിയായ നടപടിയല...
ശബരിമലയും ചില കാവിപുതച്ച കോൺഗ്രസ് പുലികളും കുഞ്ഞാമ്പു എഴുതുന്നു
Featured News, Uncategorized, കുഞ്ഞാമ്പു കോളം, രാഷ്ട്രീയം

ശബരിമലയും ചില കാവിപുതച്ച കോൺഗ്രസ് പുലികളും കുഞ്ഞാമ്പു എഴുതുന്നു

ദാ ഇറങ്ങീട്ടുണ്ട് നമ്മുടെ പുലികൾ. പുലികൾ അല്ലെങ്കിലും ഇങ്ങനാ പതുങ്ങിയിരിക്കുമെന്നാ പുലിവിഷയത്തിൽ ഡോക്ട്രേറ്റ് എടുത്ത സാക്ഷാൽ പുലിമുരുകൻ പറഞ്ഞത്. ശബരിമല വരുന്നത് വരെ പതുങ്ങിയിരിപ്പായിരുന്നു പുലി. ഓ കുഞ്ഞാമ്പുനെ തല്ലരുത്. പുലിയെന്നൊക്കെ വിളിച്ചെന്നും പറഞ്ഞു. പറഞ്ഞുവന്നത് നമ്മുടെ ശബരിമല സ്പെഷ്യലിസ്റ്റ് സുരേന്ദ്രൻ സ്വമിയെ പറ്റിയല്ല. നമുക്കി കേരളത്തിൽ ചില യുവകോമളന്മാരായ കോൺഗ്രസ് പുലികളുണ്ട്,അവരെ പറ്റിയാണ്. ബലരാമൻ എന്ന ഒന്നാം പുലിയിൽ നിന്നും ഒരു ഞരക്കമുണ്ടായി ഇന്ന്. ആള് നേരിട്ട് മുഖ്യമന്ത്രിയെ ഒക്കെയേ ആക്രമിക്കുള്ളൂ. ആക്രമിച്ചോളൂ നല്ലതാണ് പക്ഷെ പാത്തും പതുങ്ങിയും ഫേസ് ബുക്ക് വാളിലിരുന്നു ഗൗളീ മന്ത്ര ധ്വനിയുയർത്തുന്നത് വിപ്ലവാണെന്നാണ് ആ പുലി ധരിച്ചു വച്ചിരിക്കുന്നത്. എത്രമാത്രം നാണം കേട്ടതാണ് സുഹൃത്തെ നിങ്ങളുടെ നിലപാടുകൾ. നിങ്ങളുടെ മനസിലെ ആ വലിയ കോൺഗ്രസ് ആദർശവാനെപ്പോലെ സി പി എം വിരോധം മാത്രമല്ല ...
ശബരിമലയിൽ പോയിട്ടുണ്ട് ഇപ്പോഴുംപോകും കോന്നിമണ്ഡലം ഇടതു സ്ഥാനാർഥി കെ യു ജെനീഷ് കുമാർ
കേരളം, രാഷ്ട്രീയം

ശബരിമലയിൽ പോയിട്ടുണ്ട് ഇപ്പോഴുംപോകും കോന്നിമണ്ഡലം ഇടതു സ്ഥാനാർഥി കെ യു ജെനീഷ് കുമാർ

ശബരിമല ഉൾപ്പെടുന്ന പത്തനം തിട്ട ജില്ലയിൽ നടക്കുന്ന കോന്നി ഉപതെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെയും വിശ്വാസമില്ലായ്മയുടെയും രാഷ്ട്രീയം തന്നെയാണ് ചർച്ചചെയ്യുന്നത്. കൂടാതെ ഈ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ കൂടി രംഗത്ത് വന്നതോട് കൂടി ശബരിമല വിഷയത്തെ കോന്നിയുടെ വികസന വിഷയത്തെക്കാൾ ചർച്ച ചെയ്യപ്പെടാനുള്ള സാധ്യതയും ഏറിവരുന്നു.പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിൽ മൂന്നു രാഷ്ട്രീയ കക്ഷികളിലും പെട്ട സ്ഥാനാർത്ഥികൾ അവരുടെ നിലപാടുകൾ വ്യക്തമാക്കിയെങ്കിലും ഇടതു സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ ഒരു പടി മുന്നിൽ കാര്യങ്ങളെ കണ്ടുവെന്ന് വേണംകരുതുവാൻ. ജമ്മുകശ്മീര്‍ വിഷയത്തില്‍ ഒറ്റ രാത്രികൊണ്ട് തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന് ശബരിമല വിഷയത്തില്‍ ഒളിച്ചു കളിയാണുള്ളതെന്നും വിശ്വാസികളെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ബാല്യകാലത്ത് താന്‍ അച്ഛനോ...
പോലീസിന്റെ സമീപകാല ഇടപെടലുകൾ ദുഷ്പ്പേരുണ്ടാക്കുന്നു ; പിണറായി വിജയന്‍
കേരളം, വാര്‍ത്ത

പോലീസിന്റെ സമീപകാല ഇടപെടലുകൾ ദുഷ്പ്പേരുണ്ടാക്കുന്നു ; പിണറായി വിജയന്‍

ശബരിമല പ്രക്ഷോഭ സമയത്തും പ്രളയ സമയത്തും പോലീസ് നടത്തിയ ഇടപെടലുകൾ അഭിനന്ദനീയമായിരുന്നു . ശബരിമലയില്‍ കലാപം നടത്താന്‍ ഒരുങ്ങി പുറപ്പെട്ടു വന്നവരെ സമചിത്തതയോടെ നിയന്ത്രിച്ചത് നമ്മുടെ പോലീസ് സേനയായിരുന്നു എന്നാൽ പോലീസിന്റെ സമീപകാല ഇടപെടലുകൾ ദുഷ്പ്പേരുണ്ടാക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാന്‍ പാടില്ലെന്നും കസ്റ്റഡി കൊലപാതകം അടക്കം സംസ്ഥാന പോലീസിന് ദുഷ്‌പേര് എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കണമെന്നും കസ്റ്റഡി മരണങ്ങള്‍ ഗൗരവകരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പോലീസുകാരും പൊതു ചട്ടങ്ങള്‍ പാലിക്കണം. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ നോക്കിയല്ല പോലീസ് ജനങ്ങളോട് പെരുമാറേണ്ടത്. കുറ്റം ചെയ്ത എല്ലാവരേയും ഒരുപോലെ കാണാന്‍ സാധിക്കണം. തെറ്റ് ചെയ്തവര്‍ക്കെതിരെ ചട്ടപ്രകാരം എല്ല...
ശബരിമലയിൽ ഹിന്ദുക്കൾ ഒഴികെയുള്ളവരെ വിലക്കണമെന്ന് ഹർജി; ഹരിവരാസനം മാറ്റി പാടിക്കേണ്ടി വരുമോ എന്ന് കോടതി
കേരളം, വാര്‍ത്ത

ശബരിമലയിൽ ഹിന്ദുക്കൾ ഒഴികെയുള്ളവരെ വിലക്കണമെന്ന് ഹർജി; ഹരിവരാസനം മാറ്റി പാടിക്കേണ്ടി വരുമോ എന്ന് കോടതി

ശബരിമലയിൽ ഹിന്ദുമതസ്ഥരല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയ തൃശൂര്‍ സ്വദേശിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഇതര മത വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രം മതനിരപേക്ഷ ക്ഷേത്രമാണെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ചോദിച്ചു. ഹരിവരാസനത്തെ മന്ത്രമായി കാണരുതെന്നും അതിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നുമായിരുന്നു ഗോപിനാഥന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഹർജിയുമായി മുന്നോട്ട് പോകാന്‍ ഹർജിക്കാരന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കാന്‍ ആവശ്യപ്പെടുന്...
ശബരിമല ചർച്ചക്കിടെ ജാതി അധിക്ഷേപം നടത്തിയ അവതാരക അറസ്റ്റിൽ
ദേശീയം, വാര്‍ത്ത

ശബരിമല ചർച്ചക്കിടെ ജാതി അധിക്ഷേപം നടത്തിയ അവതാരക അറസ്റ്റിൽ

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍. മോജോ ടിവിയുടെ മുന്‍ സിഇഒയും വാര്‍ത്ത അവതാരികയുമായ പി രേവതിയെയാണ് ബഞ്ചാര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രേവതിയെ കോടതി ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിടുകയായിരുന്നു. ദളിത്‌ സംഘടന നേതാവ് വരപ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ രേവതിയും സഹ അവതാരകനായ രഘുവും തന്‍റെ ജാതിയെ അധിക്ഷേപിച്ചു എന്ന വരപ്രസാദിന്റെ പരാതിയിലാണ് നടപടി. സംഭവത്തെ തുടര്‍ന്ന് മോജോ ടിവിയിലെ മൂന്ന് അവതാരകര്‍ക്കെതിരെയാണ് പട്ടിക ജാതി അതിക്രമ൦ തടയല്‍ നിയമ പ്രകാരം കഴിഞ്ഞ ജനുരിയില്‍ കേസെടുത്തത്. വാറന്‍റ് ഇല്ലാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യനെത്തിയതെന്നും തന്‍റെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെന്നും രേവതി പിന്നീട് ട്വീറ്റ് ചെ...
ശബരിമല വിഷയത്തിൽ നിയമം കൊണ്ട് വരുന്നത് ശരിയല്ലെന്ന് ജി. സുധാകരൻ
കേരളം, വാര്‍ത്ത

ശബരിമല വിഷയത്തിൽ നിയമം കൊണ്ട് വരുന്നത് ശരിയല്ലെന്ന് ജി. സുധാകരൻ

എൻ. കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിനെതിരെ മന്ത്രി ജി. സുധാകരൻ. ശബരിമലയിൽ സ്ത്രീകൾ കയറാതിരിക്കാൻ പാർലമെന്റിൽ നിയമം കൊണ്ടു വരുന്നത് ശരിയല്ലെന്നു സുധാകരൻ പറഞ്ഞു. ക്ഷേത്രങ്ങളെപ്പറ്റിയും പള്ളികളെപ്പറ്റിയും നിയമം ഉണ്ടാക്കുകയാണോ പാർലമെന്റിലെ ജോലി എന്നും സുധാകരൻ ചോദിച്ചു. പാർലമെന്റിൽ നിയമം പാസാക്കി ആചാരങ്ങളെ സംരക്ഷിക്കുന്നതു ശരിയല്ലന്നും കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ മന്ത്രി പറഞ്ഞു. വ്യക്തിപരമായ കാര്യമാണ് വിശ്വാസം. അത് തെരുവിലേക്കു കൊണ്ടുവരുന്നത് വർഗീയതയാണന്നും അത് കേരളത്തിൽ വിജയിച്ചു എന്ന് പറഞ്ഞ് നടക്കുന്നവർ നാളെ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
ശബരിമല വിഷയത്തെ കയ്യൊഴിഞ്ഞ് ബിജെപി; ഇടപെടാനാവില്ലെന്ന് നിലപാട്- ഓർഡിനൻസ് ഉണ്ടാവില്ല
കേരളം, ദേശീയം, വാര്‍ത്ത

ശബരിമല വിഷയത്തെ കയ്യൊഴിഞ്ഞ് ബിജെപി; ഇടപെടാനാവില്ലെന്ന് നിലപാട്- ഓർഡിനൻസ് ഉണ്ടാവില്ല

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ല് ബിജെപി നിയമമാക്കില്ലെന്ന് ഉറപ്പായി. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലില്‍ തത്കാലം നിലപാട് എടുക്കാനാകില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞത്. നിലവില്‍ ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ കേന്ദ്രസർക്കാരിന് നടപടി സ്വീകരിക്കാനാവില്ലെന്നാണ് രാം മാധവ് പറഞ്ഞത്. ഇതോടെ ശബരിമല വിഷയത്തിൽ ബിജെപിയുടെ കപട മുഖം പുറത്താവുന്ന കാഴ്ചയാണ് കാണാനാവുന്നത്. ശബരിമല കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ഇന്ത്യയിലെങ്ങും അയ്യപ്പ വിശ്വാസികളുണ്ടന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വരുന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. അവിടെയും നിറയെ അയ്യപ്പ ഭക്തന്‍മാരുണ്ട്. അതിനാല്‍ ഇത് കണക്കിലെടുത്ത് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന എല്ലാ ...
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ; ബിജെപി പ്രതിരോധത്തിൽ
കേരളം, വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ; ബിജെപി പ്രതിരോധത്തിൽ

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എൻ. കെ. പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ വെള്ളിയാഴ്ച്ച ലോക്സഭയിൽ അവതരിപ്പിക്കും. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ട് വരണമെന്നും തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടുള്ള ബിൽ ആണ് പ്രേമചന്ദ്രൻ അവതരിപ്പിക്കുക. 17-ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ലോക്സഭാ സ്‍പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിൽ അവതരിപ്പിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ യുഡിഎഫ് ബിൽ കൊണ്ട് വരുമ്പോൾ, ബിൽ ചർച്ചാവേളയിൽ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നിലപാട് പറയേണ്ടി വരും. കേന്ദ്ര സർക്കാർ ബില്ലിനെ എതിർത്താൽ കേരളത്തിലെ ബിജെപിയുടെ അവസ്ഥ പരിതാപകരമാകും. ഇത്രനാളും കാട്ടി കൂട്ടിയത് കള്ളത്തരമായിരുന്നുവെന്ന് വിളിച്ചു പറയുന്നതായിരിക്കും അത്. വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ബില്ലാണിത്. ബിജെപിയെ കൂടി ...