Saturday, September 19

Tag: sajeev pillai

മാമാങ്കത്തിൻ്റെ വ്യാജപതിപ്പ് ടോറൻ്റിൽ പ്രചരിക്കുന്നു ; പോലീസ്  കേസെടുത്തു
കേരളം, വാര്‍ത്ത, സിനിമ

മാമാങ്കത്തിൻ്റെ വ്യാജപതിപ്പ് ടോറൻ്റിൽ പ്രചരിക്കുന്നു ; പോലീസ് കേസെടുത്തു

മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമെന്നവകാശപ്പെടുന്ന മമ്മൂട്ടി നായകനായ മാമാങ്കം ചിത്രത്തിൻ്റെ വ്യാജപതിപ്പ് ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതായി ആരോപണം. ഡിസംബർ 12 നു വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് പ്രചരിക്കുന്നത് എന്നാണു നിർമ്മാതാക്കൾ പരാതിപ്പെട്ടത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുശേഷം തന്നെ  ചിത്രത്തിൻ്റെ പകർപ്പ് ടൊറൻ്റില്‍ എത്തുകയായിരുന്നു. തമിഴ് നാട്ടിലെ റോക്കേഴ്‌സ് എന്ന വെബ് സൈറ്റാണു ചിത്രം ചോർത്തിയത്. ഈ തമിഴ് സംഘം തന്നെയാണു ചിത്രം പ്രചരിപ്പിക്കുന്നത് എന്നാണു പരാതി മൊത്തം 2000 ത്തിലധികം തിയേറ്ററുകളിലാണു ചിത്രം റിലീസ് ചെയ്തത്. 45 രാജ്യങ്ങളിലാണു സിനിമ പ്രദർശിപ്പിക്കുന്നത്. വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കേരളപോലീസിന്റെ സൈബര്‍ഡോം വ്യാജപതിപ്...
‘സജീവ് പിള്ളയാണു താരം’ ; വ്യാജനക്ഷത്രങ്ങളെ തിരുത്തുന്ന മാമാങ്കം വിധി
Featured News, വാര്‍ത്ത, സിനിമ

‘സജീവ് പിള്ളയാണു താരം’ ; വ്യാജനക്ഷത്രങ്ങളെ തിരുത്തുന്ന മാമാങ്കം വിധി

കുറെക്കാലം മുമ്പാണു ഉദയനാണു താരം എന്ന സൂപ്പർഹിറ്റ് ചിത്രം മലയാളികൾ കണ്ടത്. പ്രതിഭാശാലിയായ ഒരു മനുഷ്യൻ്റ്റെ സിനിമാസങ്കല്പത്തെത്തന്നെ ഒട്ടും ചളിപ്പില്ലാതെ അടിച്ചുമാറ്റി തൻ്റെതാണു കഥയെന്ന് വാദിച്ചുകൊണ്ട് സിനിമാരംഗത്ത് കുതിച്ചുയർന്ന ഒരു വ്യാജനക്ഷത്രത്തിൻ്റെ പതനം കണ്ട് കയ്യടിച്ചവരാണു നമ്മൾ ഇപ്പോൾ കാലങ്ങൾക്കുശേഷം മലയാളസിനിമയുടെ സ്ക്രീനിനുപുറത്ത് അത്തരത്തിലൊരു കഥ നമ്മൾ കാണുന്നു. മാമാങ്കം എന്ന സിനിമയെക്കുറിച്ചും സജീവ് പിള്ള എന്ന സിനിമാപ്രവർത്തകനെക്കുറിച്ചും മലയാളികളോട് കൂടുതൽ വിവരിക്കേണ്ട ആവശ്യം ഇന്നില്ല. അതേസമയം ഇന്ന് പുറത്തുവന്നിരിക്കുന്ന ഹൈക്കോടതി വിധി ഈ വാദപ്രതിവാദങ്ങൾക്ക് തിരശ്ശീലയിടുകയും ഒരു കലാസൃഷ്ടിയുടെ യഥാർഥ അവകാശി ആരെന്ന് കണ്ടെത്തുകയുമാണു. മാമാങ്കം സിനിമയുടെ തിരക്കഥ സജീവ് പിള്ളയുടെതാണെന്ന് തെളിഞ്ഞതിനാൽ ചിത്രത്തിൽ നിന്നും ശങ്കർ രാമകൃഷ്ണൻ്റ്  പേരു ഒഴിവാക്കി വേണം തിയറ്ററുകളിൽ പ്രദർശിപ്പിക...
‘മാമാങ്ക’ത്തിനു പുതിയ പ്രതിസന്ധി ; തിരക്കഥാകൃത്ത് സജീവ് പിള്ളയെന്ന് ഹൈക്കോടതി
കേരളം, വാര്‍ത്ത, സിനിമ

‘മാമാങ്ക’ത്തിനു പുതിയ പ്രതിസന്ധി ; തിരക്കഥാകൃത്ത് സജീവ് പിള്ളയെന്ന് ഹൈക്കോടതി

നവംബർ 12 ന് നാളെ വ്യാഴാഴ്ച  പ്രദർശനത്തിനെത്താൻ തയാറെടുക്കുന്ന  മാമാങ്കത്തിന്റെ രചയിതാവ് സജീവ് പിള്ളയെന്ന് ഹൈക്കോടതി. തിരക്കഥാകൃത്തിന്റെ പേരൊഴിവാക്കി ചിത്രം പ്രദർശനത്തിനെത്തിക്കാൻ ആണ് ഹൈക്കോടതി നിർദ്ദേശം. അവലംബിത തിരക്കഥയെന്ന പേരിൽ ശങ്കർ രാമകൃഷ്ണന്റെ പേര് വച്ചായിരുന്നു ചിത്രത്തിന്റെ പ്രചാരണവും ടൈറ്റിലും. തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്നും ശങ്കർ രാമകൃഷ്ണൻ്റെ പേരു ഒഴിവാക്കി വേണം പ്രദർശനം നടത്താൻ എന്നാണ് ഉത്തരവ്. സിനിമയിൽ നിന്നും തൻ്റെ പേരൊഴിവാക്കിയ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സജീവ് പിള്ള നൽകിയ ഹർജിയിലാണ് വിധി.  'കോടതി വിധി തീർത്തും അനുകൂലമാണ്. ചിത്രത്തിന്റെ തിരക്കഥ, ഡയലോഗ്, സ്ക്രീൻപ്ലേ എന്നിവ ഞാൻ തന്നെ ചെയ്തത് എന്നാണ് കോടതി നിരീക്ഷണം. ചിത്രത്തിന്റെ പ്രചരണത്തിനുപയോഗിച്ച പല ഫോട്ടോകളും ഞാൻ ഷൂട്ട്‌ ചെയ്ത ഭാഗങ്ങളിൽ നിന്നുമാണ്. ഇനി ഒരു സത്യവാങ്മൂലം സമർപ്പിച്ചാലേ പ്രദർശനത്തിന് ...
സജീവ് പിള്ളയുടെ മാമാങ്കം നോവൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു
Featured News, കേരളം, വാര്‍ത്ത, സാഹിത്യം, സിനിമ

സജീവ് പിള്ളയുടെ മാമാങ്കം നോവൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു

വിവാദമായ സിനിമയ്ക്ക് ആധാരമായ സ്ക്രിപ്റ്റിൻ്റെ പ്രാഗ് രൂപമായ 'മാമാങ്കം' നോവൽ രൂപത്തിൽ പുറത്തിറങ്ങി. സജീവ് പിള്ള എഴുതിയ മാമാങ്കം നോവൽ പ്രസിദ്ധീകരിച്ചത് ഡി സി ബുക്സാണു. മാമാങ്കം ചരിത്രം രണ്ട് ദശകത്തോളംകാലം ഗവേഷണം നടത്തിയതിലൂടെയാണു ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെടുക്കപ്പെടുന്നത്. ഇത് കണ്ടെത്തുന്നതിനുള്ള തീവ്രപരിശ്രമത്തിനൊടുവിലാണു മാമാങ്കം നോവൽ എഴുതപ്പെടുന്നത്.  പുറനാന്നൂറിലെ വരികളാണു കവർ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല! കുതിച്ചുവരുന്ന വമ്പൻ പടയെ പെട്ടെന്നൊരുമ്പെട്ട് അടക്കാൻ ആവതുള്ള മഹാപൗരുഷമാണയാൾക്ക്' മാമാങ്കം സിനിമ നിർമ്മാണത്തിനിടെ നിർമ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സംവിധായകനായ സജീവ് പിള്ള പുറത്തായത് വിവാദമായിരുന്നു. മമ്മൂട്ടിയാണു മാമാങ്കം സിനിമയിലെ നായകനായി വേഷമിടുന്നത് കഴിഞ്ഞ ദിവസമാണു മാമാങ്കം നോവൽ പ്രസിദ്ധീകരിച്ചത്. സ...
സജീവ് പിളള പുറത്തായതും ഷെയ്ൻ നിഗം അകത്താവുന്നതിൻ്റെയും രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു
കേരളം, വാര്‍ത്ത, സിനിമ

സജീവ് പിളള പുറത്തായതും ഷെയ്ൻ നിഗം അകത്താവുന്നതിൻ്റെയും രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

പി കെ സി പവിത്രൻ മുടി മുറിച്ചാല്‍ പോലും അത് വാര്‍ത്തയും വിവാദവുമാകുന്ന മലയാളസിനിമയിലെ, അല്ലെങ്കില്‍ സിനിമാ സംഘടനകള്‍ സ്വീകരിക്കുന്ന ചില ഇരട്ടത്താപ്പുകളെപ്പറ്റി പറയാതെ വയ്യ. കുറച്ചു നാള്‍ മുന്‍പാണ് പ്രതിപക്ഷം. ഇന്‍ സംവിധായകന്‍ സജീവ്‌ പിള്ളയുമായി സംസാരിച്ചത്. മലയാള സിനിമയിലെ ഏറ്റവും വഞ്ചിക്കപ്പെട്ട സംവിധായകന്‍ അല്ലെങ്കില്‍ തിരക്കഥാകൃത്ത് എന്നൊക്കെ വേണമെങ്കില്‍ അദ്ദേഹത്തെ വിളിക്കാം. സജീവ്‌ പിള്ള പറഞ്ഞതനുസരിച്ച്, നീണ്ട പന്ത്രണ്ടു വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഗവേഷണമാണ് മാമാങ്കം എന്ന ചിത്രം. തികച്ചും വ്യത്യസ്തമായ തലത്തില്‍ നിന്നുകൊണ്ട് ഒരു ചരിത്ര സംഭവത്തെ നോക്കി കാണുകയായിരുന്നു ആ സിനിമയിലൂടെ എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവായ മമ്മൂട്ടിയെ അത്ഭുതപ്പെടുത്തിയ തിരക്കഥ. അധികം താമസിയാതെ നിര്‍മ്മാതാവും എത്തി. മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ഇന്ത...
ഇതാണോ സർ ആ പറഞ്ഞ മാമാങ്കം; ടീസർ കണ്ട് അന്തംവിട്ട കുഞ്ഞാമ്പു എഴുതുന്നു
Featured News, കുഞ്ഞാമ്പു കോളം, വിനോദം, സിനിമ

ഇതാണോ സർ ആ പറഞ്ഞ മാമാങ്കം; ടീസർ കണ്ട് അന്തംവിട്ട കുഞ്ഞാമ്പു എഴുതുന്നു

ഇതാണോ സർ ആ പറഞ്ഞ മാമാങ്കം. ഇതുബാഹുബലിയല്ലേ സർ. അല്ലപിന്നെ, ബാഹുബലി സിനിമ മമ്മൂക്കയെ വച്ചെടുത്താൽ മാമാങ്കം ആകുമോ സർ. വിവരക്കേടാണെങ്കിൽ ക്ഷമിക്കണം. ടീസർ കണ്ടതിന്റെ ചൊരുക്കുവിട്ടുമാറുന്നില്ല. അല്ലേലും കുഞ്ഞമ്പുന്റെ സ്വഭാവം അടി ഇരന്നുവാങ്ങുന്നതാ. ബഹുമാനപ്പെട്ട ഇക്ക ഫാൻസ്‌ അസോസിയേഷൻ ക്ഷമിക്കണം. കുഞ്ഞമ്പു മനസിലാക്കിയ മാമാങ്കം ഇതിൽ കണ്ടില്ല.  അല്ല ഇങ്ങനല്ല കുഞ്ഞമ്പുന്റെ മാമാങ്കം. അതോണ്ട് പറഞ്ഞുപോയതാണ്. എത്രകണ്ടാലും മതിയാവാത്ത ഒന്നേയുള്ളൂ എന്നൊക്കെപറഞ്ഞുകൊണ്ടു തുടങ്ങിയ ആ റ്റീസർ ഒരു തവണ കണ്ടപ്പോൾ തന്നെ മതിയായി സാർ. ഇത് മലയാളമാണ് സാർ.  കുമ്പളങ്ങിയും തണ്ണീർമത്തനും ഒക്കെ വിളയിക്കുന്ന റിയലിസ്റ്റിക്ക് കാലമാണ് സാർ. പഴയ ആ തെരുവുനാടകത്തിന്റെ അവതാരകനെപ്പോലെ ഇങ്ങനെവന്നു പദ്യം ചെല്ലുന്നത്. പരമബോറായി സാർ. മാമാങ്കം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ് അത് കെട്ടുകഥയല്ല എന്ന മനസിലാക്കലാണ് ആദ്യം ഉണ്ടാകേണ്ടത്.  ഇന്ത്യൻ ...