Tuesday, September 22

Tag: SANDHYA

കരയാമ്പൂവിന്‍റെ രുചിയും കറുവാപ്പട്ടയുടെ മണവുമായി ഗബ്രിയേല ; സന്ധ്യ മേരി
Featured News, എന്നെ സ്വാധീനിച്ച പുസ്തകം, സാഹിത്യം

കരയാമ്പൂവിന്‍റെ രുചിയും കറുവാപ്പട്ടയുടെ മണവുമായി ഗബ്രിയേല ; സന്ധ്യ മേരി

തീക്ഷ്ണമായ വായനാനുഭവം സമ്മാനിച്ച ജോര്‍ജ് അമാദോയുടെ `ഗബ്രിയേല ക്ലോവ് ആന്‍ഡ് സിനമണ്‍` എന്ന നോവലിനെക്കുറിച്ച്  ഒരു പുസ്തകത്തിനു `ഗബ്രിയേല ക്ളോവ് ആൻഡ് സിനമൺ` എന്ന് പേരിടുന്നതിൽത്തന്നെ ഒരു കാവ്യാത്മകതയുണ്ട്. നായികയുടെ തീഷ്ണമായ സൗന്ദര്യവും ഗംഭീരമായ പാചകവൈദഗ്ധ്യവും ഒരേപോലെ ഉൾക്കൊള്ളുന്ന, ദ്യോതിപ്പിക്കുന്ന മനോഹരമായ പേരാണ് ജോർജ് അമാദോയുടെ നോവലിന്റേത്. കരയാമ്പൂവിന്റെ നിറവും കറുവപ്പട്ടയുടെ മണവുമുള്ളവൾ - ഗബ്രിയേല. കൊക്കോ കൃഷിയിലൂടെ സാമ്പത്തികമായി വലിയ മുന്നേറ്റവും പുരോഗതിയും കൈവരിച്ച ഇല്ലിയൂസ് എന്ന ബാഹിയൻ ചെറുനഗരത്തിന്റെ കഥയാണ് ഗബ്രിയേല ക്ളോവ് ആൻഡ് സിനമൺ പറയുന്നത്. ബ്രസീലിയൻ സാമൂഹികജീവിതത്തെ എത്ര തന്മയത്വത്തോടെ, മനോഹരമായാണ് അമാദോ ഈ നോവലിൽ അവതരിപ്പിക്കുന്നത്! ഗബ്രിയേല വായിച്ചതിനുശേഷം എനിക്ക് ഈ ലോകത്തിൽ പോകാൻ ഏറ്റവും ആഗ്രഹമുള്ള സ്ഥലമായി മാറി ബ്രസീൽ! കേണൽമാർ എന്ന് വിളിക്കപ്പെടുന്ന കൊക്കോ മുതലാളിമാര...
ഒരു ഗിരീഷ് ഒാർമ്മ ; സന്ധ്യ മേരി എഴുതുന്നു
കല, കേരളം, സാഹിത്യം

ഒരു ഗിരീഷ് ഒാർമ്മ ; സന്ധ്യ മേരി എഴുതുന്നു

ഗിരീഷ് കുമാറിനെ ഞാനാദ്യം കാണുന്നത് കാർത്തികയിലെ ഷുജാദിൻ്റെ മുറിയിൽ വച്ചാണ്. അതിനുമുമ്പുള്ള കുടമാളൂർ ഗിരീഷിനെ എനിക്കറിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ തിരുവനന്തപുരത്തെ പ്രസിദ്ധമായ കാർത്തിക ലോഡ്ജിലേക്കുകയറിച്ചെല്ലുമ്പോൾ എനിക്കറിയില്ലായിരുന്നു അവിടെ പരിചയപ്പെടാൻ പോകുന്നവരൊക്കെ ജീവിതാവസാനംവരെ എൻ്റെയൊപ്പം ഉണ്ടാകുമെന്ന്, ബന്ധങ്ങളുടെ ആഴവും പരപ്പും അവരിലൂടെ ഞാനറിയുമെന്ന്, സൗഹൃദവും സ്നേഹവും അവരേപ്പോലെതന്നെ എന്നേയും ഉന്മാദിയാക്കി മാറ്റുമെന്ന്. കാർത്തിക സംഘത്തിലെ ഏറ്റവും ഇളമുറക്കാരിയായിരുന്നു ഞാൻ. ഗിരീഷുൾപ്പെടെ മിക്കവർക്കും എന്നേക്കാൾ പത്തുവയസ്സോളം കൂടുതലുണ്ടായിരുന്നു. അവരേക്കാളൊക്കെ വല്ലാതെ ചെറുതായതുകൊണ്ടാവണം, ആദ്യം മുതൽതന്നെ അവരെനിക്ക് ഒത്തിരി സ്നേഹം തന്നു. ലോകത്തോടുമുഴുവനുള്ള സ്നേഹവും പരസ്പരമുള്ള സൗഹൃദവും ഒരാഘോഷമാക്കി മാറ്റിയ ആ ബൊഹീമിയൻ  സുഹൃദ് സംഘത്തിലെ അവസാനകണ്ണിയായി മാറ...