Saturday, July 31

Tag: Sangha Parivar

ഹിന്ദുത്വസംഘടനകളുടെ ഭീഷണി ; അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Featured News, കേരളം, വാര്‍ത്ത

ഹിന്ദുത്വസംഘടനകളുടെ ഭീഷണി ; അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയ്ക്കെതിരെ ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ. ഓൺലൈൻ ക്ലാസെടുക്കുന്നനിടയിൽ നടത്തിയ ഒരു പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയ്ക്കെതിരെ രംഗത്ത് വന്നത്. സംഘടിതമായെത്തിയ അക്രമികളെ കണ്ട് ഭയന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാം ക്ലാസിലെ മലയാളം പാഠാവലിയിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു കഥ പഠിപ്പിക്കുന്നതിനിടെ നടത്തിയ ഒരു പരാമർശം ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലാണ് എന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ സ്കൂളിലെത്തി അധ്യപികയെയും പ്രധാന അധ്യാപകനെയും മറ്റും ഭീഷണിപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് ഏറെ വൈകിയും ഭീഷണി തുടരുകയാണെന്നാണ് വിവരം. അധ്യാപികയുടെ പരാമർശത്തിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് തീവ്രഹിന്ദു സംഘടനകളുടെ നിലപാ...
മുസ്ലിം പ്രീണനനയവുമായി സംഘപരിവാർ
Featured News, ദേശീയം, വാര്‍ത്ത

മുസ്ലിം പ്രീണനനയവുമായി സംഘപരിവാർ

ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്തിന്റെ ‘ഭവിഷ്യ കാ ഭാരത്’ എന്ന പുസ്തകത്തിന്റെ ഉറുദു പതിപ്പ് ഏപ്രിൽ 5 ന് നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉർദു ലാംഗേജ് (എൻ‌സി‌പി‌യു‌എൽ) പുറത്തിറക്കിയിരിക്കുന്നു. 2018 സെപ്റ്റംബറിൽ ഭഗവത് നടത്തിയ ഒരു പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘മുസ്തക്ബിൽ കാ ഭാരത്’ എന്ന പുസ്തകം. ഇതിനകം തന്നെ ഈ പുസ്തകം ഒന്നിലധികം ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതായും അറിയുന്നു.. ആർ‌എസ്‌എസിനെക്കുറിച്ച് മുസ്‌ലിംകൾക്കുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് പുസ്തകത്തിന്റെ പരിഭാഷകനും എൻ‌സി‌പി‌യു‌എൽ ഡയറക്ടറുമായ ഡോ. അക്വിൽ അഹ്മദ് പറയുന്നു. ഇസ്‌ലാമിക പണ്ഡിതന്മാരെയും മുസ്‌ലിം സമുദായത്തിലെ ബുദ്ധിജീവികളെയും സംഘടനയുടെ പ്രത്യയശാസ്ത്രം മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹിന്ദുത്വം എന്ന ആശയം മുസ്ലീങ്ങളില്ലാതെ അപൂർണ്ണമാണ്. ഹിന്ദുത്വം ഹിന്ദു മ...
ദേശവിരുദ്ധരെ കണ്ടെത്താൻ കേന്ദ്രം സൈബർ വോളൻ്റിയർമാരെ നിയമിക്കുന്നു
ദേശീയം, വാര്‍ത്ത

ദേശവിരുദ്ധരെ കണ്ടെത്താൻ കേന്ദ്രം സൈബർ വോളൻ്റിയർമാരെ നിയമിക്കുന്നു

രാജ്യത്ത് പുതുതായി ശക്തി പ്രാപിക്കുന്നതായി സംഘപരിവാർ കണ്ടെത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘ പരിവാറിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയ നീക്കമെന്നറിയുന്നു. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിയമവിരുദ്ധ ഉള്ളടക്കം, പോണോഗ്രഫി, ബലാത്സംഗം എന്നിവ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ പൗരന്മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകരായി പങ്കെടുക്കാവുന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാരിൻ്റെ കണ്ണിലെ കരടായ ജമ്മുകശ്മീര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതിയുടെ ...
വനിതാ എസ് പി ക്ഷേത്രത്തിൽ ക്രിസ്തുവിനുവേണ്ടി പൂജനടത്തിയെന്ന് സംഘപരിവാറിൻ്റെ വ്യാജപ്രചരണം
ദേശീയം, വാര്‍ത്ത

വനിതാ എസ് പി ക്ഷേത്രത്തിൽ ക്രിസ്തുവിനുവേണ്ടി പൂജനടത്തിയെന്ന് സംഘപരിവാറിൻ്റെ വ്യാജപ്രചരണം

  കർണാടക കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥയും മലയാളിയുമായ ചാമരാജ് നഗര്‍ പൊലീസ് സൂപ്രണ്ടിനെതിരെ വ്യാജ പ്രചാരണവുമായി സംഘപരിവാർ. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗറിലെ എസ്‌പി ദിവ്യ സാറ തോമസിനെതിരെയാണ് പ്രചാരണം . അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ ഓഗസ്റ്റ് അഞ്ചിനാണ്, ചാമരാജ നഗർ ജില്ലയിലെ കൊല്ലഗൽ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ വിവാദമുയർത്തിയ വ്യാജവാർത്തയ്ക്കാധാരമായ സംഭവമുണ്ടായത്.. അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപെട്ടു, ഈ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുകയുണ്ടായി . ഇതിനിടെ പ്രദേശത്തെ പ്രളയവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാൻ ദിവ്യ സാറാ തോമസ് ഇതുവഴി വന്നത്. നാട്ടുകാരിൽ ചിലരുടെ നിർബന്ധപ്രകാരം പോലീസ് എസ്.പി ക്ഷേത്രം സന്ദർശിച്ചു. പൂജയ്ക്കുശേഷം ദിവ്യസാറ തോമസ് ഇതര മതസ്ഥയാണെന്നു മനസ്സിലാക്കിയ പൂജാരി ക്രിസ്തുവിന്റെ ചിത്രം അവർക്ക് സമ്മാനിച്ചു. ഇതാണ് സംഘപരിവാർ വളച്ചൊടിച്ചത്. ...
ദേശീയ വിദ്യാഭ്യാസനയം ഭരണഘടന ലംഘിക്കുമ്പോൾ ; വി കെ അജിത് കുമാർ എഴുതുന്നു
Featured News, കാഴ്ചപ്പാട്, ദേശീയം, വീക്ഷണം

ദേശീയ വിദ്യാഭ്യാസനയം ഭരണഘടന ലംഘിക്കുമ്പോൾ ; വി കെ അജിത് കുമാർ എഴുതുന്നു

വി കെ അജിത് കുമാർ   അടുത്ത രണ്ട് ദശകങ്ങളിലെ ദേശീയ വിദ്യാഭ്യാസ നയമാണ് ഒരു മഹാമാരിയുടെയും ലോക്ക്  ഡൗണിന്റെയും ഇടയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സത്യത്തിൽ ഒരു പൊതു ചർച്ചയെയും സംവാദത്തെയും ബുദ്ധിമുട്ടാക്കുന്നുവെന്നു മാത്രമല്ല ഇത്തരം ചർച്ചകളിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ നമ്മുടെ മാധ്യങ്ങൾ ഉൾപ്പടെ പിന്നാക്കം നിൽക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിന്റെ ഭാവി മൂലധനത്തെ ബാധിക്കുന്ന ഇത്തരം അതീവ പ്രാധാന്യമേറുന്ന വിഷയങ്ങൾ ഒളിച്ചുകടത്താൻ നമ്മുടെ ഗവണ്മെന്റിനു അല്പം താത്പര്യം കൂടുതലുമാണ്. എൻവിറോണ്മെന്റൽ ഇമ്പാക്ട് അസ്സസ്മെന്റ് മറ്റൊരു ഉദാഹരണമാണ്. ടെക്സ്റ്റിലെ എസ്.ഇ.ഡി.ജികൾ (സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഗ്രൂപ്പുകൾ -SEDGs (Socially and Economically Disadvantaged Groups) എന്ന ചുരുക്കപ്പേരിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പേർക്കും അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക...
മലയാളിയെന്ന ഇന്ത്യൻപൗരൻ ; ആർ സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, കാഴ്ചപ്പാട്, കേരളം, രാഷ്ട്രീയം

മലയാളിയെന്ന ഇന്ത്യൻപൗരൻ ; ആർ സുരേഷ് കുമാർ എഴുതുന്നു

യഥാർത്ഥ ഇന്ത്യക്കാരെന്ന് പറയാവുന്നത് കേരളത്തിലെ ജനങ്ങളെയാണെന്ന് ജസ്റ്റിസ് മാർക്കണ്ടേയ കട്ജു രണ്ടുമൂന്ന് വർഷങ്ങൾക്ക് മുമ്പ് പറയുകയുണ്ടായി. സാമൂഹിക ജീവിതത്തിന്റെ പുരോഗതിയെ നിശ്ചയിക്കുന്നതിൽ ജാതിമതഘടകങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കാത്ത സാഹോദര്യം നിലനിർത്താൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുന്നു എന്നാണദ്ദേഹം അതിനോടൊപ്പം വ്യക്തമാക്കിയത്. എന്നാൽ വർത്തമാനകാല ഇന്ത്യയിൽ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് നോക്കുമ്പോൾ കേരളത്തെ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കാത്ത തരത്തിലുള്ള മാനസികവിദ്വേഷം ഇന്ത്യാരാജ്യത്തെ ഭരണ-രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ ശക്തമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതിലേറ്റവും അവസാനം അരോചകമായി തോന്നിയത് നേപ്പാളിലെ ടൂറിസ്റ്റ് റിസോർട്ട് മുറിയിൽ വിഷവാതകം ശ്വസിച്ച് ജീവൻ വെടിയേണ്ടിവന്ന എട്ട് മലയാളികളുടെ കാര്യത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കൈക്കൊണ്ട നിസംഗമായ സമീപനമാണ്.  മരിച്ചവർ സംഘപരിവാർ ബന്ധങ...
ജെ എൻ യു അക്രമത്തിന്റെ ഉത്തരവാദിത്തം തീവ്രഹിന്ദു സംഘടന ഏറ്റെടുത്തത് എ ബി വി പി ക്കാരെ രക്ഷിക്കാനെന്ന് വിദ്യാർത്ഥികൾ
ദേശീയം, വാര്‍ത്ത

ജെ എൻ യു അക്രമത്തിന്റെ ഉത്തരവാദിത്തം തീവ്രഹിന്ദു സംഘടന ഏറ്റെടുത്തത് എ ബി വി പി ക്കാരെ രക്ഷിക്കാനെന്ന് വിദ്യാർത്ഥികൾ

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം മറ്റൊരു തീവ്രവാദ ഹിന്ദുസംഘടനയാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോ എ ബി വി പി സംഘപരിവാർ അക്രമികളെ രക്ഷിക്കാൻ വേണ്ടിയാണെന്ന് വിദ്യാർത്ഥികൾ. ഇന്ന് രാവിലെയാണ് ജെ എൻ യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു തീവ്രവാദസംഘടന എന്നവകാശപ്പെടുന്ന ഹിന്ദു രക്ഷ ദൾ എന്ന സംഘടനാ ഏറ്റെടുക്കുന്നതായുള്ള വീഡിയോ പുറത്തുവന്നത്. ജെ എൻ യുവിലെ രാജ്യദ്രോഹികളായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുത്തത് ഹിന്ദുസമൂഹത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍ എന്ന സംഘടനയുടെ അവകാശവാദം. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്നും സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വളരെക്കാലമായി ജെ എന്‍ യു  കമ്മ്യൂണിസ്റ്റുകളുടെ ...
ഖുർആൻ നിരോധിക്കണമെന്ന ചിന്തയുടെ ജനയിതാവ് സംഘപരിവാർ സൈദ്ധാന്തികനോ ! ; ആഭ്യന്തരമന്ത്രാലയത്തിനുള്ള കത്ത് വിവാദമാകുന്നു
Featured News, ദേശീയം, വാര്‍ത്ത, വീക്ഷണം

ഖുർആൻ നിരോധിക്കണമെന്ന ചിന്തയുടെ ജനയിതാവ് സംഘപരിവാർ സൈദ്ധാന്തികനോ ! ; ആഭ്യന്തരമന്ത്രാലയത്തിനുള്ള കത്ത് വിവാദമാകുന്നു

രാജ്യസ്നേഹമെന്ന തന്ത്രപരവും ദീർഘവീക്ഷണപദ്ധതികൾക്ക് മുന്നോടിയായി രൂപപ്പെടുത്തിയിട്ടുള്ളതുമായ സംഘപരിവാറിൻ്റെ അടിസ്ഥാനചിന്തകളുടെ ഏറ്റവും ഒടുവിലത്തെ അജണ്ടയാണു മറ്റൊരു ഹിന്ദുത്വസംഘടനയുടെ പേരിലൂടെ പരാതിയായി ഉയർന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് പ്രത്യേകിച്ച് വിശകലനത്തിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. രാജ്യത്തുടനീളമുള്ള ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെ ഉയർന്നുകൊണ്ടിരിക്കുന്ന നിരന്തരമായ ഭീഷണിയും ബി ജെ പി നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള അക്രമപ്രവർത്തനവും ഇന്ത്യൻ ജനത കണ്ടുകൊണ്ടിരിക്കുകയാണു. അതിൻ്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണു ഉന്നാവോ. ഇന്ന് ബി ജെ പിക്ക് പൊളിറ്റിക്കൽ മൈലേജ് ഉണ്ടാക്കാൻ പാകത്തിലുള്ള ഏറ്റവും നല്ല ഉപാധിയായിട്ടാണു മുസ്ലിം വിരോധത്തെ കാണുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്നുവ...
ചൂടുപിടിച്ച ഒരു  മണ്ഡലകാലം പെയ്തൊഴിയുന്നു .  ജയിച്ചതാര് ? അവശേഷിച്ചതെന്ത് ?
Featured News, കാഴ്ചപ്പാട്, കേരളം, പ്രതിപക്ഷം, സ്ത്രീപക്ഷം

ചൂടുപിടിച്ച ഒരു മണ്ഡലകാലം പെയ്തൊഴിയുന്നു . ജയിച്ചതാര് ? അവശേഷിച്ചതെന്ത് ?

ഒരു ശബരിമല കാലം അവസാനിക്കുന്നു. മതനിരപേക്ഷതയുടെയും ജാതി നിരാസത്തിന്റെയും ചരിത്രം കേടുകൂടാതെ സൂക്ഷിച്ച ശബരിമല മറ്റൊരുതരത്തിൽ സ്വീകരിക്കപ്പെട്ടതിന്റെ ചരിത്രം ഈ മണ്ഡല കാലത്തിനുണ്ട്. ഇതിനു മുൻപ് ക്ഷേത്രം കത്തിയ സമയത്തും പിന്നെ നിലയ്ക്കലിൽ കുരിശു കണ്ടെത്തിയപ്പോഴും ശബരിമലയുടെ ജനകീയ ഭാവത്തിനു കോട്ടം അത്രതന്നെ സംഭവിച്ചിരുന്നില്ല. എന്നാൽ ഈ മണ്ഡലകാലത്ത് ശബരിമല തുറന്നു തന്നത് മറ്റൊരു ചിന്തയാണ്. അതിനെ ചില പൊളിച്ചെഴുത്തുകൾ എന്ന് വ്യാഖ്യാനിക്കുന്നതിലുപരി കേരളസമൂഹത്തിന് നൽകിയത് ചില പുനർ വായനകളാണ്. സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിയുടെ മുൻ വിധിയിലൂടെയായിരുന്നു ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നത്. കൃത്യം ഒരു മാസം മുൻപുള്ള മാസപൂജയ്ക്ക് നടതുറന്നപ്പോൾ മുതൽ കേരളം രണ്ടായി വേർതിരിഞ്ഞിരുന്നു. ആർത്തവകാലവും നാല്പത്തിയൊന്നു ദിവസത്തെ വ്രത ശുദ്ധിയും പരിപാവനതയും അയ്യപ്പന്റെ ബ്രാഹ്മചര്യവുമെല്ലാം സംരക്ഷിക്കുന്നതിനായി...
സംഘപരിവാറിനെ ഭയന്ന് സാറാ ജോസഫ്  എഴുത്ത് നിർത്തി
കേരളം, വാര്‍ത്ത

സംഘപരിവാറിനെ ഭയന്ന് സാറാ ജോസഫ് എഴുത്ത് നിർത്തി

സംഘപരിവാറിനെ ഭയന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് എഴുത്ത് നിർത്തി. ഫേസ്ബുക്കിൽ എഴുതുന്നതാണ് സാറാ ജോസഫ് അവസാനിപ്പിച്ചത്. താനിനി ഫേസ്ബുക്ക്‌ ഉൾപ്പടെയുള്ള നവ മാധ്യമങ്ങളിൽ എഴുതുകയില്ലെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരിഷ്‌കാരങ്ങളേയും, സംഘപരിവാറിന്റെ പ്രവര്‍ത്തികളേയും വിമര്‍ശിച്ച് എഴുതിയതു മുതൽ തനിക്കെതിരെ സംഘപരിവാർ ആക്രണമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും തന്റെ പ്രതികരണങ്ങള്‍ക്കെതിരെ തെറിയഭിഷേകമാണ് നടക്കുന്നതെന്നും എന്നാല്‍ ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും അവര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെ ആക്രമണം ശക്തമായി. ഇനി മുതല്‍ ഫേസ്ബുക്കില്‍ എഴുതാന്‍ വയ്യെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളെന്നും, മര്യാദയുടെ സീമ തകര്‍ക്കും വിധമാണ് ഭീകരാക്രമണമെന്നും സാറാ ജോസഫ് ...