സംഘപരിവാർ ആചാര്യൻ പി.പരമേശ്വരനും കേരളവും ; ആർ സുരേഷ് കുമാർ എഴുതുന്നു
പി.പരമേശ്വരൻ കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനായിരുന്നു. ഹിന്ദുത്വ ദേശീയതയിൽ ജാതിവ്യത്യാസങ്ങൾക്ക് സ്ഥാനമില്ലെന്നും വാത്മീകിയും വേദവ്യാസനുമുൾപ്പെടെയുള്ള അവർണജാതിക്കാരാണ് ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങൾ രചിച്ചതെന്നുമുള്ള പ്രചാരണങ്ങളിലൂടെ ഈഴവർ മുതൽ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ കേരളത്തിലെ ബഹുഭൂരിപക്ഷമായ അവർണർക്കിടയിൽ ഹിന്ദുത്വ ആശയത്തിന് വേരോട്ടമുണ്ടാക്കാൻ ബൗദ്ധികനേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം.
സജീവമായ അദ്ദേഹത്തിന്റെ ഇടപെടൽ കാലത്ത് അതിനെ പ്രതിരോധിക്കാനും ഹിന്ദുത്വമുന്നേറ്റത്തെ കേരളത്തിൽ തടഞ്ഞുനിർത്താനും ബൗദ്ധിക നേതൃത്വം നൽകിയത് സാക്ഷാൽ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. പേരിൽ ജാതിസ്ഥാനം ഉപയോഗിക്കാത്ത മേൽജാതിക്കാരനായ ഒരാൾ മനുസ്മൃതിയുടെ നീതിശാസ്ത്രം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും നമ്പൂതിരിപ്പാട് എന്നതിനെ പേരിൽ നിന്ന് നീക്കാത്തയാൾ മനുസ്മൃത...