Friday, July 30

Tag: sarfaesi

കർഷക ആത്മഹത്യ, രാഹുൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി
കേരളം, വാര്‍ത്ത

കർഷക ആത്മഹത്യ, രാഹുൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി

വയനാട്ടിലെ പനമരത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റും വയനാട്ടിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വി. ദിനേഷ് കുമാർ എന്ന കർഷകനാണ് കടക്കെണിയിൽപ്പെട്ട് ആത്മഹത്യചെയ്തത്. വിശദമായി അന്വേഷിച്ച് എത്രയുംവേഗം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുന്നതുൾപ്പെടെയുള്ള തുടർനടപടികൾ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു. ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. https://twitter.com/vijayanpinarayi/status/1134488987274424321 കാർഷിക വായ്പകൾക്ക് ഡിസംബർ 31 വരെ സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും വായ്പ തിരിച്ച...
മകളുടെ ഒപ്പ് വരെ കനറാ ബാങ്ക് നിർബന്ധിച്ചു വാങ്ങി; ബാങ്ക് നടപടി സർക്കാർ ഉത്തരവിന് വിരുദ്ധമെന്ന് കളക്ടർ
കേരളം, വാര്‍ത്ത

മകളുടെ ഒപ്പ് വരെ കനറാ ബാങ്ക് നിർബന്ധിച്ചു വാങ്ങി; ബാങ്ക് നടപടി സർക്കാർ ഉത്തരവിന് വിരുദ്ധമെന്ന് കളക്ടർ

കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആത്മഹത്യക്ക് കാരണക്കാരായ ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് നാട്ടുകാർ എങ്കിൽ മാത്രമേ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ വ്യക്തമാക്കി. തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള കനറാ ബാങ്കു ശാഖകള്‍ക്കു മുമ്പില്‍ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. ബാങ്കിന്റെ ബ്രാഞ്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ തകർത്തു. മകൾ വൈഷ്‌ണവിയെ വരെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായാലും മകൾ ഇതിന്റെ പേരിൽ അസ്വസ്ഥയായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു. നിർബന്ധിച്ചു മകളെകൊണ്ട് ബാങ്ക് അധികൃതർ വായ്‌പ്പാ തിരിച്ചടവിനുള്ള രേഖകളിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു. വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ...
സർഫാസി നിയമം മൂലം വീട് ജപ്തി ചെയ്തു: സിസിലി ജയിലിലാണ്
Featured News, കേരളം, പ്രവാസി, വാര്‍ത്ത

സർഫാസി നിയമം മൂലം വീട് ജപ്തി ചെയ്തു: സിസിലി ജയിലിലാണ്

32 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുടെ പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം സ്വദേശി സിസിലിയുടെ വീട് സർഫാസി നിയമപ്രാകാരം ജപ്തി ചെയ്തു. സിസിലിയുടെ ഭർത്താവിന് കാഴ്ച്ച പരിമിതി ഉള്ളയാളാണ്. മകളാവട്ടെ പൂർണ്ണ ഗർഭിണിയും. ഇതെല്ലാം അവഗണിച്ചാണ് ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചത്.  സ്പോൺസർ ചതിച്ചതിനെ തുടർന്ന് സിസിലി ഒന്നര വർഷത്തോളമായി മസ്ക്കറ്റിലെ ജയിലിലാണ്. ഒന്നര വർഷമായി കൊല്ലം പുത്തൻകുളം സ്വദേശിയായ സിസിലി മസ്‌ക്കറ്റ് ജയിലിലാണ്. 25 വർഷത്തിലധികമായി മസ്‌ക്കറ്റിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി നോക്കുകയായിരുന്ന സിസിലി ആശുപത്രി മാനേജ്‌മെന്റ് മാറിയപ്പോൾ സ്‌പോൺസറുടെ അനുമതിയോടെ ആശുപത്രിയോട് ചേർന്നുള്ള കഫ്റ്റീരിയ ഉൾപ്പടെ ഏറ്റെടുക്കുകയും അത് നടത്തി വരികയുമായിരുന്നു. എന്നാൽ സ്പോൺസർ സിസിലിയെ വഞ്ചിച്ചത് മൂലം കടക്കെണിയിൽ ആവുകയും തുടർന്ന് സിസിലി മസ്‌ക്കറ്റ് ജയിലിലാകുകയുമായിരുന്നു. സിസിലി  ഒന്നര വർഷത്തെ സിസിലിയുടെ...
ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം
കേരളം, വാര്‍ത്ത

ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം

സർഫാസി നിയമത്തിനെതിരായ പ്രീത ഷാജിയുടെ സമരത്തിന് ഒടുവിൽ വിജയം. പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കിടപ്പാടം എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്യാതിരിക്കാൻ നടത്തിയ നീണ്ട സമരത്തിനാണ് ഇതോടെ അവസാനം വന്നിരിക്കുന്നത്. 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ വീടും സ്വത്തും പ്രീതാഷാജിക്ക് ലഭിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടും വസ്തുവും ലേലത്തില്‍ വാങ്ങിയ രതീഷിന് 1,89,000 രൂപ നല്‍കണം. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയ കോടതി പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ലോർഡ് കൃഷ്ണാ ബാങ്കിൽ നിന്നുമെടുത്ത വായ്പ തുകയുടെ 115 ഇരട്ടിയിലധികം വരുന്ന തുക തിരിച്ചടയ...
കേരളം ഏറ്റെടുക്കേണ്ട സര്‍ഫാസി വിരുദ്ധ സമരം ; എസ് മുഹമ്മദ് ഇർഷാദ് എഴുതുന്നു
Featured News, കാഴ്ചപ്പാട്, കേരളം, ദേശീയം, രാഷ്ട്രീയം, വീക്ഷണം

കേരളം ഏറ്റെടുക്കേണ്ട സര്‍ഫാസി വിരുദ്ധ സമരം ; എസ് മുഹമ്മദ് ഇർഷാദ് എഴുതുന്നു

ജനകീയസമരങ്ങൾ കേരളത്തിൽ പുതുമയുള്ളതല്ല. വിജയിച്ചതും വിജയിക്കാത്തതുമായി നിരവധി സമരങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. ഇപ്പോൾ നടക്കുന്ന സർഫാസി വിരുദ്ധ സമരത്തെ ഇത്തരത്തിൽ ഒറ്റപ്പെട്ട സമരമായി അവതരിപ്പിക്കുന്നതിന് പകരം കേരളത്തെയാകെ ബാധിക്കുന്ന ഒരു പ്രശ്നമായി കൂടി കാണണം. നിരവധി പേർ ഈ സമരത്തിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ ഈ സമരംകൊണ്ടോ സംഘടിതമായ പ്രഷോഭം കൊണ്ടോ പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല ഈ പ്രശ്നം. ഉദാരവൽക്കരണ നയത്തിന്‍റെ ഫലമായി ബാങ്കിങ് മേഖലലയിൽ ഉണ്ടായ മാറ്റത്തിന്‍റെ ഇരയാണ് പ്രീത ഷാജി. കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്താണ് ഇത്തരം സമരത്തിന് പ്രാധാന്യം ഏറെയുള്ളത്. കടം വാങ്ങുന്ന മധ്യവർഗ്ഗത്തെ ഏറ്ററ്വും കൂടുതൽ അലട്ടുന്ന ഒന്നാണ് വായ്പ തിരച്ചടവ്. ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഒക്കെയായി മലയാളിയുടെ കടം ദിനംപ്രതി കുതിക്കുകയാണ്. ദേശീയ സാമ്പിൾ സർവ്വേ...
സർഫാസി നിയമം മൂലം ഈ വർഷം കിടപ്പാടം നഷ്ട്ടപെട്ടത് 1800 പേർക്ക്; 14000 പേർ ഭീഷണിയിൽ
കേരളം, വാര്‍ത്ത

സർഫാസി നിയമം മൂലം ഈ വർഷം കിടപ്പാടം നഷ്ട്ടപെട്ടത് 1800 പേർക്ക്; 14000 പേർ ഭീഷണിയിൽ

സർഫാസി നിയമം മൂലം ഈ വർഷം മാത്രം കിടപ്പാടം നഷ്ട്ടപെട്ടത് 1800ൽ അധികം പേർക്ക്. 140000ത്തിൽ അധികം ആളുകൾ കുടിയിറക്കി ഭീഷണിയിലുമാണ്. കിടപ്പാടം നഷ്ടമായവരില്‍ ഏറെയും വയനാട്, ഇടുക്കി, പാലക്കാട് ജില്ലക്കാരാണ്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്ന വന്‍കിടക്കാരെ ലക്ഷ്യമിട്ട് 2002ല്‍ കൊണ്ടുവന്ന നിയമമാണ് സർഫാസി എങ്കിലും വൻകിടക്കാരെ ഒന്നും ചെയ്യാൻ ഈ നിയമം മൂലം സാധിച്ചിട്ടില്ല. പകരം ബാങ്കുകൾക്ക് സാധാരണക്കാരെ നേരിട്ട് ജപ്തി ചെയ്യാനുള്ള അധികാരം മൂലം പാവപ്പെട്ടവർ കുടിയിറക്കപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി കിട്ടാത്തതിനെത്തുടർന്ന് ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക നിയമസഭ സമിതിയെ നിയോഗിക്കുകയായിരുന്നു. എസ്.ശർമ്മ അദ്ധ്യക്ഷനായ 11 അം​ഗ സ​മി​തി​യി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ, ജെ​യിം​സ്​ മാ​ത്യു, മോ​ൻ​സ്​ ജോ​സ​ഫ്, ...