Friday, July 30

Tag: Savarnna

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
എൻ. എൻ. കക്കാടിന്റെ പേരിൽ സവർണ്ണ കവികൾക്ക് മാത്രമായൊരു മത്സരം
Featured News, കേരളം, വാര്‍ത്ത

എൻ. എൻ. കക്കാടിന്റെ പേരിൽ സവർണ്ണ കവികൾക്ക് മാത്രമായൊരു മത്സരം

അന്തരിച്ച പ്രശസ്ത കവി എൻ. എൻ. കക്കാട് എന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ പേരിൽ ബ്രാഹ്മണർക്ക് മാത്രമായി ഒരു കവിതാ മത്സരം. മദ്രാസ് യോഗക്ഷേമ സഭയുടെ പേരിലാണ് എൻ. എൻ. കക്കാട് സ്മാരക കവിതാ പുരസ്ക്കാരം നടത്തുന്നത്. ബ്രാഹ്മണർക്കിടയിലുള്ള കവികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലോകമെങ്ങുമുള്ള ബ്രാഹ്മണരായ കവികൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും നോട്ടീസിൽ പറയുന്നു. പങ്കെടുക്കുന്നവർ പേരും ഇല്ലപ്പേരും രചനയുടെ കീഴെ രേഖപ്പെടുത്തണം, ലോകമെങ്ങുമുള്ള സമുദായങ്ങൾക്ക് പ്രായഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം, മലയാളി ബ്രാഹ്മണർക്ക് മാത്രമായി മദ്രാസ് യോഗക്ഷേമ സഭ നടത്തുന്ന സ്വകാര്യ മത്സരമാണിതെന്നും നോട്ടീസിൽ പറയുന്നു. തങ്ങളുടെ സമുദായങ്ങൾക്ക് വേണ്ടിയുള്ള മത്സരമെന്ന രീതിയിലാണ് ഇത് സംഘടിപ്പിച്ചതെന്നും എന്നാൽ ഇതെങ്ങനെയോ പുറത്ത് പോവുകയായിരുന്നുവെന്നും സംഘാടക സമിതി പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു. ഓപ്പൺ കമ്മ്യൂ...
ക്ഷേത്രത്തിനകത്ത് ഷർട്ട് നിരോധനം പിൻവലിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നു
Featured News, കേരളം, വാര്‍ത്ത

ക്ഷേത്രത്തിനകത്ത് ഷർട്ട് നിരോധനം പിൻവലിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നു

ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ നിലവിലുള്ള വിലക്ക് പിൻവലിക്കുന്നതിനെകുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂർ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോർഡിന് നിവേദനം നൽകിയത്. എന്നാൽ ആവശ്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. നിവേദനം സർക്കാർ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷൻമാർക്ക് ഷർട്ടിട്ട് പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കുന്നതിൽ വിലക്കില്ല. സവർണ്ണ വിഭാഗങ്ങൾ കീഴ്ജാതിക്കാർ അമ്പലങ്ങളിൽ പ്രവേശിക്കുന്നു...
‘ബ്രാഹ്മണനായ ഞാൻ ഉത്തരവിടുന്നത് അനുസരിക്കലാണ് കാവൽക്കാരന്റെ ജോലി’; ബിജെപി ക്യാമ്പയിനെ പരിഹസിച്ച് സുബ്രമണ്യൻ സ്വാമി
ദേശീയം, വാര്‍ത്ത

‘ബ്രാഹ്മണനായ ഞാൻ ഉത്തരവിടുന്നത് അനുസരിക്കലാണ് കാവൽക്കാരന്റെ ജോലി’; ബിജെപി ക്യാമ്പയിനെ പരിഹസിച്ച് സുബ്രമണ്യൻ സ്വാമി

റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ നേരിടാൻ ബിജെപി ഇറക്കിയത് ഞങ്ങൾ എല്ലാവരും കാവൽക്കാരാണെന്ന ക്യാമ്പയിൻ ആയിരുന്നു. ബിജെപി നേതാക്കളും അനുയായികളും രാഹുൽ ഗാന്ധിയുടെ ആരോപണത്തെ നേരിടാൻ ട്വിറ്ററിൽ 'മേ ഭി ചൗക്കിദാര്‍' എന്ന ക്യാമ്പയിനുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യൻ സ്വാമി ഇതുവരെ തന്റെ പേരിലിന്റെ കൂടെ 'മേ ഭി ചൗക്കിദാര്‍' ചേർക്കാൻ തയ്യാറായിരുന്നില്ല. എന്ത്‌കൊണ്ടാണ് സ്വാമിയുടെ പേരിന്റെ കൂടെ 'മേ ഭി ചൗക്കിദാര്‍' ചേർക്കാത്തതെന്ന് ഒരു തമിഴ് ചാനൽ അഭിമുഖത്തിനിടെ ചോദിച്ചപ്പോൾ ബിജെപി നേതാവായ സുബ്രമണ്യൻ സ്വാമിയുടെ ഇപ്പോഴും തുടരുന്ന ജാതിപരമായ വിദ്വേഷം പുറത്ത് വന്നു. "എനിക്ക് ചൗക്കിദാര്‍ ആകാനാകില്ല കാരണം ഞാനൊരു ബ്രാഹ്മണനാണ്. അതൊരു വാസ്തവമാണ്. ഞാന്‍ ഉത്തരവിടുന്നത് അനുസരിക്കുകയാണ് കാവല്‍ക്കാരുടെ ജോലി. കാവ...
കർണ്ണാടകയിൽ സവർണ്ണരുടെ എച്ചിലിൽ കിടന്ന് അവർണ്ണർ ഉരുളുന്ന അനാചാരം നിരോധിച്ചു
ദേശീയം, വാര്‍ത്ത

കർണ്ണാടകയിൽ സവർണ്ണരുടെ എച്ചിലിൽ കിടന്ന് അവർണ്ണർ ഉരുളുന്ന അനാചാരം നിരോധിച്ചു

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അനാചാരങ്ങളായ മഡെ സ്‌നാനയും എഡെ സ്‌നാനയും നിരോധിച്ചതായി പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥ അറിയിച്ചു. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്‌നാന. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്നതാണ് എഡെ സ്‌നാന. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേഷ തീര്‍ഥ 2016ല്‍ മഡെ സ്‌നാന നിര്‍ത്തലാക്കുകയും എഡെ സ്‌നാന പകരം കൊണ്ട് വരികയും ചെയ്തിരുന്നു. ഇതാണിപ്പോൾ പൂർണ്ണമായും നിർത്തലാക്കിയത്. മുൻപ് സിപിഐഎം ഉൾപ്പടെയുള്ള സംഘടനകൾ സവർണ്ണരുടെ എച്ചിലിൽ കിടന്ന് ഉരുളുന്ന ഈ അനാചാരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു മഡെ സ്‌നാനയും എഡെ സ്‌നാനയും അനുവര്‍ത്തിച്ചുപോന്നിരുന്നത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കുക്കെ സുബ്രഹ്മണ്യ ഗുഡിയിലായിരുന്നു ഇവ നടപ്പാക്കി വന്നിരുന്നത്. ഇത്ത...
സവർണ്ണ വിഭാഗങ്ങൾക്കായി സംവരണം അട്ടിമറിച്ച് പിണറായി സർക്കാർ
കേരളം, പ്രതിപക്ഷം, വാര്‍ത്ത

സവർണ്ണ വിഭാഗങ്ങൾക്കായി സംവരണം അട്ടിമറിച്ച് പിണറായി സർക്കാർ

സവർണ്ണ വിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനായി സംവരണത്തെയും അതിന്റെ ആശയങ്ങളെയും പിണറായി സർക്കാർ അട്ടിമറിച്ചു. നിലവിൽ ദേവസ്വം ബോർഡുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സവർണ്ണ സമുദായങ്ങളിൽ നിന്നുള്ളവരാണെന്നിരിക്കെയാണ് സർക്കാർ സംവരണ നിയമനത്തിൽ വെള്ളം ചേർത്തത്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പിലാക്കികൊണ്ട് ദേവസ്വം ബോർഡ് തയ്യാറാക്കിയ പ്രത്യേക ചട്ടം (സ്‌പെഷ്യല്‍ റൂള്‍/ റഗുലേഷന്‍) സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വം ബോര്‍ഡുകളിലെ ഒഴിവുകളിലാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 ശതമാനം പേര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുക. ദേവസ്വം നിയമനങ്ങളില്‍ ഹിന്ദുക്കളിലെ സംവരണ വിഭാഗങ്ങള്‍ക്കായി 32 ശതമാനം സംവരണമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചട്ടപ്രകാരം നിലവില്‍ ഉണ്ടായിര...
അമ്പലത്തിൽ സദ്യ ഒരുക്കാൻ നമ്പൂതിരി ക്വട്ടേഷന്‍ വിളിച്ച് ദേവസ്വം ബോർഡ്
കേരളം, വാര്‍ത്ത

അമ്പലത്തിൽ സദ്യ ഒരുക്കാൻ നമ്പൂതിരി ക്വട്ടേഷന്‍ വിളിച്ച് ദേവസ്വം ബോർഡ്

ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ സദ്യ ഒരുക്കാൻ സവർണ്ണ വിഭാഗങ്ങളുടെ ക്വട്ടേഷന്‍ ക്ഷണിച്ച് ദേവസ്വം ബോർഡ്. തൃപ്പുത്തരി, മണ്ഡലകാലാചരണം എന്നിവയോടനുബന്ധിച്ചാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. തൃപ്പുത്തരി സദ്യ ഒരുക്കാന്‍ നമ്പൂതിരി, എമ്പ്രാന്തിരി എന്നീ സവർണ്ണ സമുദായക്കാർക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കാണിച്ചാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന അയിത്താചരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സവർണ്ണ ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള കാരണം. നവംബർ 14നാണ് തൃപ്പുത്തരി സദ്യ ഒരുക്കുന്നത്. ഇതിനായാണ് സവർണ്ണ വിഭാഗങ്ങളുടെ ജാതി എടുത്ത് പറഞ്ഞു ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ ധനസഹായം കൊണ്ട് പ്രവർത്തിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൽ സവർണ വിഭാഗങ്ങൾക്കുള്ള അപ്രമാദിത്യമാണ് നമ്പൂതിരി, എമ്പ്രാന്തിരി വിഭാഗങ്ങളെ മാത്രം ഭക്ഷണം ഉണ്ടാക്കാൻ ക്ഷണിച്ചിരിക്കുന്നതി...