Wednesday, August 5

Tag: SHIVASENA NCP GOVT

അമിത് ഷാ വീണ്ടും കുരുക്കിലാവുമോ? ജസ്റ്റീസ് ലോയ കേസ് പുന:രന്വേഷിക്കുമെന്നു മഹാരാഷ്ട്ര സർക്കാർ
ദേശീയം, വാര്‍ത്ത

അമിത് ഷാ വീണ്ടും കുരുക്കിലാവുമോ? ജസ്റ്റീസ് ലോയ കേസ് പുന:രന്വേഷിക്കുമെന്നു മഹാരാഷ്ട്ര സർക്കാർ

അമിത് ഷാ പ്രതിയായിരുന്ന ദുരൂഹ സാചര്യത്തിൽ മരിച്ച ജസ്റ്റീസ് ലോയ കേസ് മഹാരാഷ്ട്ര സർക്കാർ പുനരന്വേഷിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ മരണം തെളിവുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനഃരന്വേഷിക്കുമെന്നാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് മാധ്യമങ്ങളെ അറിയിച്ചത്. ശരദ് പവാറിന്റെ സാന്നിധ്യത്തിൽ എൻ സി പി യുടെ യോഗത്തിനുശേഷമാണ് മന്ത്രി അന്വേഷണ തീരുമാനം വെളിപ്പെടുത്തിയത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജ് ലോയയുടെ മരണം സംഭവിക്കുന്നത്. വ്യക്തമായ തെളിവുകളോടെ പരാതി നൽകണം. അങ്ങനെയെങ്കിൽ കേസ് പുനഃരന്വേഷിക്കുമെന്നും കാരണം കൂടാതെ വിഷയത്തില്‍ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എൻ സി പ...
ശിവസേനയുടെ വൈകാരികതയും സുപ്രിയ സുലെയുടെ ആശ്ളേഷവും
Featured News, ദേശീയം, വാര്‍ത്ത

ശിവസേനയുടെ വൈകാരികതയും സുപ്രിയ സുലെയുടെ ആശ്ളേഷവും

'സത്യാനന്തര കാല' ഇന്ത്യയിൽ നടന്ന രാഷ്ട്രീയ നാടകങ്ങൾക്കു ശേഷം ശിവസേന മേധാവി ഉദ്ദവ് താക്കറെ മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . ശരദ് പവാർ നയിക്കുന്ന എൻ സി പിയും പിന്നെ ആരും നയിക്കാനില്ലാതെ വഴിതെറ്റി മേയുന്ന കോൺഗ്രസും നൽകുന്ന പിന്തുണയിലാണ് ശിവസേന മുഖ്യമന്ത്രിക്കസേരയിലേക്കു കയറിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബി ജെ പി യുടെ ബുദ്ധികേന്ദ്രങ്ങളായ അമിത് ഷായും മോദിയും രാജ്യത്തെ എല്ലാ നിയമ ഭരണസംവിധാനങ്ങളെയും വ്യഭിചരിച്ചുകൊണ്ട് നടത്തിയ അധികാര മത്സരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശിവസേന സഖ്യം അധികാരത്തിൽ വരുന്നതിനെ അല്പം ന്യായീകരിക്കാൻ സാധിക്കും. സെൻട്രൽ മുംബൈയിലെ മറാത്തി ആധിപത്യമുള്ള ദാദർ പരിസരത്ത് 28 ഏക്കർ തുറസ്സായ ചരിത്രപരമായ ശിവാജി പാർക്ക് മൈതാനത്തിലാണ് ചടങ്ങ് നടന്നത്. ശിവാജി പാർക്ക് ശിവസേനയുടെ  വൈകാരിക ബന്ധം നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് 1995 ൽ, മുൻ ശിവസേന-ബിജെപി സഖ്യം ...
എൻ സി പി ശിവസേന എം എൽ എ മാർക്ക് ഹോട്ടലിൽ പ്രവർത്തകരുടെ കാവൽ
ദേശീയം, വാര്‍ത്ത

എൻ സി പി ശിവസേന എം എൽ എ മാർക്ക് ഹോട്ടലിൽ പ്രവർത്തകരുടെ കാവൽ

എൻ സി പി എം എൽ എ മാരെ ഇനിയും വിശ്വാസമാകാതെ ശിവസേന. സംഘമായി ഹോട്ടലിലേക്ക് മാറ്റിയ എന്‍സിപി എംഎല്‍എമാര്‍ക്ക് ശിവസേന പ്രവര്‍ത്തകരുടെ കാവല്‍ നിൽക്കുകയാണു. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിലാണ് എന്‍സിപി എംഎല്‍എമാരുള്ളത്. ഇവർ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഹോട്ടലിനുള്ളിലും പുറത്തും ശിവസേനയുടെ ഒരു വലിയ സംഘം പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്. എന്‍സിപിയുടെ ആറ് എംഎല്‍എമാര്‍ ഒഴിച്ച് ബാക്കി എല്ലാവരും ഹോട്ടലിൽ തന്നെയാണു താമസം എൻ സി പിക്ക് മാത്രമല്ല കാവൽ. ശിവസേന എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നിലും ശിവസേന പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. 56 ശിവസേന എംഎല്‍എമാരെയാണ് ഹോട്ടലിലേക്ക് മാറ്റിയിട്ടുള്ളത്. സുരക്ഷിതത്വത്തിനു വേണ്ടിയാണു കാവലെന്നാണു ശിവസേന പ്രവർത്തകർ പറയുന്നത്. ഫഡ്നാവിസ് സത്യപ്രതിജ് ഞ ചെയ്തശേഷം എം എൽ എമാരെ റാഞ്ചുമെന്ന സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ര...
അജിത് പവാറിനെ നേതൃസ്ഥാനത്തുനിന്നും നീക്കി ; ഒപ്പം  മൂന്ന് പേർ മാത്രം ; 50 എം എൽ എ മാരും എൻ സി പി  യോഗത്തിനെത്തി
ദേശീയം, വാര്‍ത്ത

അജിത് പവാറിനെ നേതൃസ്ഥാനത്തുനിന്നും നീക്കി ; ഒപ്പം മൂന്ന് പേർ മാത്രം ; 50 എം എൽ എ മാരും എൻ സി പി യോഗത്തിനെത്തി

ബി ജെ പിയെ ഞെട്ടിച്ചുകൊണ്ട് ശരത് പവാർ എം എൽ എ മാരെ പിടിച്ചെടുത്തു. കേസ് നാളെ രാവിലെ സുപീം കോടതി പരിഗണിക്കും ബി ജെ പിയെയും അജിത് പവാറിനെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്രയിൽ വീണ്ടും നാടകങ്ങൾ അരങ്ങേറുന്നു. എൻ സി പി അടിയന്തിരമായി ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ 50 എം എൽ എ മാർ പങ്കെടുത്തു. ഇനി അജിത് പവാറിനൊപ്പം 3 എം എൽ എ മാർ മാത്രം. ഇത് ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷസർക്കാരിനു തിരിച്ചടിയായി. അജിത്തിനൊപ്പമുള്ള 3 എം എൽ എ മാരെയും മടക്കിക്കൊണ്ടുവരാനായി ശരത് പവാർ ശ്രമം തുടരുകയാണു. മഹാരാഷ്ട്രയിൽ ഗവർണറുടെ പിന്തുണയോടെ അട്ടിമറി നടത്തി അധികാരത്തിൽ വന്ന ദേവേന്ദ്ര ഫഡ്നാവിസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേന എൻ സി പി കോൺഗ്രസ്സ് സഖ്യം (മഹാ വികാസ് അഘാടി സഖ്യം) സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണു. മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത സർക്കാർ ന്യൂനപക്ഷമാണെന്നാണു ശരത് പവാർ വാദിക്കുന്നത്. 50...
എം എൽ എ മാരെ ബി ജെ പി റാഞ്ചിയാൽപിന്നെ ഉറക്കില്ലെന്ന് ഉദ്ദവ് താക്കറെയുടെ മുന്നറിയിപ്പ്
ദേശീയം, വാര്‍ത്ത

എം എൽ എ മാരെ ബി ജെ പി റാഞ്ചിയാൽപിന്നെ ഉറക്കില്ലെന്ന് ഉദ്ദവ് താക്കറെയുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാരാണു സത്യപ്രതിജ്ഞ ചെയ്തതെന്ന് എൻ സി പി അധ്യക്ഷൻ ശരത് പവാർ. ശിവസേനയുടെ ഒരൊറ്റ എം എൽ എ യെ യെങ്കിലും റാഞ്ചിയാൽ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന മുന്നറിയിപ്പുമായി ഉദ്ദവ് താക്കറെ. അതേസമയം ഭൂരിപക്ഷത്തിനായി 25 എം എൽ എ മാരുടെ കുറവുണ്ടെന്ന് ബി ജെ പിയും വെളിപ്പെടുത്തി 170 എംഎൽഎമാരുടെ പിന്തുണ ഉള്ളതിനാൽ സഖ്യസർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കൊപ്പമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടു. ഇക്കാര്യം ​ഗവർണറെ കണ്ട് ബോധ്യപ്പെടുത്തുമെന്ന് ശരദ് പവാർ, ശിവസേന തലവൻ ഉദ്ധവ് താക്കറെക്കൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അജിത് പവാറിന് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയില്ല. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ശരദ് പവാര്‍ പറഞ്ഞു, നിലവിൽ പതിനൊന്ന് എംഎൽഎമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്....
ബി ജെ പിയെ പിന്തുണച്ച അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് ശരത് പവാർ
ദേശീയം, വാര്‍ത്ത

ബി ജെ പിയെ പിന്തുണച്ച അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് ശരത് പവാർ

ബി ജെ പിയെ പിന്തുണച്ച് ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ എൻ സി പി നേതാവ് അജിത് പവാറിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ശരത് പവാർ. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന്റെ നടപടിയ്‌ക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെയെയും അറിയിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ന് ശനിയാഴ്ച രാവിലെ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വെറുതെ വിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും എന്‍.സി.പി ഇതിനെതിരെ രംഗത്തെത്തുമെന്നും പവാര്‍ ഉദ്ദവ് താക്കറെയോട് പറഞ്ഞു. അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തിയെന്നും പവാര്‍ ഉദ്ദവിനോട് പറഞ്ഞു. അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരം മാത്രമായിരുന്നെന്നും തങ്ങള്‍ക്ക് അതില്‍ അറിവില്ലെന്നും നേരത്തെ പവാര്‍ പ്രതികരിച്ചി...
മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകം, എൻ സി പി പിളർന്നു ; ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകം, എൻ സി പി പിളർന്നു ; ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായുണ്ടായ നാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എൻ സി പി പിളർന്നതായും റിപ്പോർട്ടുണ്ട് കഴിഞ്ഞ ദിവസം ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് തന്നെ സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നാടകം അരങ്ങേറിയത്. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എൻ സി പി നേതാവ് ശരത് പവാറിൻ്റെ അനന്തരവനാണു അജിത് പവാർ.  ഒരു വിഭാഗം എൻ സി പി എം എൽ എ മാർ വിയോജിപ്പ് രേഖപ്പെടുത്തിയതായാണു സൂചന.  രാത്രിയോടെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി അന്തിമതീരുമാനമെടുത്ത് പിരിഞ്ഞതായിരുന്നു. എന്നാൽ ഇരുട്ടിവെളുത്തതോടെ സംസ്ഥ...
ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ദേശീയം, വാര്‍ത്ത

ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും. എൻ സി പിയുടെയും കോൺഗ്രസ്സിൻ്റെയും സമ്മർദ്ദത്തെത്തുടർന്ന് മുഖ്യമന്ത്രിയാവാൻ ഉദ്ദവ് സമ്മതിച്ചതായാണു സൂചന. അഞ്ചു വർഷവും ഉദ്ദവ് താക്കറെ തന്നെയാണു മുഖ്യമന്ത്രി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശനിയാഴ്ച.  കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ സംയുക്ത യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു. ഇതിനെത്തുടർന്ന് അന്തിമതീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണു ശിവസേനനേതൃത്വം അറിയിച്ചത്. ശിവസേനയുടെ സഞ്ജയ് റാവുത്ത് ഉദ്ദവ് മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം തത്വത്തിൽ അംഗീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചയാക്കാൻ തീരുമാനമെടുത്തത്  സഖ്യസർക്കാർ രൂപീകരണത്തിനായി...
മഹാരാഷ്ട്ര സർക്കാർ രൂപീകരണം ; സോണിയയുടെ അനുമതി കാത്ത്
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്ര സർക്കാർ രൂപീകരണം ; സോണിയയുടെ അനുമതി കാത്ത്

മഹാരാഷ്ട്രയില്‍ ശിവസേന എൻ സി പി കോൺഗ്രസ്സ് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തുന്നു. സർക്കാരുണ്ടാക്കാനുള്ള തീരുമാനമെടുക്കാനായി ഇനി ഔദ്യോഗികമായി കോൺഗ്രസ്സ് അധ്യക്ഷൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണു എന്‍സിപി-ശിവസേന നേതൃത്വങ്ങള്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് മൂന്ന് പാര്‍ട്ടിയുടേയും നേതാക്കള്‍ നല്‍കുന്ന സൂചന. പുതിയ സര്‍ക്കാറിന്‍റെ പൊതു മിനിമം പരിപാടിയുടെ കരട് കഴിഞ്ഞ ദിവസം തയ്യാറാക്കിയിരുന്നു. സഖ്യസർക്കാരിൻ്റെ പൊതുമിനിമം പരിപാടിയുടെ കരട് കോൺഗ്രസ്സ് കേന്ദ്രനേതൃത്വത്തിനു കൈമാറി. ശിവസേനയുടേയും എന്‍സിപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടാണ് പ്രധാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ അനുകൂല സൂചന നല്‍കിയാല്‍ മഹാരാഷ്ട്രയില്‍ പുതിയ ചരിത്രം പിറക്കും. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറയുടെ ഏഴാം ചരമവാര്‍ഷിക ദിനമാണ് നാളെ. അന്...
മഹാരാഷ്ട്രയിൽ ശിവസേന, എൻ സി പി, കോൺഗ്രസ്സ് പൊതുമിനിമം പരിപാടിക്ക് രൂപം നൽകി
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്രയിൽ ശിവസേന, എൻ സി പി, കോൺഗ്രസ്സ് പൊതുമിനിമം പരിപാടിക്ക് രൂപം നൽകി

മഹാരാഷ്ട്രയിൽ ബി ജെ പി യിതര സർക്കാരിനു പൊതുമിനിമം പരിപാടിക്ക് ശിവസേന, എൻ സി പി കോൺഗ്രസ്സ് രൂപം നൽകി. ഇനി മൂന്ന് രാഷ്ട്രീയകക്ഷികളുടെയും ഉന്നത നേതാക്കൾ ഇത് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ധാരണയിലെത്തുകയും ചെയ്തു. രണ്ടുദിവസം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണു പൊതുമിനിമം പരിപാടിയുടെ കരട് രൂപം തയ്യാറായത്. മൂന്ന് പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് ചർച്ച ചെയ്താണു പൊതുമിനിമം പരിപാടി തയ്യാറാക്കിയത്. രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനായി ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെ സംയുക്ത സമിതി യോഗം മുംബൈയില്‍ ഇന്ന് ചേര്‍ന്നിരുന്നു. കര്‍ഷക ലോണ്‍ എഴുതിത്തള്ളല്‍, വിള ഇന്‍ഷൂറന്‍സ് പദ്ധതി, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പാരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന. മൂന്ന് പാര്‍ട്ടി അധ്യക്ഷന്‍മാരും പൊതുമിനിമം പരിപാടി അംഗ...