Sunday, September 20

Tag: Sikh

സ്വതന്ത്ര ഖാലിസ്ഥാന്‍ സംഘടനയായ കെ. എൽ. എഫിന് നിരോധനം
ദേശീയം, വാര്‍ത്ത

സ്വതന്ത്ര ഖാലിസ്ഥാന്‍ സംഘടനയായ കെ. എൽ. എഫിന് നിരോധനം

സ്വതന്ത്ര ഖാലിസ്ഥാൻ രാഷ്ട്രം എന്ന ആവശ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിനെ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഇന്ത്യൻ നിയമമായ യുഎപിഎ പ്രകാരമാണ് നിരോധനം. 1986 മുതൽ സ്വതന്ത്ര ഖലിസ്ഥാന് വേണ്ടി സായുധ സമരങ്ങൾ  ഉൾപ്പടെ നടത്തി വരുന്ന സംഘടനയാണ് കെ.എൽ.എഫ്. അരൂർ സിങ്ങ്, സുഖ്‌വിന്ദർ സിംഗ് ബബ്ബർ എന്നിവർ ചേർന്നാണ് കെഎൽഎഫ് സ്ഥാപിക്കുന്നത്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രമാണ് ഖാലിസ്ഥാൻ മുന്നോട്ട് വെയ്ക്കുന്ന വാദം. പഞ്ചാബിനെ വിഭജിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍, സ്ഫോടനങ്ങള്‍, മറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇന്ത്യൻ സർക്കാരിന്റെ വാദം. യുഎപിഎ ചുമത്തി നിരോധിക്കുന്ന 40മത്തെ സംഘടനയാണ് കെഎൽഎഫ്. നിരപരാധികളായ ആളുകളെയും പോലീസ് ഓഫീസര്‍മാരെയും കൊന്നൊടുക്കല്‍, ബോംബ് നിര്‍മ്മാണം, കൊള്ളയടിക്കല്‍, തട...
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി
ദേശീയം, വാര്‍ത്ത

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി. വിഭജനകാലത്ത് പാകിസ്താൻ സ്വയം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ ഇന്ത്യ മതപരമായി വിഭജിക്കപ്പെട്ടു കിടക്കാനായി മതേതര രാഷ്ട്രമായി നിലനിൽക്കുകയാണുണ്ടായതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് എസ്ആർ സെൻ പറഞ്ഞു. രാജ്യത്ത് സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട അമോൺ റാണ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് മേഘാലയ ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ. പാകിസ്താൻ, ബംഗ്ലാദേശി, അഫിഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്റ്റ്യൻ, ജൈന്തിയ, ഗാരോ മതക്കാർക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്നും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവർ മുൻകൈയെടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഈ...