Tuesday, September 22

Tag: SKAKES

പാമ്പുകൾക്ക് മാളം…… മാത്രമല്ല, കാലുകളും ഉണ്ടായിരുന്നു ; കണ്ടെത്തൽ ശാസ്ത്രലോകത്ത് കൗതുകമുണർത്തുന്നു
അന്തര്‍ദേശീയം, വാര്‍ത്ത, സാങ്കേതികം

പാമ്പുകൾക്ക് മാളം…… മാത്രമല്ല, കാലുകളും ഉണ്ടായിരുന്നു ; കണ്ടെത്തൽ ശാസ്ത്രലോകത്ത് കൗതുകമുണർത്തുന്നു

അർജൻ്റീനയിലെ കണ്ടെത്തൽ ശാസ്ത്രലോകത്ത് കൗതുകമുണർത്തുന്നു. പാമ്പുകള്‍ക്ക് ആദ്യ കാലത്ത് കാലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോസിലുകള്‍ കണ്ടെത്തിയ വാർത്ത പുറത്തുവന്നിരിക്കുന്നു. ഇത് പാമ്പുകളുടെ പരിണാമഘട്ടത്തിലെ ഏറ്റവും നിര്‍ണ്ണായക കണ്ടെത്തല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരുകാലത്ത് പാമ്പുകള്‍ക്ക് കാലുകള്‍ ഉണ്ടായിരുന്നുവെന്നും അത് അഡാപ്ഷനിലൂടെ പിന്നീട് അപ്രത്യക്ഷമായി എന്നുമാണ് ശാസ്ത്രലോകം ഇത്രകാലം അനുമാനിച്ചത്. എന്നാല്‍ ഇതിന് ശക്തി നല്‍കുന്ന ഫോസില്‍ തെളിവുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചില്ല. ഇത് സംബന്ധിച്ച പഠനം കഴിഞ്ഞ ബുധനാഴ്ച സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂമിയിൽ പാമ്പുകള്‍ ആദ്യമായി കാണപ്പെട്ടതിൻ്റെ വിവരം തെരയുമ്പോൾ ലഭിക്കുന്നത് 163 മുതല്‍ 174 ദശലക്ഷം വര്‍ഷം മുന്‍പാണെന്നാണു. മധ്യജുറാസിക്ക് യുഗമായിരുന്നു അത്. എന്നാല്‍ ആ സമയത്ത് പാമ്പുകള്‍ക്ക് ആഡാപ്ഷേന്‍ സംബന്...