Tuesday, July 14

Tag: Sudan

70 വനിതകളെ കൂട്ടബലാൽസംഗം ചെയ്‌തെന്ന് വെളിപ്പെടുത്തി സൈന്യം; ചില തെറ്റുകൾ പറ്റിയെന്ന് കുറ്റസമ്മതം
അന്തര്‍ദേശീയം, വാര്‍ത്ത

70 വനിതകളെ കൂട്ടബലാൽസംഗം ചെയ്‌തെന്ന് വെളിപ്പെടുത്തി സൈന്യം; ചില തെറ്റുകൾ പറ്റിയെന്ന് കുറ്റസമ്മതം

മാസങ്ങളായി ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോർട്ട്. ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപ്പെട്ട എഴുപതിലേറെ വനിതകളെ ഉൾപ്പെടെയാണ് പാരാമിലിട്ടറി അംഗങ്ങൾ ബലാത്സംഗം ചെയ്തത്. തലസ്ഥാനമായ ഖാർത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്കു നേരെ ജൂൺ മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നു നടന്ന അക്രമത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായും 700ലേറെ പേർക്കു പരുക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരിൽ 19 പേർ കുട്ടികളാണെന്നും റിപ്പോർട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവ് നൽകിയതായും അക്കാര്യത്തിൽ ചില തെറ്റുകൾ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്. സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരിൽ നടത്തിയ ത...
ആഫ്രിക്കൻ യൂണിയനിൽ നിന്ന് സുഡാനെ പുറത്താക്കി
അന്തര്‍ദേശീയം, വാര്‍ത്ത

ആഫ്രിക്കൻ യൂണിയനിൽ നിന്ന് സുഡാനെ പുറത്താക്കി

ആഫ്രിക്കൻ യൂണിയനിൽ നിന്ന് സുഡാനെ പുറത്താക്കി. ജനാധിപത്യ സര്‍ക്കാറിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ വെടിവച്ചുകൊന്ന സുഡാൻ സൈനികസമിതിയുടെ നടപടിയെ തുടർന്ന് അടിയന്തിര യോഗം കൂടിയാണ് ആഫ്രക്കൻ യൂണിയനിൽ നിന്ന് സുഡാനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ജനകീയ ഇടക്കാല സര്‍ക്കാര്‍ നിലവില്‍വരും വരെയാണ് സുഡാനെ പുറത്താക്കിയിരിക്കുന്നത്. ഖാര്‍ത്തൂമില്‍ തിങ്കളാഴ്ച റാലി നടത്തിയ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ എന്നാൽ മരണസംഖ്യ 110നു മുകളിൽ ആണെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്. സൈനിക ആസ്ഥാനത്തിനു പുറത്ത് സമരം നടത്തുന്നവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഇതുവരെ 108 പേര്‍ കൊല്ലപ്പെടുകയും 500ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സുഡാനി ഡോക്ടേഴ്‌സ് കേന്ദ്ര കമ്മിറ്റി അറിയിച്ചു. അതേസമയം 61 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ആരോഗ...
സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ
Featured News, അന്തര്‍ദേശീയം, വാര്‍ത്ത, സ്ത്രീപക്ഷം

സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ

മതമൗലീകവാദത്തിനെതിരെയുള്ള സുഡാനിലെ കലാപത്തെ നയിക്കുന്നത് സ്ത്രീകളാണ്. സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെന്നപോലെ സുഡാൻ സ്ത്രീകളും അക്രമാസക്തമായ എതിർപ്പിനെ നേരിടുന്നുണ്ട്. എന്നാൽ അവർക്ക് വിജയിച്ചേ മതിയാകൂ. 30 വർഷത്തെ മുസ്ളീം ഭരണത്തിന്റെ അടിച്ചമർത്തലിനും അപമാനത്തിനുമെതിരെയാണ് ഈ സ്ത്രീകൾ പോരാടുന്നത്. രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഡാൻ സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന ജീവിത സാഹചര്യം മോശമായതും സാധനങ്ങൾക്ക് അനിയന്ത്രിതമായി വില വർധിച്ചതും സാമ്പത്തികാവസ്ഥ താളം തെറ്റിയതും വൻ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഏകാധിപത്യ ഭരണത്തിനെതിരെ സംസാരിക്കുകയും തെരുവിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയുമായിരുന്നു. സമാധാനപരമായി തെരുവിൽ ഇറങ്ങിയ സ്ത്രീകൾ ഭരണകൂടത്തിനെതിരായി നിയമലംഘനം നടത്തി പ്രതിഷേധിക്കുകയും ഇത...
ബ്രഡിന്റെ വില കൂട്ടിയതില്‍ സുഡാനില്‍ വന്‍ പ്രതിഷേധം; 19 മരണം
അന്തര്‍ദേശീയം, വാര്‍ത്ത

ബ്രഡിന്റെ വില കൂട്ടിയതില്‍ സുഡാനില്‍ വന്‍ പ്രതിഷേധം; 19 മരണം

ബ്രഡിന്റെ വില കൂട്ടിയതിന്റെ പേരില്‍ സുഡാനില്‍ പ്രക്ഷോഭം രൂക്ഷമായി. ഇതുവരെ 19 പേരാണ് പ്രക്ഷോഭത്തില്‍ മരിച്ചത്. കൂടാതെ 400 ല്‍ അധികം പേര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്റെ വില കുതിച്ച് ഉയര്‍ന്നതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഈ മാസം 19 നാണ് വിലക്കയറ്റത്തിന് എതിരേ പ്രതിഷേധം ആരംഭിച്ചത്. ഒരു സുഡാനി പൗണ്ടായിരുന്ന ബ്രഡിന്റെ വില ഒരാഴ്ചയ്ക്കിടെ മൂന്നായിട്ടാണ് ഉയര്‍ന്നത്. ഇതോടെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന്‍ നഗരവും റെഡ് സി സംസ്ഥാനത്തിന്റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെയും ഉയരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രഡിന്റെ വില ക്രമാതീതമ...