Monday, May 17

Tag: sugathakumari

സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ
CORONA, Editors Pic, Featured News, കവണി, കവിത, കേരളം, സാഹിത്യം

സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ

കവണി സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ സുഗതകുമാരി പ്രകൃതിയിൽ ലയിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗീത രചയിതാക്കളിൽ ഒരാളായിരുന്നു സുഗതകുമാരി. ആർ.രാമചന്ദ്രനും ജി.കുമാരപിള്ളയുമാണ് ഈ നിരയിൽ വരുന്ന രണ്ടു ഭാവഗീത കവികൾ. അമ്പലമണിയും രാത്രി മഴയും പോലുള്ള കവിതകൾ എക്കാലവും മലയാളികൾ പതുക്കെ ആലപിക്കും. വിഷാദവും ഏകാന്തതയും സുഗതകുമാരിയുടെ മികച്ച കവിതകളുടെ ഉൾശ്രുതികളാണ്. തനിച്ചിരിക്കുന്നവന് കൂട്ടാണ് ആ കവിതകൾ. 'അമ്പലമണി' എന്ന കാവ്യസമാഹാരത്തിലെ ഒന്നാമത്തെ കവിതയുടെ തലക്കെട്ടിൽ കവി തൻ്റെ കവിത ആർക്കു വേണ്ടിയാണെന്ന് പറഞ്ഞു വെച്ചിരിക്കുന്നു. സമാന ഹൃദയാ നിനക്കായി പാടുന്നു ഞാൻ. പ്രകൃതിയും കൃഷ്ണനുമാണ് സുഗതകുമാരിയുടെ കാവ്യലോകത്തെ മറ്റു രണ്ടു നിറസാന്നിധ്യങ്ങൾ. മഴയും പുഴയും കാടും മരങ്ങളും പൂക്കളും രാത്രിയും നിലാവും ആ കവിതകളിൽ നിറയുന്നു. കാല്പനികതയുടെ വസന്തകാലത്തെ കവികളും ഇവയെക്കുറിച്ചാണ് പാടിയത്. എന്നാൽ ...
മലയാളത്തിന്റെ  പ്രിയകവി സുഗതകുമാരി വിടവാങ്ങി
Featured News, കവിത, കേരളം, വാര്‍ത്ത, സാഹിത്യം

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി വിടവാങ്ങി

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10 52നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ കോവിഡ് പോസിറ്റിവ് ആയിരുന്നതിനാൽ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സംസ്കാരം ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവർത്തകനായ ബോധേശ്വരന്റെ മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദമെടുത്തു സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ കേരളത്തിന്റെ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്...
സുഗതകുമാരിയുടെ ആരോഗ്യനില വഷളായി
കേരളം, വാര്‍ത്ത

സുഗതകുമാരിയുടെ ആരോഗ്യനില വഷളായി

കവി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സുഗതകുമാരിയുടെ ശ്വസന പ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിലാക്കി. ഹൃദയത്തിന്റെ പ്രവർത്തനത്തിനു തകരാർ സംഭവിച്ചു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് പറഞ്ഞു. കോവിഡ് ബാധിച്ചതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു....
ഔവൈയാർ പ്രാർഥിക്കുന്നു.
Uncategorized, കവണി, സാഹിത്യം

ഔവൈയാർ പ്രാർഥിക്കുന്നു.

കർക്കടമാസം. മടിച്ചു മടിച്ചു പെയ്യാതെ നിൽക്കുകയായിരുന്ന മഴ പെട്ടെന്ന് കനത്തു. മഴ പെരുത്തു വീഴുന്നതോടെ ഭൂമി മദിക്കും. പിന്നെ അവൾക്ക് ഭ്രാന്താണ്. വിങ്ങി നിന്ന അവൾ ഉരുൾപൊട്ടി എല്ലാം തകർത്തെറിഞ്ഞ് ഒഴുകി ശമിക്കും. ഔവൈയാറുകളുടെ ഇന്ദ്രിയങ്ങളഞ്ചിലും കാമനകൾ നിറഞ്ഞുള്ള ഒഴുകിപ്പരക്കലല്ലേ പ്രളയം. മഴയും നദിയും മണ്ണും പെണ്ണാണെന്നാണ് കാവ്യഭാവന . സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിതയിൽ കവിയുടെ സൗഭാഗ്യകാലങ്ങളിലും രോഗശയ്യയിലുമൊക്കെ സാന്നിധ്യമായി മഴയുണ്ട്. ഞാനുമിതുപോലെ രാത്രിമഴപോലെ എന്നെഴുതി മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗീതങ്ങളിലൊന്ന് ശമിക്കുന്നു. ഇരുട്ടത്തു പതുങ്ങി എത്തുന്ന മഴയും കവിയും ഇന്ദ്രിയങ്ങളെ അടക്കിവെയ്ക്കുന്നവരാണ്. വികാരങ്ങൾ അമർത്തിവെച്ച് ഭ്രാന്തു പിടിപെട്ടവരാണവർ. കൊടും കേടു ബാധിച്ച പാവം മനസ്സിനെ മുറിച്ചുമാറ്റി രോഗം ഭേദമാക്കാൻ കഴിയില്ലെന്നറിയുന്ന നിസ്സഹായർ . മഴ തിമിർത്തു തുടങ്ങിയതോടെ പല കാവ്യ പ്രണ...