Saturday, August 8

Tag: sunil p ilayidam

സുനിൽ പി ഇളയിടത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ സൈബർ ആക്രമണം
കേരളം, വാര്‍ത്ത

സുനിൽ പി ഇളയിടത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ സൈബർ ആക്രമണം

പ്രശസ്ത ചരിത്രപ്രഭാഷകനും ഇടതുപക്ഷചിന്തകനുമായ സുനില്‍ പി ഇളയിടത്തിനെതിരെ സൈബർ ആക്രമണം. അദ്ദേഹത്തിന്റെ മഹാഭാരതം: സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിനെതിരെയാണ് മീഡിയയില്‍ അസഭ്യ വര്‍ഷം ശക്തമാകുന്നത്. ഡിസി ബുക്‌സിന്റെ ഔദ്യോഗിക പേജില്‍ ബുദ്ധനും മഹാഭാരതവും തമ്മിലെന്ത് എന്ന സംഭാഷണത്തിലെ കമന്റുകളിലാണ് അദ്ദേഹത്തിനെതിരെ വ്യാപകമായ അസഭ്യ വര്‍ഷമുള്ളത്. മഹാഭാരത്തിലെ പല കഥാപാത്രങ്ങളും, അതിന്റെ സന്ദേശങ്ങളും ബുദ്ധമതത്തില്‍ നിന്ന് വന്നതാണെന്നാണ് സുനില്‍ പി ഇളയിടം ഈ വീഡിയോയില്‍ പറയുന്നത്. അശോകനുമായി യുധിഷ്ഠിരന്റെ കഥാപാത്രത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. നിരവധി അസഭ്യമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുസ്തകത്തിന് വായനക്കാരില്‍ നിന്ന് നല്ല പ്രതികരണങ്ങളാണ് നേരത്തെ ലഭിച്ചിരുന്നത്. സുനിലിന്റെ പ്രഭാഷണങ്ങൾ ഹിന്ദുത്വവിരുദ്ധരാഷ്ട്രീയത്തിൽ അധിഷ്ഠിതമായതിനാൽ സംഘപരിവാർ സംഘടനകളിൽ നിന്ന് വ്യാപകമായ എതിർപ്പുകൾ ഉയ...
ശൃംഗേരി മഠത്തിനു ടിപ്പു സുൽത്താൻ പിന്തുണ നൽകിയത് ഹിന്ദുത്വ വാദികൾക്കറിയില്ലെന്നു സുനിൽ പി ഇളയിടം
കേരളം, വാര്‍ത്ത

ശൃംഗേരി മഠത്തിനു ടിപ്പു സുൽത്താൻ പിന്തുണ നൽകിയത് ഹിന്ദുത്വ വാദികൾക്കറിയില്ലെന്നു സുനിൽ പി ഇളയിടം

ടിപ്പു സുൽത്താൻ മതഭ്രാന്തനെന്നു ആക്ഷേപിക്കുന്ന ഹിന്ദുത്വ വാദികൾക്ക് ചരിത്രം അറിയില്ലെന്ന് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. ഏതു അക്ഷേത്രം പൊളിഞ്ഞാലും അത് ടിപ്പു പൊളിച്ചതാണെന്നു അവർ ആക്ഷേപിക്കുന്നത് ചരിത്രത്തിലുള്ള അജ്ഞത കൊണ്ടാണെന്ന് ഇളയിടം പറഞ്ഞു. ടിപ്പു മത വിശ്വാസിയായിരുന്നെങ്കില്‍ തന്റെ രാജ്യത്തെ ശൃങ്കേരി മഠത്തിന് അദ്ദേഹം ഇത്രമേല്‍ വലിയ പിന്തുണ നല്‍കിയതും ശൃങ്കേരി മഠം അദ്ദേഹത്തെ ഇത്രയധികം പിന്തുണച്ചതുമെന്തുകൊണ്ടാണ്. ടിപ്പു സുൽത്താൻ ഹിന്ദുവിനെതിരെ മുസല്‍മാന്റെ നേതൃത്വത്തില്‍ പടനയിച്ച ഒരു മുസ്ലീം മതഭ്രാന്തനായിരുന്നെങ്കില്‍ ഹൈദരാബാദിലെ നൈസാം എന്ന മുസ്ലീം രാജാവ് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേര്‍ന്നതെന്തുകൊണ്ടാണ്. നാം ഈ ചോദ്യങ്ങള്‍ ചോദിക്കില്ല. കാരണം ടിപ്പു മതഭ്രാന്തനാണെന്ന് നാം വകവെച്ചുകൊടുത്തിട്ടുണ്ട്. ടിപ്പു തന്റെ രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെല്ലാം വലിയ...
എസ് എഫ് ഐ യിലൂടെ നേതൃത്വത്തിലേക്ക് വന്നു ബി ജെ പിയിലേക്ക് പോയതുപോലെ അബ്ദുള്ളക്കുട്ടിമാർ ഇനിയും പാർട്ടിയിലുണ്ടെന്ന് സുനിൽ പി ഇളയിടം
കേരളം, വാര്‍ത്ത, വീക്ഷണം

എസ് എഫ് ഐ യിലൂടെ നേതൃത്വത്തിലേക്ക് വന്നു ബി ജെ പിയിലേക്ക് പോയതുപോലെ അബ്ദുള്ളക്കുട്ടിമാർ ഇനിയും പാർട്ടിയിലുണ്ടെന്ന് സുനിൽ പി ഇളയിടം

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സി പി എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ വിഷയത്തിൽ നിലവിലുള്ള എസ് എഫ് ഐ നേതാക്കളിൽ പലരും അബ്ദുള്ളക്കുട്ടിയുടെ പാത പിന്തുടരുമെന്നും ജാഗ്രത വേണമെന്നും സി പി എം സഹയാത്രികനും ഇടതുപക്ഷചിന്തകനുമായ സുനിൽ പി ഇളയിടം ഫെയ്സ് ബുക്കിൽ കുറിച്ചു സുനിൽ പി ഇളയിടം എഴുതുന്നു 'യൂണിവേഴ്സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘർഷത്തിന്റെ പേരിൽ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ . നേതൃത്വം തയ്യാറായത് നന്നായി. വഷളായ ന്യായീകരണങ്ങൾക്ക് മുതിരാതെ ആത്മവിമർശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്. എഫ്. ഐ. പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരമായി തോന്നിയ കാര്യമാണ്. എസ്. എഫ്. ഐ. നേതൃത്വം അതിൽ അഭിനന്ദനമർഹിക്കുന്നു. എന്നാൽ, ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്ത...
ചരിത്രം നമുക്ക്  ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം
Featured News, കേരളം, രാഷ്ട്രീയം

ചരിത്രം നമുക്ക് ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഗാന്ധിജിയും മാർക്‌സും സംവാദ സാദ്ധ്യതകൾ എന്ന വിഷയത്തിൽ  സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം ഗാന്ധിജിയ്ക്കും മാർക്‌സിനും ഇടയിൽ ഉള്ള സംവാദ സാദ്ധ്യതകൾ ഇവർക്കിടയിൽ പൊതുവായി എന്തെങ്കിലും ഉണ്ടോ? ഇന്ത്യയിലെ പ്രധാന സാമൂഹ്യശാസ്ത്ര ജേര്ണലുകളിൽ ഒന്നായ സോഷ്യൽ സയന്റിസ്റ്റിൽ കഴിഞ്ഞ മൂന്നു ലക്കങ്ങളായി ഗാന്ധിജിയുടെ നൂറ്റിയന്പതാം ജയന്തിയും മാർക്സിന്റെ 200 ജന്മദിനവും പ്രമാണിച്ചു പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിൽ മത വർഗ്ഗീയതയ്ക് വന്ന വലിയ അക്രമോത്സുകതയുടെ സ്വാധീനത്തിൽ ഗാന്ധിജി മതവുമായി നടത്തിയ സംവാദങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇങ്ങനെ പലരൂപത്തിലുള്ള സംവാദങ്ങൾ നടന്നു വരുന്ന സന്ദർഭത്തിലാണ് നമ്മൾ ഇവിടെ ചിലത് ചർച്ച ചെയ്യുന്നത്. ഗാന്ധിജിയു...