Wednesday, August 5

Tag: SUPREME COURT ARGUEMENT

കലാപങ്ങൾ തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ
ദേശീയം, വാര്‍ത്ത

കലാപങ്ങൾ തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ

രാജ്യത്ത് കലാപങ്ങള്‍ നടക്കുമ്പോൾ അത് തടയാന്‍ കോടതികള്‍ക്ക് കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നിലവിൽ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ കോടതികള്‍ക്ക് പരിമിതി ഉണ്ട്. സമാനമായ സാഹചര്യങ്ങള്‍ കോടതിയുടെ നിയന്ത്രണത്തിനും അപ്പുറത്താണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ദില്ലിയിൽ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള  വിദേഷ്വ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. വടക്കുകിഴക്കൻ ദില്ലിയിൽ ഇപ്പോഴും ജനങ്ങള്‍ കലാപത്തിന്റെ ഭാഗമായി കൊല്ലപ്പെടുകയാണെന്നും ഹര്‍ഷ് മന്ദറും പത്ത് കലാപബാധിതരും നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് ആവശ്യപ്പെട്ടു. ആരെ...
‘രാജ്യത്തിനു ദുർഘടസമയം’ ; പൗരത്വ ഭേദഗതി അനുകൂലഹർജിക്കു ചീഫ് ജസ്റ്റിസിന്റെ വിമർശനം
ദേശീയം, വാര്‍ത്ത

‘രാജ്യത്തിനു ദുർഘടസമയം’ ; പൗരത്വ ഭേദഗതി അനുകൂലഹർജിക്കു ചീഫ് ജസ്റ്റിസിന്റെ വിമർശനം

രാജ്യം ദുർഘടമായ സമയത്തിലൂടെ കടന്നുപോവുകയാണെന്നും ഈ സമയത്ത് പൗരത്വ നിയമത്തിനു അനുകൂലമായ ഹർജികൾ സമർപ്പിക്കുകയല്ല വേണ്ടതെന്നും ഇത്തരം ഹർജികൾ സാമാധാനം പുനഃസ്ഥാപിക്കുന്നതിനു ഉപകാരപ്പെടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കലായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും അതിന് ഇതുപോലുള്ള ഹര്‍ജികള്‍ സഹായകരമാകില്ലെന്നും ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പടുവിക്കേണ്ടതല്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബി ജെ പിക്കുവേണ്ടി അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ‘രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലാണ് കടന്നുപോകുന്നത്. എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കുകയെന്നതായിരിക്കണം. എന്നാല്‍ ഇത്...
മഹാരാഷ്ട്ര ; വിശ്വാസവോട്ടെടുപ്പിൽ സുപ്രീം കോടതി ഉത്തരവ് നാളെ
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്ര ; വിശ്വാസവോട്ടെടുപ്പിൽ സുപ്രീം കോടതി ഉത്തരവ് നാളെ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഫഡ്നാവിസ് സർക്കാരിൻ്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള സുപ്രീം കോടതി വിധി നാളെ. അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ ഉടൻ വിശ്വാസവോട്ടെടുപ്പ് നേടണമെന്ന് ആവശ്യപ്പെട്ട് ത്രികക്ഷി സഖ്യം നൽകിയ വിധിയിൽ നാളെ 10. 30നു വിധി പുറപ്പെടുവിക്കും. മഹാ വികാസ് അഘാടി സഖ്യം നൽകിയ ഹർജിയിൽ ഇന്ന് 11.30 ഓടെ വാദം പൂർത്തിയായി. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം നടത്താനുള്ള സാഹചര്യമുള്ളതിനാൽ 24 മണിക്കൂർ അല്ലെങ്കിൽ പരമാവധി 48 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ 14 ദിവസത്തെ സമയം വേണമെന്ന് ബി ജെ പിക്ക് വേണ്ടി ഹാജാരായ അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. ഭൂരിപക്ഷമില്ലാത്ത ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എൻസിപി-കോൺ​ഗ്രസ...
ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കേണ്ടെന്ന് സംസ്ഥാന സർക്കാരിനു നിയമോപദേശം
കേരളം, വാര്‍ത്ത

ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കേണ്ടെന്ന് സംസ്ഥാന സർക്കാരിനു നിയമോപദേശം

ശബരിമലയ യുവതീപ്രവേശനത്തിൻ്റെ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയെത്തുടർന്നുള്ള അനിശ്ചിതത്വത്തിനു വിരാമം. പുന:പരിശോധനാ ഹർജികൾ പരിശോധനയ്ക്കായി സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തമായാണു സർക്കാരിനു നിയമോപദേശം നൽകിയത് ഹർജികൾ പരിശോധനയ്ക്കായി വിശാലബെഞ്ചിലേക്ക് വിട്ടതോടെ നേരത്തെയുണ്ടായിരുന്ന യുവതീപ്രവേശനവിധി നടപ്പാക്കാനാവുമോ എന്നുള്ള കാര്യത്തിലായിരുന്നു അനിശ്ചിതത്വമുണ്ടായിരുന്നത്. സംസ്ഥാന സർക്കാരിൻ്റെ അഡ്വക്കേറ്റ്‌ ജനറലാണ് ഇത്തരമൊരു നിയമോപദേശം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി അഡ്വക്കേറ്റ്‌ ജനറല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു. സർക്കാരിൻ്റെ രാഷ്ട്രീയതീരുമാനത്തിനും പ്രാധാന്യമുണ്ടെങ്കിലും...
വഖഫ് ബോർഡ് പിന്മാറുന്നതായി കത്ത്, അയോധ്യ കേസ് വിധി പറയാൻ മാറ്റിവെച്ചു
ദേശീയം, വാര്‍ത്ത

വഖഫ് ബോർഡ് പിന്മാറുന്നതായി കത്ത്, അയോധ്യ കേസ് വിധി പറയാൻ മാറ്റിവെച്ചു

ദശകങ്ങളായി രാജ്യത്തെ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച ബാബ്റി മസ്ജിദ് - രാമജന്മഭൂമി തർക്കത്തിനു നിയമപരിഹാരമന്വേഷിച്ച് സമർപ്പിച്ച വിവാദമായ  അയോധ്യ കേസിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇനി ഏതാനും ദിവസങ്ങൾക്കകം തന്നെ കേസിൻ്റെ അന്തിമവിധി പുറത്തുവരും. ഇനി എന്തെങ്കിലും പറയാനുള്ളവർക്ക് മൂന്ന് ദിവസത്തിനകം രേഖകൾ സമർപ്പിക്കാമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഉത്തരവായി. 40 ദിവസത്തെ വാദത്തിനൊടുവിലാണു കേസിന്മേലുള്ള മറ്റ് നടപടികളവസാനിപ്പിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാദം കേൾക്കലിൽ രണ്ടാംസ്ഥാനത്തെത്തിയ കേസായിരുന്നു ഇത് അതേസമയം ബാബറി മസ്ജിദ് കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകാനിരിക്കെ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ അയോധ്യ ഭൂമി തര്‍ക്കകേസില്‍ നിന്നു പിന്മാറി. യുപി സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫാറൂഖി സുപ്രീംകോടതിയില്‍ അപേക്...
അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി
ദേശീയം, വാര്‍ത്ത

അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി

അയോധ്യ തർക്കം സംബന്ധിച്ചു നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ വിജയകരമെന്ന്  സുപ്രീം കോടതി നിയമിച്ച  സമിതി വെളിപ്പെടുത്തി. സുപ്രീം കോടതിയിൽ ഉടൻ തന്നെ ഇത് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നേതൃത്വത്തിൽ  രാമജന്മഭൂമി - ബാബ്റി മസ്ജിദ് കേസിൽ കക്ഷി ചേർന്ന ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വാദത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന  ക്ഷേത്രമാണു ഉണ്ടായിരുന്നതെന്നും അത് തകർത്ത ക്ഷേത്രമാണു ബാബ് റി മസ്ജിദ് വന്നതെന്നും വാദിച്ചു.  രാമക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്ന സ്ഥലത്ത് ക്ഷേത്രത്തിൻ്റെ സ്ഥലം  രേഖപ്പെടുത്തിയ മാപ്പിൻ്റ് പകർപ്പ്   അഭിഭാഷകൻ  ഉയർത്തിക്കാട്ടി. മുസ്ലിങ്ങൾക്ക് പ്രാർഥിക്കാൻ വേറെ 55- 60 പള്ളികൾ അയോധ്യയിലുണ്ടെന്ന് നിർമോഹി അഖാര, രാം ലല്ലാ എന്നീ ഹിന്ദുസംഘടനകളുടെ അഭിഭാഷകനായ പരാശരൻ പറഞ്ഞു പറഞ്ഞു  അതേസമയം ഇത്തരം മാപ്പുകൾ കീറിക്കളയുകയാണു വേണ്ടതെന്ന് സുന്നി വഖഫ് ബോർഡിൻ്റെ അഭിഭാഷകൻ രാജീവ് ധവാൻ  കോടതിയുടെ മുമ...
ബാബ് റി മസ്ജിദ് – രാമജന്മഭൂമി കേസിൽ  വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കും
ദേശീയം, വാര്‍ത്ത

ബാബ് റി മസ്ജിദ് – രാമജന്മഭൂമി കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കും

ബാബ്റി മസ്ജിദ് - രാമജന്മഭൂമി കേസിൽ ഭരണഘടനാബെഞ്ചിന്റെ വാദം കേൾക്കൽ ഇന്ന് ബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. പക്ഷെ 16 ആം തീയതി അവസാനിപ്പിക്കേണ്ടിവരുമെന്ന സൂചനയാണു നൽകിയത് ഇരു വിഭാഗങ്ങളും ആശങ്കയോടെ കാത്തിരിക്കുന്ന വിധിയായതിനാലും രാജ്യം ഉറ്റുനോക്കുന്ന കേസായതിനാലും നേരത്തെതന്നെ കേസിൽ തീർപ്പ് കൽപ്പിക്കാനാണു തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുന്നതിന് മുന്നോടിയായി നാലിനോ അഞ്ചിനോ വിധി പുറപ്പെടുവിച്ചേക്കും. ‘ഇന്ന്‌ വാദം കേൾക്കലിന്റെ 39–-ാം ദിവസമാണ്‌. 40–-ാം ദിനത്തിൽ വാദംകേൾക്കൽ പൂർത്തിയായേക്കും’–- ചീഫ്‌ജസ്‌റ്റിസ്‌ ചൊവ്വാഴ്‌ച വാദംകേൾക്കലിനിടെ സൂചിപ്പിച്ചു .‘ഒരിക്കൽ പള്ളിയായിരുന്ന കെട്ടിടം എപ്പോഴും പള്ളിയായിരിക്കുമെന്ന’–- സുന്നിവഖഫ്‌ബോർഡിന്റെയും മറ്റും വാദം അംഗീകരിക്കുന്നുണ്ടോയെന്ന്‌...
ആക്രമണദൃശ്യങ്ങൾ ദിലീപിനു നൽകുന്നത് തടയാൻ നടി സുപ്രീം കോടതിയിൽ
കേരളം, വാര്‍ത്ത

ആക്രമണദൃശ്യങ്ങൾ ദിലീപിനു നൽകുന്നത് തടയാൻ നടി സുപ്രീം കോടതിയിൽ

നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിയായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു.ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ (ചൊവ്വാഴ്ച ) സുപ്രീംകോടതി പരിഗണിക്കും. കാറിൽ വെച്ച് ആക്രമിച്ചതിൻ്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും നടി സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. റിക്കോർഡ് ചെയ്യപ്പെട്ട പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക...
സമൂഹമാധ്യമം അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധം ; ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫെയ്സ് ബുക്ക്
ദേശീയം, വാര്‍ത്ത

സമൂഹമാധ്യമം അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധം ; ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫെയ്സ് ബുക്ക്

സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകള്‍ ആരംഭിക്കാൻ ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഫേയ്‌സ്ബുക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. വിവിധഹൈക്കോടതികളിൽ നിലവിലുള്ള ഹർജികൾ ഒരുമിച്ച് സുപ്രീം കോടതിയിൽ പരിഗണിക്കണമെന്നാണു ഫെയ്സ് ബുക്ക് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് ഇപ്പോൾ ഹലോ സോഷ്യൽ മീഡിയയിൽ മാത്രമാണു ആധാർ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങുന്ന രീതി നിലവിലുള്ളത്. ഫെയ്സ് ബുക്കിൻ്റെ വിഷയത്തിൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കേസിന്റെ ശരിതെറ്റുകളിലേയ്ക്ക് പോകുന്നില്ലെന്നും മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്ക...
തരിഗാമിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്
ദേശീയം, വാര്‍ത്ത

തരിഗാമിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. ആരോഗ്യപ്രശ്നങ്ങളുള്ള തരിഗാമിയെ ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. തരിഗാമിയെ സന്ദര്‍ശിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചശേഷമാണു നടപടി. യെച്ചൂരിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. യൂസഫ് തരിഗാമിയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് യെച്ചൂരി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തരിഗാമിയുടെ സുരക്ഷ പിന്‍വലിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും യെച്ച...