Tuesday, August 4

Tag: SUPREME COURT ORDER

കുടിയേറ്റത്തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രവും സംസ്ഥാനവും വഹിക്കണമെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

കുടിയേറ്റത്തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രവും സംസ്ഥാനവും വഹിക്കണമെന്ന് സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികളിൽ നിന്ന് റെയിൽവേ യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. യാത്രക്കൂലി കേന്ദ്രവും തൊഴിലാളികൾ എത്തുന്ന  സംസ്ഥാനങ്ങളും ചേർന്ന് വഹിക്കണം.  നാട്ടിലേക്ക് മടങ്ങുന്ന എല്ലാവർക്കും കേന്ദ്രവും സംസ്ഥാനവും റെയിൽവേയും ചേർന്ന് ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തിൽ സുപ്രധാന വിധി പ്രസ്താവിച്ചത്. റോഡിലൂടെ കുടിയേറ്റത്തൊഴിലാളികൾ നടന്നുപോകുന്നത് കണ്ടാൽ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. യാത്രാക്കൂലി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേ കൂടി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സംസ്ഥാനത്ത് നിന്നാണോ തൊഴിലാളികൾ യാത്ര തിരിക...
‘മദ്യം വീട്ടിലെത്തിച്ചുകൂടേ’ സുപ്രീം കോടതി ; ചില ‘സദാചാര’ചിന്തകൾ
Featured News, ദേശീയം, വാര്‍ത്ത

‘മദ്യം വീട്ടിലെത്തിച്ചുകൂടേ’ സുപ്രീം കോടതി ; ചില ‘സദാചാര’ചിന്തകൾ

കോവിഡ് ബാധയെത്തുടർന്ന് മദ്യശാലകൾ ഭീതിജനകമായ ഒരു പ്രതീകമായി പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ ചോദ്യം. ലോകത്തെല്ലായിടത്തും ഇന്ന് മദ്യത്തിന് സ്വീകാര്യത വർധിച്ചതുകൊണ്ടു മാത്രമല്ല, ഒരു കാലത്ത് നൈതികമായി നിലനിർത്തിയിരുന്ന ആ അയിത്തം ഒരു പൊതുബോധത്തിൽനിന്നും പുറത്തുപോയ സാഹചര്യത്തിലാണ് മദ്യത്തിനുവേണ്ടി വലിയൊരു സമൂഹം കാത്തുനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാകുന്നത്. ലോകത്തെല്ലായിടത്തും യു എ ഇ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള  മിക്ക അറേബ്യൻ രാജ്യങ്ങളിലും ആവശ്യക്കാരന് മദ്യശാലകൾ ഒരുക്കിക്കൊടുക്കാൻ ഭരണകൂടങ്ങൾ തയ്യാറാവേണ്ടിവന്നു. ഇന്ന് മിക്ക അറബികളും മദ്യത്തിന്റെ ഉപഭോക്താക്കളുമാണ്. സദാചാരവാദികളുടെ നിഘണ്ടുവിൽ നിന്നും മദ്യത്തിന് അയിത്തം കല്പിച്ചതിനു പിന്നിലെ പ്രചോദനം മതമാണ്. അതെ മതം മാത്രം. ക്രിസ്ത്യാനികൾ വീഞ്ഞും ഹിന്ദു മിത്തോളജിയിലെ ദേവന്മാർ സുരാപാനവും നടത...
പൗരത്വ നിയമത്തിനു സ്റ്റേ ഇല്ല  ;  നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന്  സുപ്രീം കോടതി
Featured News, ദേശീയം, വാര്‍ത്ത

പൗരത്വ നിയമത്തിനു സ്റ്റേ ഇല്ല ; നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി ബില്ലിൽ സ്റ്റേ നൽകില്ലെന്ന് സുപ്രീം കോടതി. പൗരത്വ ബില്ലിൽ നാലാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റീസ് ഉത്തരവ്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായി മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ, ജസ്റ്റീസ് അബ്ദുൽ നസീർ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരാണ് കേസ് പരിഗണിച്ചത് പൗരത്വനിയമത്തിനെതിരെ നിരവധി ഹർജികൾ ഉണ്ട്. എല്ലാ ഹർജികളും വന്നതിനുശേഷം കേസുകൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വെളിപ്പെടുത്തി. പൗരത്വ ഭേദഗതിക്കെതിരെ അസമിൽ നിന്ന് വന്ന ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകം പരിഗണിക്കും. ഇതോടെ ഹർജികൾ രണ്ടായി കേൾക്കുമെന്ന് ഉറപ്പായി. എൻ പി ആറിന്റെ നടപടികളെങ്കിലും നിർത്തിവെക്കണം എന്നാണു മുസ്ലിം ലീഗിന്റെ അഭിഭാഷകനായ കപിൽ സിബിൽ ആവശ്യപ്പെട്ടത്. . രണ്ടു മാസത്തേക്ക്...
‘എൻ ഐ എ ഭേദഗതി ഭരണഘടനാവിരുദ്ധം’ ഹർജി  ;  കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്
ദേശീയം, വാര്‍ത്ത

‘എൻ ഐ എ ഭേദഗതി ഭരണഘടനാവിരുദ്ധം’ ഹർജി ; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്

എൻ ഐ എ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്. കേന്ദ്രം എൻഐഎ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിൽ പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഭേദഗതിയിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് പറയുന്ന ഭാഗം നിർവ്വചിച്ചിട്ടില്ല. അക്കാര്യം നിർവചിക്കേണ്ടതായിട്ടുണ്ട്. എൻഐഎ നിയമഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ വെല്ലുവിളിയാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനാ വിരുദ്ധമായ ഈ നിയമ ഭേദഗതി റദ്ദാക്കണമെന്ന് സോളിഡാരിറ്റിയുടെ ഹർജിയിൽ പറയുന്നു. രാജ്യത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാൻ ...
മരടിന് പിന്നാലെ  മുത്തൂറ്റിന്റെ  റിസോർട്ട് പൊളിച്ചുനീക്കണമെന്നു സുപ്രീം കോടതി ഉത്തരവ്
കേരളം, പരിസ്ഥിതി, വാര്‍ത്ത

മരടിന് പിന്നാലെ മുത്തൂറ്റിന്റെ റിസോർട്ട് പൊളിച്ചുനീക്കണമെന്നു സുപ്രീം കോടതി ഉത്തരവ്

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വേമ്പനാട്‌ തീരത്തെ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നേരത്തെ കാപികോ റിസോർട്ട് എന്ന പേരിലുള്ള പ്രശസ്തമായ ഹോട്ടൽ സങ്കേതം പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് തീരദേശ നിയമം ലംഘിച്ചു പണിത കാപികോ പൊളിക്കണമെന്ന സുപ്രധാന വിധി പുറത്ത് വന്നിരിക്കുന്നത്. ഏറെ പ്രശസ്തമായ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോര്‍ട്ട് ഉടമകളായ മുത്തൂറ്റ് ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവ് പുറപ്പെടുവിച്ചത് . ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാ...
കാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി ;  നിരോധനാജ്‌ഞ അധികാരദുർവിനിയോഗം
ദേശീയം, വാര്‍ത്ത

കാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി ; നിരോധനാജ്‌ഞ അധികാരദുർവിനിയോഗം

കാശ്മീരിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾക്കെതിരെ സുപ്രീം കോടതി. 370 വകുപ്പ് എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ പോലുള്ളവ നിയന്ത്രിക്കുമ്പോൾ ഒരാഴ്ച കൂടുമ്പോൾ പുനഃ:പരിശോധിക്കേണ്ടതാണെന്നു കോടതി ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളില്‍ പരോശോധനയ്ക്കു വിധായമാക്കണമെന്നാണ് നിര്‍ദേശം. സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളിൽ ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിവരുൾപ്പെട്ട ബഞ്ച് വിധി പറയുകയായിരുന്നു 'എവിടെയായിരുന്നാലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാരവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യം കൂടിയാണ് . താത്കാലികമായി ഇന്റര്‍നെറ്...
പ്രതിഷേധങ്ങൾക്കിടയിലെ അതിക്രമം ; ഇടപെടില്ലെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

പ്രതിഷേധങ്ങൾക്കിടയിലെ അതിക്രമം ; ഇടപെടില്ലെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധസമരത്തോടനുബന്ധിച്ച്  നടത്തിയ  അതിക്രമങ്ങളിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം  ഹർജികളുമായി ഹൈക്കോടതിയെ സമീപിക്കണമെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെ നിർദ്ദേശിച്ചു   വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണു നടന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലും മറ്റും വലിയ അക്രമമാണ് പ്രതിഷേധങ്ങള്‍ക്കിടെ നടന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. തീവണ്ടികള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള അക്രമസംഭവങ്ങള്‍ അവിടെ നടന്നു. ഇക്കാര്യത്തെക്കുറിച്ച് സിബിഐയുടെയും എന്‍ഐഎയുടെയും അന്വേഷണത്തിന് സുപ്രീംകോടതി ഇടപെടണം എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇത്തരത്തിലുള്ള പരാതികളുടെ പ്രളയത്തില്‍ കടുത്ത അതൃപ്തിയാണ് ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചത്. പലയിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പരാതികള്‍ നേരിട്ട് സുപ്രീംകോടതിയിലേക്ക് വരികയാണ്. ആദ്യം ഹൈക്കോടതികളെ സമീ...
ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കണമെന്ന് യെച്ചൂരി
കേരളം, വാര്‍ത്ത

ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കണമെന്ന് യെച്ചൂരി

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെതിരെ സീതാറാം യെച്ചൂരി. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാ വിഭാഗത്തിനു ലഭിക്കേണ്ടത് ആവശ്യമാണു. നിലവിൽ സുപ്രീം കോടതിയുടെ ആദ്യ വിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ല. ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടന തൊട്ട് സത്യം ചെയ്‍താണ് സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുന്നത്. അതുകൊണ്ട് ആദ്യവിധി നടപ്പിലാക്കണം സുപ്രീം കോടതി ശബരിമല വിധി പുനഃപരിശോധിക്കുമ്പോള്‍ സാങ്കേതികത്വം മാത്രമാണ് പരി​ഗണിക്കേണ്ടത്. കൂടുതൽ വ്യക്തമായ വിധി ഏഴംഗ ബെഞ്ചിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിന് സർക്കാരിന് തടസം ആകുന്നതെന്നും യെച്ച...
പി ചിദംബരത്തിന് ജാമ്യം ; ഇന്നുതന്നെ ജയിൽ മോചിതനാകും
ദേശീയം, വാര്‍ത്ത

പി ചിദംബരത്തിന് ജാമ്യം ; ഇന്നുതന്നെ ജയിൽ മോചിതനാകും

ഒടുവിൽ പി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണു മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ തന്നെ സിബിഐ കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും അറസ്റ്റിനുശേഷം പുതിയൊരു കേസ് കൂടി ചാർജ് ചെയ്തിരുന്നതിനാൽ ചിദംബരത്തിനു പുറത്തിറങ്ങാനായില്ല. ഇതോടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച ചിദംബരം ഇന്നുതന്നെ ജയിൽ മോചിതനാകും. മൂന്നര മാസത്തെ ജയിൽ വാസത്തിനുശേഷമാണു ചിദംബരം പുറത്തിറങ്ങുന്നത്. ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണു. നേരത്തെ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച വിധിക്കെതിരെ നൽകിയ അപ്പീലിലായിരുന്നു വിധി. എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. എ.എസ്.ബൊപ്പണ്ണയാണ് ഇന്ന് ജാമ്യ വിധി വായിച്ചത്. ഓഗസ്റ്റ് 21 നാണു കള്ള...
‘സുപ്രീം കോടതി ഭൂരിപക്ഷത്തിനായി സന്ധി ചെയ്യുന്നു’ ; വിമർശനവുമായി പ്രകാശ് കാരാട്ട്
ദേശീയം, വാര്‍ത്ത

‘സുപ്രീം കോടതി ഭൂരിപക്ഷത്തിനായി സന്ധി ചെയ്യുന്നു’ ; വിമർശനവുമായി പ്രകാശ് കാരാട്ട്

സുപ്രിം കോടതിക്കെതിരെ  വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സുപ്രിംകോടതി പ്രമാദമായ കേസുകളിൽ ഭൂരിപക്ഷങ്ങള്‍ക്കായി സന്ധി ചെയ്യുന്നുവെന്നാണു പ്രകാശ് കാരാട്ട് ലേഖനത്തിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. അയോധ്യ, ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പ്രത്യേക കോളത്തിലാണ് രാജ്യത്തിലെ പരമോന്നത കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലത്തെ കോടതി ഭൂരിപക്ഷത്തിനായി വിധികൾ സന്ധി ചെയ്തു, എക്‌സിക്യൂട്ടീവിന് വഴങ്ങിയെന്നും കാരാട്ട് കുറ്റപ്പെടുത്തുന്നു. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ്. വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം...