Sunday, September 20

Tag: SWAPNA SURESH

മന്ത്രി ജലീലിന് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി
കേരളം, വാര്‍ത്ത

മന്ത്രി ജലീലിന് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൻ്റെ അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മന്ത്രി കെ ടി ജലീലിനെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിിയിരിക്കുന്നു. മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. യുഎഇയില്‍ നിന്നെത്തിയ ഖുറാന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നത് സംബന്ധിച്ചായിരുന്നു ആക്ഷേപം. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് സഹായിച്ചത് എന്ന് ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ്...
‘സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ’ ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ’ ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ

  സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോർഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ വിമർശകർക്ക് മറുപടിയുമായി രംഗത്തുവന്നു. തനിക്കെതിരെ കെട്ടുകഥകൾ മെനയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് കെ ടി ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു. കെ ടി ജലീലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്...
സ്വർണ്ണക്കടത്ത് കേസ് ; മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു
കേരളം, വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് ; മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻഫോർഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് മന്ത്രിയെ ഇ ഡി ചോദ്യം ചെയ്തത്. ഇ ഡി യുടെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻഫോർഴ്സ്മെൻ്റ് മേധാവിയാണ് മന്ത്രിയെ ചോദ്യം ചെയ്തതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. സ്വർണ്ണക്കടത്ത് നടത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്. യു എ ഇയിൽനിന്നും മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതു സംബന്ധിച്ചും ചോദ്യങ്ങളുയർന്നിരുന്നു. പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ടും മന്ത്രിയുടെ മൊഴിയെടുത്തു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായുമുള്ള അടുപ്പത്തെക്കുറിച്ചും മന്ത്രി ജലീലിൻ്റെ മൊഴിയെടുത്തു എന്നറിയുന്നു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ഇഡിയുടെ ഓഫീസിലെത്തിയത്. ...
‘ബിനീഷ് കോടിയേരി മണി എക്സ്ചേഞ്ച് കമ്പനി തുടങ്ങിയത് ദുരൂഹം’
കേരളം, വാര്‍ത്ത

‘ബിനീഷ് കോടിയേരി മണി എക്സ്ചേഞ്ച് കമ്പനി തുടങ്ങിയത് ദുരൂഹം’

കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്ക് ബംഗലുരുവിൽ മണി എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്ത്. ബംഗളൂരുവിൽ 2015ൽ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു മയക്കുമരുന്ന് കേസിലെ പ്രതികൾ ഇടപാടുകൾ നടത്തിയിരുന്നത് ഗോവയിലാണെന്ന് മൊഴിനൽകിയിരുന്നു. ഗോവയിൽ വിദേശികളുമായാണ് അവർ ഇടപാടുകൾ നടത്തുന്നതെന്നും അവർ മയക്കുമരുന്ന് വാങ്ങുന്നത് അവരുടെ കറൻസിയിലാണെന്നും ഫിറോസ് പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിദേശ കറൻസി ഇടപാടുകൾ നടത്താനാണോ ബിനീഷ് കൊടിയേരി മണി എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചതെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ബിജെപി അധികാരത്തിലിരിക്കുമ്പോഴാണ്  ബിനീഷിന് ലൈസൻസ് ലഭിച്ചത്. ഒരു മണി എക്ചേഞ്ച് കമ്പനി ആരംഭിക്കാൻ ലൈസൻസ് എളുപ്പത്തിൽ ലഭിക്കില്ല. ഒരു സിപിഎം നേതാവിന്റെ മകന് എങ്ങന...
സ്വപ്നയുടെ എപ്പിസോഡിൽ ട്വിസ്റ്റ് ; ബിനീഷ് കോടിയേരിയിൽ കേന്ദ്രീകരിക്കുന്ന മാധ്യമപ്പടകൾ
കേരളം, വാര്‍ത്ത

സ്വപ്നയുടെ എപ്പിസോഡിൽ ട്വിസ്റ്റ് ; ബിനീഷ് കോടിയേരിയിൽ കേന്ദ്രീകരിക്കുന്ന മാധ്യമപ്പടകൾ

സ്വർണക്കടത്ത് വാർത്താ പരമ്പരയിൽ പരമാവധി കാണികളെ പിടിച്ചിരുത്തി മുന്നോട്ടുപോകുന്നതിനിടെയാണ് എപ്പിസോഡിൽ ട്വിസ്റ്റ് ഉണ്ടായത് , ഇതോടെ മാധ്യമങ്ങൾ ബിനീഷ് കോടിയേരി എന്ന  വിവാദനായകനിൽ കേന്ദ്രീകരിക്കുകയാണ്. സ്വര്ണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസിനെയോ മന്ത്രിസഭാ അംഗങ്ങളുടെയോ പേരുകളിൽ ക്ലിക്ക് ചെയ്തു പോയ മാധ്യമങ്ങൾ അതുപേക്ഷിച്ചു ഇപ്പോൾ മയക്കുമരുന്നിന്റെ പിന്നാലെ നീങ്ങുകയാണ്. സ്വർണക്കടത്ത് കേസ് കസ്റ്റംസ് അന്വേഷിക്കുന്നു എന്നത് നിരീക്ഷിച്ചാൽ ബാംഗ്ലൂർ മയക്കുമരുന്ന് കേസും കേന്ദ്ര അന്വേഷണ ഏജൻസി തന്നെയാണ് മേൽനോട്ടം വഹിക്കുന്നത്. മാത്രമല്ല, അന്വേഷണത്തിന്റെ ഉറവിടം ബാംഗ്ലൂർ ആണല്ലോ. ഏറ്റവും ഒടുവിലത്തെ സംഭവം വിലയിരുത്തുമ്പോൾ സി പി എം സംസ്ഥാനത്ത് പ്രതിരോധത്തിലാണെന്നാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. കാരണം സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരി ബെംഗളൂരു മയക്കുമരുന്ന് കേസ...
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ കണ്ടെത്താനായില്ല അന്വേഷണ ഉദ്യോഗസ്ഥൻ
കേരളം, രാഷ്ട്രീയം

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ കണ്ടെത്താനായില്ല അന്വേഷണ ഉദ്യോഗസ്ഥൻ

സ്വർണ്ണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാനുള്ള പ്രതിപക്ഷത്തിൻ്റയും കേരള ബി.ജെ.പിയുടെയും കൊണ്ടു പിടിച്ച ശ്രമം നടക്കുമ്പോൾ , ദേശീയ അന്വേഷണ ഏജൻസിയ്ക്ക് ഇത് സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ദേശിയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരള മുഖ്യമന്ത്രിയെ പ്രതിയാക്കാനോ “മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടൽ” തെളിയിക്കാനോ തെളിവുകളൊന്നും അന്വേഷകർ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസി ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞതായാണ് പുതിയ വെളിപ്പെടുത്തൽ.. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നിൽക്കെ, കോൺഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൻ‌ഐ‌എയുടെ കണ്ടെത്തൽ. . കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷാണ് കള്ളക്കടത്തിന്റെ പിന്നിലെ ചാലകശക്തിയെന്നും യുഎഇ കോൺസുലേറ്റ് മ...
‘സ്വർണ്ണക്കടത്ത് കേസ്’ ബി ജെ പി ക്ക് നെഞ്ചിടിപ്പ് കൂടുന്നു
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കടത്ത് കേസ്’ ബി ജെ പി ക്ക് നെഞ്ചിടിപ്പ് കൂടുന്നു

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിക്കു നെഞ്ചിടിപ്പു കൂടുകയാണ് എന്ന സി പി എം പ്രസ്താവന വാസ്തവമാണെന്നു വേണം കരുതാന്‍. ജനം ടി വിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബി ജെ പി നേതാക്കളുടെ മുഖം മ്ലാനമായിട്ടുണ്ട്. ഇന്നലത്തെ ചാനല്‍ ചര്‍ച്ചകളില്‍ അതു കാണാമായിരുന്നു. അവരുടെ വാദയുക്തികള്‍ പോലും അതീവ ദുര്‍ബ്ബലമായി. എയര്‍പോര്‍ട്ടു വഴിയോ തുറമുഖം വഴിയോ നടക്കുന്ന കള്ള കടത്തിന്റെ ഉത്തരവാദിത്തം പ്രാഥമികമായിത്തന്നെ കേന്ദ്രത്തിനാണ്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുംവിധം സ്വര്‍ണമോ ഡോളറോ വരുന്നുവെന്നത് പുതിയ അറിവല്ല. പണവിനിമയം അതിന്റെ എല്ലാ സാമാന്യ മര്യാദകളും ലംഘിച്ചു നിര്‍വ്വഹിക്കുന്നുണ്ട് ബി ജെ പി എന്ന കാര്യവും വ്യക്തമാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ജന പ്രതിനിധികളെ വിലയ്ക്കു വാങ്ങാന്‍തന്നെ സഹസ്ര കോടികള്‍ ചെലവഴിക...
ബി ജെ പിക്കുവേണ്ടി ഉറ്റ സുഹൃത്ത് അനിൽ നമ്പ്യാർ സഹായം ആവശ്യപ്പെട്ടിരുന്നതായി സ്വപ്നയുടെ മൊഴി
കേരളം, വാര്‍ത്ത

ബി ജെ പിക്കുവേണ്ടി ഉറ്റ സുഹൃത്ത് അനിൽ നമ്പ്യാർ സഹായം ആവശ്യപ്പെട്ടിരുന്നതായി സ്വപ്നയുടെ മൊഴി

അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ സ്വര്ണക്കടത്തുകേസിൽ വഴിത്തിരിവ്. സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി അനിൽ നമ്പ്യാരുടെ മൊഴി. ഇടയ്ക്കിടയ്ക്ക് സ്വപ്നയെ വിളിക്കാറുണ്ടായിരുന്നെന്നും സഹായങ്ങൾ ആവശ്യപ്പെട്ടിരുന്നതായുമാണ് ബി ജെ പിയുടെ ഔദ്യോഗിക ചാനലിന്റെ തലവനായ അനിൽ നമ്പ്യാർ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് അനില്‍ നമ്പ്യാരുമായി സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷത്തോളമായി അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. അനില്‍ നമ്പ്യാര്‍ക്കെതിരെ യു. എ. ഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. അതുകൊണ്ട് യു. എ. ഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനില്‍ ന...
‘സ്വർണ്ണക്കടത്ത് കേസ്’ ; ജനം ടി വി മേധാവി അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കടത്ത് കേസ്’ ; ജനം ടി വി മേധാവി അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാരെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തു തുടങ്ങി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനിലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം  വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പരാമർശിച്ചിട്ടുള്ളത്. ഇതിന...
സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യശേഖരം ; എൻ ഐ എ യ്ക്ക് നൽകാൻ സാങ്കേതികതടസ്സം വീണ്ടും
കേരളം, വാര്‍ത്ത

സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യശേഖരം ; എൻ ഐ എ യ്ക്ക് നൽകാൻ സാങ്കേതികതടസ്സം വീണ്ടും

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉടൻ എൻഐഎയ്ക്ക് കൈമാറാൻ കഴിയില്ലെന്ന് സൂചന. ഒരു വര്ഷക്കാലത്തോളമുള്ള ദൃശ്യങ്ങൾ നൽകാൻ 400 ടിബിയുള്ള ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് ലഭിക്കണമെന്നാണ് പൊതുഭരണവകുപ്പിന്റെ ഭാഗത്തുനിന്നും അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാനായി, എൻഐഎയ്ക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നു പൊതുഭരണവകുപ്പ് പറയുന്നു. കൂടാതെ കേരളാ പൊലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്ന സുരേഷിനുണ്ടെന്ന് എൻഐഎ കോടതിയിൽ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നൽകിയത് സ്വര്ണക്കടത്തിൽ പ...