Friday, July 30

Tag: THOOTHUKUDI

തൂത്തുക്കുടി വെടിവെയ്പ്പ്; സി ബി ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
ദേശീയം, വാര്‍ത്ത

തൂത്തുക്കുടി വെടിവെയ്പ്പ്; സി ബി ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

തൂത്തുക്കുടി സ്റ്റാർലൈറ്റ് പ്രക്ഷോഭത്തോടനുബന്ധിച്ചുണ്ടായ വെടിവയ്പ്പ് സി ബി ഐ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ്  വെടിവയ്പുമായി ബന്ധപ്പെട്ട എല്ലാ വിഷണങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന് ജഡ്ജിമാരായ സി ടി ശെൽവം, എ എം ബഷീർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. പ്രക്ഷോഭവുമായി  ബന്ധപ്പെട്ടു വിവിധകോടതികളിൽ ഉണ്ടായിരുന്ന എല്ലാ കേസുകളും മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാർലൈറ്റ് കമ്പനി മാനേജുമെന്റിനെതിരെ സമാധാനപരമായി നടന്ന പ്രക്ഷോഭത്തിൽ പ്രകോപനമില്ലാതെ നടത്തിയ പോലീസ് വെടിവെയ്പ്പിൽ ഇക്കഴിഞ്ഞ മെയ് 22 നു 13 നിരപരാധികളാണ് കൊല്ലപ്പെട്ടത്. സി ബി ഐ അന്വേഷണത്തിനായി  മനുഷ്യാവകാശപ്രവർത്തർ വ്യാപകമായ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു...