Friday, September 17

Tag: Tik Tok

ടിക്ക് ടോക്ക് വാങ്ങാൻ റിലയൻസ് ഒരുങ്ങുന്നു പൊതുമേഖല മൊത്ത കച്ചവടത്തിനായി കേന്ദ്ര സർക്കാരും
നവപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

ടിക്ക് ടോക്ക് വാങ്ങാൻ റിലയൻസ് ഒരുങ്ങുന്നു പൊതുമേഖല മൊത്ത കച്ചവടത്തിനായി കേന്ദ്ര സർക്കാരും

ചൈന വിരുദ്ധതയുടെ പേരിൽ നിരോധിച്ച ജനപ്രിയ ആപ്പായ ടിക്ക്_ടോക്ക് റിലയൻസ് 37,400 കോടി രൂപയ്ക്ക് (5 ബില്യൺ ഡോളർ) വാങ്ങാൻ ഉദ്ദേശിക്കുന്നതായി അറിയുന്നു ഞെട്ടാൻ വരട്ടെ 7,50,730 കോടി രൂപ (100 ബില്യൺ ഡോളർ) ആസ്തിയുള്ള ഒരു പൊതുമേഖലാ ഭീമനായ ബിപി‌സി‌എല്ലും വില്പനയ്ക്ക് വച്ചിരിക്കുന്നു നോക്ക് ബി പി സി എല്ലിന്റെ തരം തിരിച്ചുള്ള അസ്ഥിയുടെ കണക്ക് ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപ, ടെർമിനലുകൾക്ക് 80,000 കോടി, റീട്ടെയിൽ ഔട്ട് ‌ ലെറ്റുകൾക്ക് 1,50,870 കോടി രൂപ, പൈപ്പ്ലൈനുകൾക്ക് 11,120 കോടി, ബ്രാൻഡ് മൂല്യത്തിന് 22,700 കോടി, അപ്‌സ്ട്രീം ബിസിനസിന് 46,000 കോടി, ഗ്യാസ് ബിസിനസിന് 98,500 കോടി രൂപ, സംയുക്ത സംരംഭങ്ങളുടെ 82,440 കോടി രൂപയുടെ മൂല്യം, 53,000 കോടി ക്രോസ് ഹോൾഡിംഗുകൾ, 7,800 കോടി എൽ‌പി‌ജി ഇൻസ്റ്റാളേഷനുകൾ, ഭൂമിക്കായി 5,200 കോടി, വ്യോമയാന സ്റ്റേഷനുകൾക്ക് 2,800 കോടി, ലൂബ്രിക്കന്റ് ബിസിനസിന് 1,...
യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്

  യു എസ് - ചൈന ശീതസമരം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യൻ നടപടിയുടെ ചുവട് പിടിച്ച് ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയും നിരോധനമേര്‍പ്പെടുത്തി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഈ കമ്പനികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രമുഖ കമ്പനി കളായ ഹുവായി, ZTE ക്കുമെതിരെയാണ് വിലക്ക് നിലവിൽ വന്നത്. ഇരുകമ്പനികൾക്കും ചൈനീസ് സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ അപകടങ്ങളില്‍നിന്ന് യു.എസ് നെറ്റ് വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ)  എഫ്. സി. സി അറിയിച്ചു. യു എസ് നടപടിയുടെ ഫലമായി, എഫ്.സി.സിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര...
ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും ഭൂമി,  നിരോധനങ്ങളും സംഘർഷവുമല്ല വേണ്ടത്, സമാധാനമാണ്
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും ഭൂമി, നിരോധനങ്ങളും സംഘർഷവുമല്ല വേണ്ടത്, സമാധാനമാണ്

  ലിയോ ജോൺ ഗാൽവാൻ സംഘർഷത്തെ തുടർന്ന് ചൈനയുമായുള്ള അയൽബന്ധം ഉലഞ്ഞതോടെ ഇന്ത്യ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഏറ്റുമുട്ടൽ നടന്നതോടെ ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളലുകളുണ്ടായി. നേരത്തെ ഇരുരാജ്യങ്ങളും പരസ്പരം സ്വീകരിച്ചിരുന്ന നയത്തിൽ നിർണായക ചുവടുമാറ്റം സംഭവിച്ചതായി ഇന്ത്യൻ ഭരണകൂടം ലോകത്തെ അറിയിച്ചുകഴിഞ്ഞു. രാജ്യം പൂണമായും ഒരു ചൈനാവിരുദ്ധനിലപാടിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും കൂടി സൃഷ്ടിച്ചതാണെന്നു ദില്ലിയിൽ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനുശേഷം നടത്തിയ അത്തരം സാമാന്യവൽക്കരണങ്ങൾ മാറ്റത്തിന്റെ സാധ്യതകളുടെ അതിരുകടക്കുന്നുവെന്ന് നയതന്ത്രവിദഗ്ധർ പറഞ്ഞു തുടങ്ങി. ഘടനാപരമായ പരിമിതികൾ മറികടന്നു സംഘർഷനിമിഷത്തിന്റെ കൊടും വൈരം ഇല്ലാതാകുമ്പോൾ, നയത്തിലെ നാടകീയമായ മാറ്റങ്ങൾ നിതാന്തമായ കടമ്പകളായി രൂപാന്തരം പ്രാപിക്കുമെന്നു നിരീ...
ടിക്ടോക്, യുസി ബ്രൗസർ, ഷെയർഇറ്റ് തുടങ്ങി 59 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു
ദേശീയം, വാര്‍ത്ത

ടിക്ടോക്, യുസി ബ്രൗസർ, ഷെയർഇറ്റ് തുടങ്ങി 59 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

രാജ്യസുരക്ഷയുടെ പേര് പറഞ്ഞു രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍, ഉപഭോക്തൃ കൂട്ടായ്മക്കായുള്ള ഷാവോമിയുടെ എംഐ കമ്മ്യൂണിറ്റി, ഫയല്‍ ഷെയറിങ് ആപ്ലിക്കേഷനുകളായ ഷെയര്‍ ഇറ്റ്, ക്‌സെന്‍ഡര്‍, യു ക്യാം, ക്ലബ് ഫാക്ടറി തുടങ്ങി ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്ലിക്കേഷനുകൾ. വലിയ തിരിച്ചടി നേരിടുക ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് ആണ്. 2019 ല്‍ ടിക് ടോക്ക് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യക്കാരാണ്. 32.3 കോടി പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആകെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിന്റെ 44 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരം ലഭിക്കുന്ന ചുരുക്കം ചില ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്...
ടിക് ടോക്കിന്റെ കഴുത്തിൽ എന്തുകൊണ്ട് കയർ വീഴുന്നു
Featured News, വിനോദം, സാങ്കേതികം

ടിക് ടോക്കിന്റെ കഴുത്തിൽ എന്തുകൊണ്ട് കയർ വീഴുന്നു

2014 ൽ അലക്സ് സു എന്നും ലൂയി യാങ് എന്നും പേരുള്ള ഷാങ്ഹായ് ക്കാരായ രണ്ടു യുവാക്കൾ പഠനാവശ്യത്തിനായി ചെറു വീഡിയോകൾ നിർമ്മിക്കുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കുന്നു. അന്ന് ഇതൊരു പുതിയ ആശയമായിരുന്നതിനാൽ 2 .5 ലക്ഷം ഡോളറിന്റെ ഫണ്ടിങ്ങാണുണ്ടായത്.അങ്ങനെയിരിക്കെ ഒരുദിവസം ഒരു യാത്രയിലാണ് അലക്സ് കുറച്ചു ചെറുപ്പക്കാർ സെൽഫിയും ചെറുവീഡിയോകളും നിർമ്മിക്കുന്നത് കാണുന്നത്.'മ്യൂസിക്കലി' എന്ന ആപ്പ് അവിടെയുണ്ടാകുന്നു.  2017 ൽ ചൈനയിൽ ബൈറ്റ് ഡാൻസ് എന്ന കമ്പനിയാണ് ഇന്നേറ്റവും ജനപ്രിയമായ ടിക് ടോക്ക് ആപ്പ് രൂപപ്പെടുത്തി യുവാക്കൾക്ക് നൽകിയത്. 2018 ആഗസ്റ്റിൽ നിലവിലുണ്ടായിരുന്ന മ്യുസിക്കലി എന്ന ജനപ്രിയ ആപ്ലിക്കേഷനുമായി ചേർന്നത് മുതൽ ടിക് ടോക് ചരിത്രം കുറിക്കുകയായിരുന്നു. മൂന്ന് മുതൽ പത്തുവരെ മിനിട്ടുകൾ സമയ ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ വളരെ ലാഘവത്തോടെ നിർമ്മിച്ചെടുക്കാനാകും എന്നതായിരുന്നു ഇതിന്റ പ്രത്യേകത. ടിക് ടോക് ആപ്പി...
നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും
Featured News, ജനപക്ഷം, നവപക്ഷം, പ്രതിപക്ഷം, രാഷ്ട്രീയം, വീക്ഷണം, സാങ്കേതികം

നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും

ജനകീയ സമരമുഖങ്ങളെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മാധ്യമങ്ങളാണ് ഫേസ്ബുക്കും ട്വിറ്ററും. എന്നാൽ യുവജനങ്ങൾ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പോലുള്ള ഇടങ്ങളെ ശല്യമായി കണ്ട് അവയ്ക്ക് പകരം ക്രീയേറ്റിവ്‌ ആയി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുള്ള നൂതന മാർഗ്ഗങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സേവ് ആലപ്പാട് സമരം. ഒരുപക്ഷെ ടിക് ടോക്ക് പോലെ ഏറെ വിമർശനം കേട്ട മാധ്യമങ്ങൾ വഴി. ഒരു ജനകീയ സമരത്തെ മുഖ്യധാരാ മാധ്യമങ്ങൾ വരെ അവഗണിച്ചപ്പോൾ ആ സമരത്തെ ഏറ്റെടുത്തത്തത് സ്കൂൾ കുട്ടികളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പുള്ളേര് കളി എന്ന് ഫേസ്‌ബുക്ക് വിപ്ലവകാരികളും ആക്ടിവിസ്റ്റുകളും തള്ളി കളഞ്ഞ ടിക് ടോക് ഉപയോഗിച്ച് ആയിരുന്നു. ഫേസ്‌ബുക്കിൽ 'ഇടം' ലഭിക്കണമെങ്കിലും ഓരോ കാര്യങ്ങളെ മുഖ്യധാരയിൽ എത്തിക്കണമെങ്കിലും ചില പ്രിവിലേജുകൾ ആവശ്യമുള്ള കാലഘട്ടത്തിലാണ് ടിക് ടോക് കടന്ന് വരുന്നത്. ചെ...