Monday, August 10

Tag: U S

അന്യഗ്രഹജീവികൾ അമേരിക്കയുടെ തടവിൽ ; മോചിപ്പിക്കാനായി നാലു ലക്ഷം പേരുടെ സംഘം
അന്തര്‍ദേശീയം, വാര്‍ത്ത

അന്യഗ്രഹജീവികൾ അമേരിക്കയുടെ തടവിൽ ; മോചിപ്പിക്കാനായി നാലു ലക്ഷം പേരുടെ സംഘം

അന്യഗ്രഹ ജീവികൾ മിത്താണോ യാഥാർഥ്യമാണോ എന്ന ചർച്ചകൾ കാലങ്ങളായി നടക്കുന്നതാണ്. എന്നാൽ അന്യഗ്രഹ ജീവികളെ അമേരിക്ക തടവിലാക്കിയിട്ടുണ്ടെന്ന വാർത്തകൾ അതിശയോക്തി ഉളവാക്കുന്നതാണ്. അന്യഗ്രഹജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ഏരിയ 51 മിലിറ്ററി ബേസ് ഒരു സംഘം ആളുകൾ ആക്രമിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാല് ലക്ഷത്തോളം പേരാണ് ഇതിനായി തയ്യാറെടുത്തിരിക്കുന്നത്. എല്ലാത്തിനും തുടക്കമിട്ടത് ഫെയ്സ്ബുക്കിലെ ഒരു ഇവന്റാണ്. സെപ്റ്റംബര്‍ 20ന് നെവാഡയിലെ ഏരിയ 51 മിലിറ്ററി ബേസ് ബലം പ്രയോഗിച്ച് തുറന്ന് അന്യഗ്രഹജീവികളെ രക്ഷിക്കാന്‍ ആരുണ്ട് എന്നതായിരുന്നു ചോദ്യം. അന്യഗ്രഹജീവികള്‍ക്കു വേണ്ടി മിലിറ്ററി ക്യാംപ് തകര്‍ക്കാന്‍ പോലും തയാറാണെന്ന് നാല് ലക്ഷത്തോളം പേരാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്രമേല്‍ പ്രാധാന്യവും പ്രചാരവും ഒരു ഫെയ്സ്ബുക് പ്രാങ്കിന് ലഭിക്കുന്...
ഒടുവിൽ യു എസ് – ബ്രിട്ടൻ സഖ്യം കീഴടങ്ങുന്നു ; ഇറാൻ്റെ എണ്ണക്കപ്പൽ വിട്ടുകൊടുക്കാമെന്ന് ബ്രിട്ടൻ
അന്തര്‍ദേശീയം, വാര്‍ത്ത

ഒടുവിൽ യു എസ് – ബ്രിട്ടൻ സഖ്യം കീഴടങ്ങുന്നു ; ഇറാൻ്റെ എണ്ണക്കപ്പൽ വിട്ടുകൊടുക്കാമെന്ന് ബ്രിട്ടൻ

ഇറാൻ്റെ പിടിച്ചെടുത്ത എണ്ണക്കപ്പൽ വിട്ടുകൊടുക്കാമെന്ന് ബ്രിട്ടൻ. ചില ഉപാധികളോടെയാണു ബ്രിട്ടൻ ഈ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. കപ്പലിലുള്ള എണ്ണ സിറിയയിലേക്ക് കൊണ്ടുപോകാൻ പാടില്ല എന്നതാണു മുഖ്യ ഉപാധി. യു കെ വിദേശകാര്യസെക്രട്ടറി ജെറിമി ഹണ്ടാണു തീരുമാനം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ ഇതുസംബന്ധിച്ച് ഇറാൻ്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഐസിസിനാണു എണ്ണ നൽകുന്നതെന്നാരോപിച്ചാണു നേരത്തെ ഇറാൻ്റെ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. പക്ഷെ യു എസിൻ്റെ നിർദ്ദേശപ്രകാരമാണു ബ്രിട്ടൻ എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നായിരുന്നു ഇറാൻ്റ് ഉയർത്തിയ വിമർശനം. ഇതെത്തുടർന്ന് ഇരു രാജ്യങ്ങളൂം തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൈനികവിവരങ്ങൾ ചോർത്താനായി അമേരിക്ക് അയച്ച ഡ്രോൺ ഇറാൽ വെടിച്ചിടുകയും ചെയ്തു. ഈ സംഭവത്തിനുശേഷം യു എസ് ഇറാനെതിരെ സൈനിക നീക്കത്തിനു ശ്രമിച്ചിരുന്...
ട്രമ്പ് ഇറാനോട് യുദ്ധത്തിനു പുറപ്പെട്ടു ; ഒടുവിൽ പിന്മാറിയെന്ന് ന്യൂയോർക്ക് ടൈംസ്
അന്തര്‍ദേശീയം, വാര്‍ത്ത

ട്രമ്പ് ഇറാനോട് യുദ്ധത്തിനു പുറപ്പെട്ടു ; ഒടുവിൽ പിന്മാറിയെന്ന് ന്യൂയോർക്ക് ടൈംസ്

കഴിഞ്ഞ ദിവസം ഇറാൻ വെടിവെച്ചിട്ട അമേരിക്കയുടെ ആളില്ലാവിമാനത്തിൻ്റെ വാർത്ത പുറത്തുവന്നതിനു പിന്നാലെ യുദ്ധത്തിനൊരുങ്ങിയതായ വാർത്തയും. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം നടത്തിയ അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് തക്കതായ തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെൻ്റഗണു നിർദ്ദേശം നൽകിയതായി ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തൽ. ഈ നിർദ്ദേശത്തിനു തൊട്ടുപിന്നാലെ സൈന്യവുമായി നടത്തിയ നടത്തിയശേഷം ആക്രമണത്തിൽ ട്രംപ് പിന്നോട്ടു പോയതായി എന്നാണു പ്രമുഖ യു എസ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ട വിവരം കഴിഞ്ഞ ദിവസം ഇറാൻ പുറത്തുവിട്ടത് യു എസ് പ്രസിഡൻ്റിനു ക്ഷീണമായതിനെത്തുടർന്നാൺ ആക്രമണത്തിനൊരുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയാണ് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കയുടെ എം.ക്യു4 ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതായി അവകാശവാദമുന്നയിച്ചത്. ...
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ലണ്ടനിൽ അറസ്റ്റിലായി
അന്തര്‍ദേശീയം, വാര്‍ത്ത

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ലണ്ടനിൽ അറസ്റ്റിലായി

അഴിമതി വാർത്തകളാൽ  അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച  വിക്കിലീക്ക്‌സ്  സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് അറസ്റ്റ് ചെയ്തു. നേരത്തെ കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2010 മുതൽ ല്‍ യുഎസ് സര്‍ക്കാരിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് നിയമനടപടി നേരിടുകയായിരുന്നു. ഈ കേസിൽ അന്വേഷണം നേരിടുന്ന ജൂലിയൻ അസാന്‍ജ് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു വിക്കിലീക്ക്സ് നിരവധി രാജ്യങ്ങളുടെ രാഷ്ട്രീയനേതാക്കൾക്കും ഭരണകൂടങ്ങൾക്കെതിരെയും വിവാദമായ അഴിമതികൾ പുറത്തുകൊണ്ടുവന്നതിനെതുടർന്നു അസാൻജിനെതിരെ രാജ്യാന്തരതലത്തിൽനിന്ന് ഭീഷണി നേരിട്ടിരുന്നു. സ്വീഡനിൽ നിന്നും ഒരു ലൈംഗികാരോപണം ഉയർന്നതിനെ തുടര്‍ന്ന് ...
മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ
Featured News, അന്തര്‍ദേശീയം

മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ

കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ആക്രമണം വംശീയ ഭീകരതയുടെ ആഗോള ശൃംഖലയുടെ ഭാഗമാണ്. ഇത് ലോകം മുഴുവൻ ശക്തി പ്രാപിച്ചു വരുന്നുവെന്ന് വേണം കരുതാൻ. വിദ്വേഷത്തിന്റെ വിവിധ രൂപങ്ങളിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള , , മുസ്ലീം ഭീതിയെന്ന അവസ്ഥ പലേടങ്ങളിലും തന്ത്രപരമായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു തരത്തിൽ ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ ആഗോളവൽക്കരണനമാണിവിടെനടക്കുന്നത്.  ഇസ്ലാമോഫോബിയ  വ്യവസായം ഇന്ന് വലിയ തലത്തിലാണ് വളർന്നു നിൽക്കുന്നത്. ന്യൂസിലാന്റ് സംഭവം ഇതാണ് മനസിലാക്കി തരുന്നത്. "ഭീകരതയ്ക്കെതിരെയുള്ള യുദ്ധം" എന്ന തരത്തിൽ "ഡിജിറ്റൽ മീഡിയ വ്യവസായികൾ ഇത് ഘോഷിക്കാൻ താത്പര്യപ്പെടുന്നു. അനുദിനം നമ്മുടെ മാധ്യമങ്ങൾ പടച്ചുവിടുന്ന ഏകപക്ഷീയമായ പല വാർത്തകളും ലോകത്ത് ഇസ്ലാം എന്നത് ഭയത്തിന്റെ വികാരം നൽകുന്ന ഒരു സംഘമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലുള്ള സ്വരാജ് മാഗ്, ...
വെനസ്വലയിലെ ട്രമ്പിൻ്റെ അട്ടിമറി : ലോകം അടുത്ത ശീതയുദ്ധത്തിലേക്കോ?
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം, വീക്ഷണം

വെനസ്വലയിലെ ട്രമ്പിൻ്റെ അട്ടിമറി : ലോകം അടുത്ത ശീതയുദ്ധത്തിലേക്കോ?

  അരുൺ ദ്രാവിഡ് (ഗാന്ധി യൂണിവേഴ്സിറ്റിയിലെ എം ഫിൽ വിദ്യാർത്ഥി) ‘വേണ്ടി വന്നാൽ വെനസ്വലയിൽ സൈനിക ശക്തി ഉപയോഗിക്കുന്നതിനു വരെ പദ്ധതിയുണ്ട്’ എന്ന് യു. എസ്  പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ് നിലവിൽ അവിടെ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ മുതലാക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് യു .എസ്.  വെനസ്വലയുടെ പ്രസിഡണ്ട് നിക്കോളാസ് മഡുറൊക്കെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന്റെ നേതാവ് ജുവാൻ ഗെയ്‌ഡോ ഈ ബുധനാഴ്ചയാണ് രാജ്യത്തിൻറെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ ഗെയ്‌ഡോയെ പിന്തുണച്ചുകൊണ്ട് യു.എസ് രംഗത്ത് വരികയും എല്ലാ സഹായ വാഗ്ദാനവും  നൽകുകയും, ഇതിനോടൊപ്പം പ്രക്ഷോഭകാരികൾക്ക് 20 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിക്കയും ചെയ്തു. യു എസിൻ്റെ എണ്ണവ്യാപാരക്കണ്ണും ആയുധവ്യാപാരവും മുന്നിൽ കണ്ടാണു അമേരിക്കയുടെ ലോക പോലീസ് കളിയുടെ പുതിയ എഡിഷനുമായി ഡൊണാൾഡ...