Sunday, September 20

Tag: UAPA

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.
Featured News, ദേശീയം, രാഷ്ട്രീയം

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.

2020 ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 ന് ദില്ലി പോലീസിന്റെ പ്രത്യേക സെൽ മുൻ ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാലിദിനെ ചോദ്യം ചെയ്യലിനായി ഞായറാഴ്ച വിളിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഹിന്ദു ദിനപത്രത്തോടു സ്ഥിരീകരിക്കുകയും . അതിനുശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യു‌എ‌പി‌എ) പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. . പൗരത്വ (ഭേദഗതി) നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ദില്ലിയിൽ ഉണ്ടായ അക്രമത്തിൽ പ്രധാന ഗൂഡാലോചന നടത്തിയവരിൽ ഒരാളാണ് ഖാലിദ് എന്നാണ് അറസ്റ്റിനു ശേഷം ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. വരും ദിവസങ്ങളിൽ ഖാലിദ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് ചില ഉറവിടങ്ങളെ ആധാരമാക്കി റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകരും അക്കാദമ...
അലനും താഹയും ജയിൽ മോചിതരായി ; ഇടതു സർക്കാർ തിരുത്തുമോ
കേരളം, വാര്‍ത്ത

അലനും താഹയും ജയിൽ മോചിതരായി ; ഇടതു സർക്കാർ തിരുത്തുമോ

മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത വിദ്യാർഥികളായ അലന്‍ ഷുഹൈബും താഹാ ഫസലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഇന്ന് ഉച്ചയോടെയാണ് പന്തീരങ്കാവ് കേസിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ ഇരുവരെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിട്ടയച്ചത്. ഇടതുമുന്നണി സർക്കാരിനെ പ്രതിരോധത്തിലായ ഒരു വിവാദ നടപടിക്കാണ് ഇതോടെ അർധവിരാമമായത്. പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അലനും താഹയും പുറത്തിറങ്ങുന്നത്. ഇനി ഇവരുടെ കാര്യത്തിൽ എൽ ഡി എഫ് സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്ന് ഉറ്റുനോക്കുകയാണ്. കിരാത നിയമമായ യു എ പി എക്കെതിരെ വാതോരാതെ വിമർശനമുന്നയിച്ച സി പി എം നയിക്കുന്ന സർക്കാർ തന്നെ രണ്ടു വിദ്യാർഥികളെ ഈ കരിനിയമമുപയോഗിച്ച് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സി പി എം പി ബി അംഗം എം എ ബേബിയും യു എ പി എക്കെതി...
മിസ്റ്റർ പിണറായി വിജയൻ ഒരു കമ്യൂണിസ്റ്റ് സർക്കാരിനു  ഈ പാതകം ചെയ്യാമോ? ; പി കെ സി പവിത്രൻ എഴുതുന്നു
Featured News, കേരളം, വാര്‍ത്ത

മിസ്റ്റർ പിണറായി വിജയൻ ഒരു കമ്യൂണിസ്റ്റ് സർക്കാരിനു  ഈ പാതകം ചെയ്യാമോ? ; പി കെ സി പവിത്രൻ എഴുതുന്നു

കേരളത്തിൽ അങ്ങോളമിങ്ങോളം മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ട് എന്നാണു ഇപ്പോൾ സംസ്ഥാനസർക്കാരിൻ്റെ പുതിയ ഗവേഷണപ്രബന്ധങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. മാവോയിസ്റ്റുകൾ അപകടകാരികളാണെന്നും അവരെ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ സി പി എമ്മിൻ്റെ അടിത്തറ തകരുമെന്നുമൊക്കെയാണു ഈയിടെയായി സംസ്ഥാന കമ്മിറ്റിയിലെ ചില പ്രമുഖരുടെ കണ്ടെത്തലുകൾ. സി പി എമ്മിൻ്റെ നയവൈകല്യം കൊണ്ടുതന്നെ അത് സംഭവിക്കുമെന്നതിൻ്റെ തെളിവുകളാണു അവരുടെ ദൈനം ദിനപ്രവർത്തനങ്ങളിലൂടെ തിരിച്ചറിയാൻ കഴിയുന്നത് മാവോയിസ്റ്റുകളെന്ന് തെളിഞ്ഞു കഴിഞ്ഞെങ്കിൽ പ്രതികളെന്ന് തെളിഞ്ഞുകഴിഞ്ഞ രണ്ട് പേരെ എൻ ഐ എക്ക് കൈമാറുന്ന സ്വാഭാവികപ്രക്രിയയാണു ഇപ്പോൾ നടന്നതെന്നാണു പോലീസിൻ്റെ ഭാഗത്തുനിന്നുള്ള സമീപനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മാധ്യമപ്രവർത്തകരുടെ ഏതെങ്കിലും ഒരു യു എ പി എ കേസിൻ്റെ ചരിത്രത്തിൽ ഇതേവരെ പ്രത്യേക താല്പര്യത്തിൽ ഒരു കേസ് എടുത്തിട്ടുണ്ടെങ്ക...
അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു
കേരളം, വാര്‍ത്ത

അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.  യു എ പി എ ചുമത്തിയിരിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല എന്നാണു കോടതി ഉത്തരവിൽ പറയുന്നത്.  അവർ റിമാൻഡിൽ തുടരും. ഇരുവർക്കുമെതീരെ 20.39 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. യു എ പി എ പിൻ വലിക്കില്ല എന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ പുറത്തുവിട്ടാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും അതുകൊണ്ട് ജാമ്യം നൽകാനവില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണു പ്രോസിക്യൂട്ടർ പറഞ്ഞത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രതികളെ കാണാനായി അഭിഭാഷകനെയും ബന്ധുക്കളെയും അനുവദിക്കും.   ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്  അലൻ്റെ അമ്മ സബിത പറഞ്ഞു. താഹയുടെ ബന്ധുക്കളും മേൽക്കോടതിയെ സമീപിക്കുമെന്ന...
‘വിദ്യാർഥികൾക്കെതിരെ കൂടുതൽ തെളിവ്’ ; മാവോയിസ്റ്റ് യോഗങ്ങളിൽ പങ്കെടുത്തെന്ന് പോലീസ്
കേരളം, വാര്‍ത്ത

‘വിദ്യാർഥികൾക്കെതിരെ കൂടുതൽ തെളിവ്’ ; മാവോയിസ്റ്റ് യോഗങ്ങളിൽ പങ്കെടുത്തെന്ന് പോലീസ്

കോഴിക്കോട് യു എ പി എ ചുമത്തിയ  രണ്ട് വിദ്യാർഥികൾക്കെതിരെ മാവോയിസ്റ്റ് ബന്ധമെന്നതിനു കൂടുതൽ തെളിവെന്ന് പോലീസ്. വർഷങ്ങളായി മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിനു ശക്തമായ തെളിവ് ലഭിച്ചതായി പോലീസ് വെളിപ്പെടുത്തുന്നു. അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റ് യോഗങ്ങളിൽ പങ്കെടുത്തതായി പോലീസ് പറയുന്നു. ഇതുസംബന്ധിച്ച മിനിട്സ് തങ്ങൾക്ക് കിട്ടി. മാവോയിസ്റ്റുകളുമായി ആശയവിനിമയം നടത്തുന്നതിനായി കോഡ് ഭാഷയുപയോഗിച്ചതായും ഇത് വിദഗ്ധരുടെ സഹായത്തോടെ സ്ഥിരീകരിച്ചതായും അന്വേഷണസംഘം പറയുന്നു. ഇരുവരും നഗരകേന്ദ്രീകൃതമായി വർഷങ്ങളായി മാവോയിസ്റ്റ് ബന്ധം പുലർത്തുന്നവരെന്ന് പോലീസ് പറയുന്നു. സായുധ കലാപം എങ്ങനെ നടത്തണമെന്ന് വിശദീകരിക്കുന്ന പുസ്തകം കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തി.  അറസ്റ്റിലായ സമയത്ത് ഇരുവരും മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യം മുഴക്കിയതായി പോലീസ് പറയുന്നു.  താഹ അറസ്റ്റ് ചെയ്യുന്ന സമയത്ത് മുദ്രാവാക്യം മുഴക...
രണ്ട് വിദ്യാർഥികളുടെ യു എ പി എ കേസ് നാളെ പരിഗണിക്കുമെന്ന് കോടതി
കേരളം, വാര്‍ത്ത

രണ്ട് വിദ്യാർഥികളുടെ യു എ പി എ കേസ് നാളെ പരിഗണിക്കുമെന്ന് കോടതി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു വിദ്യാർഥികളുടെ കേസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളെ ചൊവ്വാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. വിദ്യാർത്ഥികളായ രണ്ടു യുവാക്കളുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ ചെറിയ കാരണങ്ങൾക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്ന് പ്രതിഭാഗം വാദിച്ചു. യുവാക്കൾക്കുമേൽ ചുമത്തിയ യു എ പി എ വകുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് റിപ്പോര്‍ട്ടിലെ കുറ്റസമ്മതത്തിൽ സിപിഐ മാവോയിസ്റ്റ് എന്നു പറയുന്നുണ്ടല്ലൊ എന്ന് കോടതി ചോദിച്ചു. തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വരികയാണ...
തെളിവില്ലാതെ യു എ പി എ ചുമത്തിയതിനെതിരെ സമിതി അധ്യക്ഷൻ
കേരളം, വാര്‍ത്ത

തെളിവില്ലാതെ യു എ പി എ ചുമത്തിയതിനെതിരെ സമിതി അധ്യക്ഷൻ

ശക്തമായ തെളിവില്ലാതെ രണ്ട് വിദ്യാർഥികൾക്കുമേൽ യു എ പി എ ചുമത്തിയതിനെതിരെ യു എ പി എ സമതി അധ്യക്ഷൻ. വിദ്യാർത്ഥികളിൽനിന്നും ലഘുലേഖകള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം യു.എ.പി.എ ചുമത്താനാകില്ലെന്ന് യു.എ.പി.എ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ വെളിപ്പെടുത്തി. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ യു.എ.പി.എ നിലനില്‍ക്കൂ. നിരവധി കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ സമിതി, യു.എ.പി.എക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്നും റിട്ട. ജസ്റ്റിസ് ഗോപിനാഥന്‍ പറഞ്ഞു. ഇത്തരം കേസുകളിൽ പലതും തെളിവില്ലാത്തതുകൊണ്ട് തള്ളിക്കളയുകയാണു സമിതി ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വിദ്യാർഥികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് പര്യാപ്തമായ ളെിവുണ്ടെങ്കില്‍ മാത്രമേ യു.എ.പി.എ നിലനില്‍ക്കുകയുള്ളു. ഈ അടുത്ത കാലത്ത് യു.എ.പി.എ ചുമത്തപ്പെട്ട 13 കേസുകള്‍ സമിതി മുമ്പാകെ വന്നിരുന്നു. സമിതിക്കുമുമ്പാകെ വന്ന ഒമ്പത് കേസുകള്‍ക്ക് ...
മാർക്സ്, ഏംഗൽസ്, ഗുവേര… ഇവയിലേതൊക്കെയാണു കത്തിച്ചു കളയേണ്ടത് ? ഡോ. ആസാദ് ചോദിക്കുന്നു
കേരളം, വാര്‍ത്ത

മാർക്സ്, ഏംഗൽസ്, ഗുവേര… ഇവയിലേതൊക്കെയാണു കത്തിച്ചു കളയേണ്ടത് ? ഡോ. ആസാദ് ചോദിക്കുന്നു

കോഴിക്കോട് രണ്ടു വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയതിനെതിരെ വ്യാപകപ്രതിഷേധമുയരുന്നു. യു എ പി എ ക്കെതിരെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകനായ ഡോ. ആസാദ് രംഗത്തെത്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിച്ചുവെയ്ക്കാമോ അതോ കത്തിച്ചുകളയണൊ എന്നാണു  ആസാദ് ചോദിക്കുന്നത് ഡോ. ആസാദ് എഴുതുന്നു അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്. ഞാനിതാ ഏറ്റുപറയുന്നു. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്‌ട്രോ, ഗുവേര തുടങ്ങി ഒട്ടേറെ പേരുടെ പുസ്തകങ്ങള്‍ എന്റെ വീട്ടിലുണ്ട്. കത്തുകളും നോട്ടീസുകളും ലഘുലേഖകളുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഒട്ടനവധി സംവാദ രേഖകളുണ്ട്. കോമിന്റോണ്‍ രേഖകളും കാണും. ഭരണകൂടമേ, ഒരു കൈയാമവുമായി വരൂ. ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണ് കത്തിച്ചുകളയേണ്ടത്? കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിക്കാമോ? ഭരണകൂടവും വിപ്ലവവും എന്തു ചെയ്യണം? സുന്ദരയ്യയുടെ കത്ത് ആഭ്യന്തര സുരക്ഷിതത്വത്തിന് തടസ...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച വിദ്യാർഥികൾക്കുമേലുള്ള   യു  എ പി എ പിൻവലിക്കണമെന്ന് എം എ ബേബി
കേരളം, വാര്‍ത്ത

മാവോയിസ്റ്റ് ബന്ധം ആരോപിച്ച വിദ്യാർഥികൾക്കുമേലുള്ള യു എ പി എ പിൻവലിക്കണമെന്ന് എം എ ബേബി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്  അറസ്റ്റ് ചെയ്ത രണ്ട് പേർക്കെതിരെ യു എ പി എ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം. സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ്റെ എതിർപ്പിനു പിന്നാലെ സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി മോഹനനും യു എ പി എ ക്കെതിരെ രംഗത്തെത്തി. ഏറ്റവുമൊടുവിൽ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വിദ്യാർഥികൾക്കെതിരെയുള്ള യു എ പി എ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഫെയ്സ് ബുക്കിലൂടെയാണു ബേബി ഈ ആവശ്യമുന്നയിച്ചത് എം എ ബേബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം.യു എ പി എ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്...
ഇനി ഏത് വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാം ; ഇന്ന് പാസാക്കിയ  യു എ പി എ ബില്ലിൻ്റെ മറവിലൂടെ ആരെല്ലാം കുടുങ്ങും
ദേശീയം, വാര്‍ത്ത

ഇനി ഏത് വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാം ; ഇന്ന് പാസാക്കിയ യു എ പി എ ബില്ലിൻ്റെ മറവിലൂടെ ആരെല്ലാം കുടുങ്ങും

വ്യാജ ഏറ്റുമുട്ടലുകളുടെയും വ്യാജത്തെളിവുകളുടെയും പ്രളയമാണു ഇരുപത്തൊന്നാം നൂറ്റാണ്ട് കടന്നുതുടങ്ങിയപ്പോൾ  നേരിട്ടുകൊണ്ടിരിക്കുന്നത്. അനീതിക്കെതിരെ ഉയരുന്ന ശബ്ദായമാനമായ ഒരു സമൂഹത്തെ നിഷ്ക്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണു ഒരു പുതിയ കരിനിയമം കേന്ദ്രം ജനതയ്ക്ക് നേരെ അടിച്ചേല്പിച്ചിരിക്കുന്നത്. ഭരണകൂടത്തോട് ഏറ്റുമുട്ടുന്നവർക്ക് ഭീകരമായ നാളുകളാണു വരാനിരിക്കുന്നത് എന്നതിൻ്റെ ദുസ്സൂചനയാണു ഈ നിയന്ത്രണങ്ങൾ. ഇന്ന് രാജ്യസഭയിൽ പാസാക്കിയ നിയമത്തിനുപിന്നിലെ അജണ്ടയും അതുതന്നെയാണു സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏത് വ്യക്തികളെയും ഏത് സമയത്തും ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദമായ യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കിയിരിക്കുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഭേദഗതി ബില്‍ പാസാക്കിയത്. വോട്ടെടുപ്പില്‍ 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ മാത്രമാണു ...