Wednesday, August 5

Tag: UDHAV THACKAREY

ബി ജെ പിയെ പിന്തുണച്ച അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് ശരത് പവാർ
ദേശീയം, വാര്‍ത്ത

ബി ജെ പിയെ പിന്തുണച്ച അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് ശരത് പവാർ

ബി ജെ പിയെ പിന്തുണച്ച് ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ എൻ സി പി നേതാവ് അജിത് പവാറിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ശരത് പവാർ. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന്റെ നടപടിയ്‌ക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെയെയും അറിയിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ന് ശനിയാഴ്ച രാവിലെ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വെറുതെ വിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും എന്‍.സി.പി ഇതിനെതിരെ രംഗത്തെത്തുമെന്നും പവാര്‍ ഉദ്ദവ് താക്കറെയോട് പറഞ്ഞു. അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തിയെന്നും പവാര്‍ ഉദ്ദവിനോട് പറഞ്ഞു. അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരം മാത്രമായിരുന്നെന്നും തങ്ങള്‍ക്ക് അതില്‍ അറിവില്ലെന്നും നേരത്തെ പവാര്‍ പ്രതികരിച്ചി...
ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ദേശീയം, വാര്‍ത്ത

ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും. എൻ സി പിയുടെയും കോൺഗ്രസ്സിൻ്റെയും സമ്മർദ്ദത്തെത്തുടർന്ന് മുഖ്യമന്ത്രിയാവാൻ ഉദ്ദവ് സമ്മതിച്ചതായാണു സൂചന. അഞ്ചു വർഷവും ഉദ്ദവ് താക്കറെ തന്നെയാണു മുഖ്യമന്ത്രി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശനിയാഴ്ച.  കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ സംയുക്ത യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു. ഇതിനെത്തുടർന്ന് അന്തിമതീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണു ശിവസേനനേതൃത്വം അറിയിച്ചത്. ശിവസേനയുടെ സഞ്ജയ് റാവുത്ത് ഉദ്ദവ് മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം തത്വത്തിൽ അംഗീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചയാക്കാൻ തീരുമാനമെടുത്തത്  സഖ്യസർക്കാർ രൂപീകരണത്തിനായി...
ആദ്യ രണ്ടരവർഷം മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് ശിവസേന ; കോൺഗ്രസ്സ് പിന്തുണ നൽകാമെന്നു വാഗ്ദാനം
കേരളം, വാര്‍ത്ത

ആദ്യ രണ്ടരവർഷം മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് ശിവസേന ; കോൺഗ്രസ്സ് പിന്തുണ നൽകാമെന്നു വാഗ്ദാനം

ബി ജെ പി ശിവസേന സഖ്യം ഭൂരിപക്ഷം നേടിയ മഹാരാഷ്ട്രയിൽ മന്ത്രിസഭരൂപീകരണത്തിൽ പ്രതിസന്ധി. പുതുതായി രൂപീകരിക്കുന്ന സർക്കാരിൽ ആദ്യരണ്ടര വർഷം ഭരണം വേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണു ശിവസേന. ഭരണ കാലാവധി പങ്കിടുന്നതിൽ അവരുടെ നിലപാടില്‍ ശിവസേന ഉറച്ചുനിന്നതോടെ, തെരഞ്ഞെടുപ്പു ഫലം വന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയായില്ല.  ഇതിനിടെ കോൺഗ്രസ്സ് ശിവസേനയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ എൻ സി പി ഇതുവരെ നിലപാട് വെളിപ്പെടുത്തിയിട്ടില്ല ആദിത്യതാക്കറെയെ ആദ്യം മുഖ്യമന്ത്രിയാക്കിയാൽ മാത്രമേ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോവാനാവൂ എന്ന് സേനാ നേതൃത്വം ബിജെപിയെ അറിയിച്ചു. ബിജെപി ഇതിനോടു പ്രതികരിച്ചിട്ടില്ല. ബി ജെ പി മുഖ്യമന്ത്രി പദത്തിലെത്തിയാൽ ഒടുവിലത്തെ രണ്ടര വർഷം മുഖ്യമന്ത്രി പദം വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണു ശിവസേന നിലപാ...
മോദിയെ എതിര്‍ത്ത് ഉധവ് താക്കറെ; അയോധ്യയില്‍ നിരോധനാജ്ഞ
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

മോദിയെ എതിര്‍ത്ത് ഉധവ് താക്കറെ; അയോധ്യയില്‍ നിരോധനാജ്ഞ

അയോധ്യയിലെത്തിയ ശിവസേനാ നേതാവ് ഉധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു. രാമക്ഷേത്രനിര്‍മ്മാണം നടത്താത്തതിലാണ് ഉധവ് താക്കറെയ്ക്ക് അമര്‍ഷം. പള്ളി പൊളിക്കാന്‍ 15 മിനിട്ടേ വേണ്ടി വന്നുള്ളൂ. പണിയാന്‍ എന്താണിത്ര കാലതാമസം എന്നാണ് ഉധവ് താക്കറെയുടെ ചോദ്യം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പ് വേണമെന്നാണ് ഉധവ് താക്കറെ ആവശ്യപ്പെടുന്നത്. നാളെ വി എച്ച് പിയും ആര്‍ എസ് എസും അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഒരു ലക്ഷം വി എച്ച് പിക്കാരും ഒരു ലക്ഷം ആര്‍ എസ് എസുകാരും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ രാമക്ഷേത്രപ്രശ്നം ഉയര്‍ത്തുകയാണ് എന്നാണ് ഇതേപ്പറ്റി മായാവതി അഭിപ്രായപ്പെട്ടത്....