Sunday, September 20

Tag: umar khalid

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.
Featured News, ദേശീയം, രാഷ്ട്രീയം

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.

2020 ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 ന് ദില്ലി പോലീസിന്റെ പ്രത്യേക സെൽ മുൻ ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാലിദിനെ ചോദ്യം ചെയ്യലിനായി ഞായറാഴ്ച വിളിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഹിന്ദു ദിനപത്രത്തോടു സ്ഥിരീകരിക്കുകയും . അതിനുശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യു‌എ‌പി‌എ) പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. . പൗരത്വ (ഭേദഗതി) നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ദില്ലിയിൽ ഉണ്ടായ അക്രമത്തിൽ പ്രധാന ഗൂഡാലോചന നടത്തിയവരിൽ ഒരാളാണ് ഖാലിദ് എന്നാണ് അറസ്റ്റിനു ശേഷം ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. വരും ദിവസങ്ങളിൽ ഖാലിദ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് ചില ഉറവിടങ്ങളെ ആധാരമാക്കി റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകരും അക്കാദമ...
ജെഎൻയുവിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവർത്തകരെന്ന് മുൻ പ്രവർത്തകരുടെ വെളിപ്പെടുത്തൽ
ദേശീയം, വാര്‍ത്ത

ജെഎൻയുവിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവർത്തകരെന്ന് മുൻ പ്രവർത്തകരുടെ വെളിപ്പെടുത്തൽ

ദേശീയ രാഷ്ട്രീയത്തിൽ ജെഎൻയു വീണ്ടും സജീവ ചർച്ച വിഷയമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ എബിവിപി പ്രവർത്തകർ രംഗത്ത്. രോഹിത് വെമുലയുടെ ആത്‌മഹത്യയും തുടർന്ന് ക്യാമ്പസുകളിൽ ആളിപ്പടർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെയും വഴിതിരിച്ചു വിടാനാണ് എബിവിപിയുടെ ശ്രമം എന്നും 2016 ഫെബ്രുവരിയിൽ എബിവിപിയിൽ നിന്നും രാജിവെച്ച എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവർ വെളിപ്പെടുത്തി. ന്യൂസ് ചാനലുകളില്‍ പ്രചരിച്ച വീഡിയോയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് എ.ബി.വി.പി പ്രവര്‍ത്തകരും അനുകൂലികളുമാണെന്ന് ഇവര്‍ പറഞ്ഞു. ‘ഞാനും ജതിനും ദളിതരാണ്. രോഹിത് വെമുലയുടെ മരണത്തില്‍ എ.ബി.വി.പിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രോഹിത് വെമു...
കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് രാജ്യദ്രോഹ കുറ്റം; കപിൽ സിബൽ
ദേശീയം, വാര്‍ത്ത

കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് രാജ്യദ്രോഹ കുറ്റം; കപിൽ സിബൽ

ജെഎൻയു വിദ്യാർത്ഥി നേതാക്കളായിരുന്ന ഉമർ ഖാലിദ്, കനയ്യ കുമാർ, അനിര്‍ബന്‍ ഭട്ടാചാര്യ, ഖാലിദ് ബഷീർ ഭട്ട്, റയീസ് റസൂൽ, മുനീബ് ഹുസൈൻ ഗട്ടൂ, ഉമൈർ ഗുൽ, മുജീബ് ഹുസൈൻ ഗട്ടൂ, അഖീബ് ഹുസൈൻ, ബഷ്‌റത് അലി എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്. കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന രാജ്യദ്രോഹ കുറ്റമെന്ന് കപിൽ സിബൽ പറഞ്ഞു. യഥാർത്ഥ രാജ്യദ്രോഹികൾ അധികാരം ഉപയോഗിച്ച് സ്ഥാപനങ്ങളെ തകർക്കുന്നവരും നിയമത്തെ തെറ്റായി ഉപയോഗിക്കുന്നവരും, കലാപത്തിന് പ്രേരിപ്പിക്കുന്നവരുമാണെന്ന് ബിജെപിയെ ഉദ്ദേശിച്ച് കപിൽ സിബൽ ട്വീറ്റ് ചെയ്തു. രാജ്യം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. https://twitter.com/KapilSibal/status/1085377115476893696 പാര്‍ലമെന്റ് ആക്രമണക്കേസിൽ പ്രതിയായ അ...
ജെ എൻ യു വിദ്യാര്തഥിനേതാവ് ഉമർ ഖാലിദിനുനേരെ വധശ്രമം.
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ജെ എൻ യു വിദ്യാര്തഥിനേതാവ് ഉമർ ഖാലിദിനുനേരെ വധശ്രമം.

ദില്ലിയിൽ ജെ എൻ യു കാമ്പസിൽ വിദ്യാർത്‌ഥിനേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് നേരെ വധശ്രമം . അക്രമി ഉമർ ഖാലിദിനെ വെടിവെച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കൾ അദ്ദേഹത്തെ രക്ഷിച്ചു. ദില്ലിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാമി സംഭവം. അക്രമി ഉമർ ഖാലിദിന് മേൽ ചാടിവീണശേഷം വെടിയുതിർക്കുകയായിരുന്നു. ഉമറിനെ സംരക്ഷിക്കുന്നതിനിടെ തോക്ക് താഴേക്ക് തെറിച്ചുവീഴുകയും അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു. ദില്ലി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന ഭയരഹിതമായ സ്വാതന്ത്ര്യം( ഫീദോം വിതൗട് ഫെയർ )എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. പരിപാടി കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ഉമര്‍ ഖാലിദിനെതിരെ വെടിയുതിര്‍ത്ത പിസ്റ്റലിനരികെ വിദ്യാര്‍ത്ഥികള്‍ ദില്ലിയിലെ രാഷ്ട്രപതി ഭവനടുത്തുള്ള അതീവസുരക്ഷാമേഖലയിലാണ് ഈ സംഭവം നടന്നതെന്നുള്ളത് ഗുരുതരമായ സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നു...
കനയ്യ കുമാറിന് പിഴ ചുമത്തിയ ജെഎന്‍യു നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി
Editors Pic, ദേശീയം, വാര്‍ത്ത

കനയ്യ കുമാറിന് പിഴ ചുമത്തിയ ജെഎന്‍യു നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് 2016ല്‍ കാംമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന ആരോപണത്തില്‍ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ഗവേഷക വിദ്യാര്‍ത്ഥിയുമായിരുന്ന കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനുള്ള ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കനയ്യ കുമാര്‍ ജൂലൈ 17നാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ജെഎന്‍യു ഉത്തരവ് നിരവധി കാരണങ്ങളാല്‍ നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍ നിരീക്ഷിച്ചു. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയാണെന്ന് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. സംഭവത്തില്‍ കനയ്യ കുമാര്‍ അച്ചടക്കം ലംഘിച്ചു എന്ന് ആരോപിച്ചാണ് സര്‍വലാശാല നടപടി സ്വീകരിച്ചത്. അഫ്‌സല്‍ ഗുരുവിന് അനുകൂലമായും ദേശവിരുദ്ധ...