Thursday, July 2

Tag: united states

യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്

  യു എസ് - ചൈന ശീതസമരം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യൻ നടപടിയുടെ ചുവട് പിടിച്ച് ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയും നിരോധനമേര്‍പ്പെടുത്തി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഈ കമ്പനികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രമുഖ കമ്പനി കളായ ഹുവായി, ZTE ക്കുമെതിരെയാണ് വിലക്ക് നിലവിൽ വന്നത്. ഇരുകമ്പനികൾക്കും ചൈനീസ് സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ അപകടങ്ങളില്‍നിന്ന് യു.എസ് നെറ്റ് വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ)  എഫ്. സി. സി അറിയിച്ചു. യു എസ് നടപടിയുടെ ഫലമായി, എഫ്.സി.സിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര...
സാമ്രാജ്യത്വമോഹമുദിച്ച ചൈനയുടെ കോവിഡ് കളി തിരിച്ചടിക്കുന്നു
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

സാമ്രാജ്യത്വമോഹമുദിച്ച ചൈനയുടെ കോവിഡ് കളി തിരിച്ചടിക്കുന്നു

ചൈനയെന്നു കേൾക്കുമ്പോൾ പാശ്ചാത്യ പൗരസ്ത്യരാജ്യങ്ങളിലെ ഭരണകൂടവും ജനതയും ആകെ പകച്ചുനിൽക്കുന്ന ദശാബ്ദമാണ് കടന്നുപോയത്. സാമ്രാജ്യത്വം നിലനിർത്താൻ പരമ്പരാഗത ഒസ്യത്തുമായി അമേരിക്കയും അതിൻ്റെ പുതിയ അവകാശിയാവാൻ കാത്തുനിൽക്കുന്ന ചൈനയും ഒരു നൂൽപ്പാലത്തിന് നടുവിലാണ്. 21-ാം നൂറ്റാണ്ട് പിറന്നതോടെയാണ് വിപണിയുടെ സമൃദ്ധിയിൽ ലോകജനതക്കുമേൽ സ്വാധീനം ചെലുത്തിക്കൊണ്ട്  ചന്തകൾ പിടിച്ചെടുക്കുന്നത്. ഇതിനുവേണ്ടി അവർ ചെയ്ത ആസൂത്രണങ്ങളുടെ വിശദാംശം ങ്ങൾ നമുക്ക് അന്യമാണെങ്കിലും കോവിഡ് ഉത്ഭവനഗരഭൂമിയുടെ ഉടമകളായ ചൈന പ്രതിക്കൂട്ടിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യാഥാർത്ഥ്യവുമായി അടുത്തുനിൽക്കുന്ന  മൂന്ന് വസ്തുതകളാണ് ചൈനയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്നത്. അതിൽ പ്രാഥമികമായി ഉന്നയിക്കപ്പെടുന്ന വസ്തുത ചൈന ബോധപൂർവ്വം കൊറോണ വൈറസ് പടർത്തിയോ എന്നതാണ്. മാരക വ്യാധിയായ കൊറോണ വൈറസ്  വുഹാനിലെ മാർക്കറ്റിൽനിന്നും ഉത്...
മണിമുഴങ്ങി, ഘടികാരം നിലച്ചു, ലക്ഷങ്ങൾ മുട്ടുകുത്തി, ചരിത്രത്തിലേക്ക് ജോർജ് ഫ്ളോയ്ഡ്
അന്തര്‍ദേശീയം, വാര്‍ത്ത

മണിമുഴങ്ങി, ഘടികാരം നിലച്ചു, ലക്ഷങ്ങൾ മുട്ടുകുത്തി, ചരിത്രത്തിലേക്ക് ജോർജ് ഫ്ളോയ്ഡ്

വർണവെറിയന്മാരുടെ  ഭരണകൂട ഭീകരതക്കെതിരെ വീണ്ടും അമേരിക്കയിലെ മനുഷ്യസ്നേഹികൾ ഒരുമിച്ചു. പോലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിനുവേണ്ടി ലക്ഷങ്ങൾ 9 മിനിട്ടോളം മൗനപ്രാർഥനയുമായി മുട്ടുകുത്തി. അതെ, 8 മിനിറ്റ് 46 സെക്കൻഡായിരുന്നു അന്ന് പോലിസുകാർ ഫ്ളോയിഡിനെ വകവരുത്താൻ ചെലവഴിച്ചത്., മൗനമായി അമേരിക്കൻ ജനത വർണവെറിയാൽ ശ്വാസം മുട്ടി മരിച്ച ജോർജ് ഫ്ളോയിഡിനായി മാറ്റിവച്ച നിമിഷങ്ങളായിരുന്നു ഇത്രയും. മിന്നിയപ്പോളിസിലെ ജനത  ഫ്ളോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടത്തുമ്പോൾ യു എസിലാകെ പള്ളിമണി മുഴങ്ങി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുഎസിലെ വിവിധ ഇടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിറ്റ് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിട നൽകിയത്. ഹൂസ്റ്റണിലെ പോലീസ് മേധാവിയായ വെള്ളക്കാരൻ്റെ പ്രസംഗം പോലീസുകാരിലും സ്വാധീനം ചെലുത്തിയിരുന്നു. ഇറ്റാലിയൻ ചിത്രകാരനായ ജോറിത് ഫ്ളോയിഡിന് പിന്തുണ പ്രഖ്യാപിച...
കോവിഡിന് പിന്നിൽ ചൈനയെങ്കിൽ പ്രത്യാഘാതം നേരിടുമെന്ന് ട്രംപ്
അന്തര്‍ദേശീയം, വാര്‍ത്ത

കോവിഡിന് പിന്നിൽ ചൈനയെങ്കിൽ പ്രത്യാഘാതം നേരിടുമെന്ന് ട്രംപ്

ലോകമെമ്പാടുമുള്ള കോവിഡ്-19 വ്യാപനത്തിന് പിന്നിൽ ബോധപൂർവ്വമുള്ള ശ്രമമാണെങ്കിൽ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  കോവിഡ് ഉത്ഭവകാലത്തുതന്നെ ചൈനീസ് അധികാരികൾക്ക് രോഗവ്യാപനം  നിയന്ത്രിക്കാനാകുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ ലോകമൊട്ടാകെ കോവിഡ് ദുരന്തം നേരിടുന്നുവെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.  വുഹാനിൽ 2019 ഡിസംബറിൽ  ആരംഭിച്ചതും ലോകമെമ്പാടുമായി 160,000 ൽ അധികം ആളുകൾ മരണമടഞ്ഞതുമായ ഈ ഭീകരവ്യാധിയിൽ ചൈനയ്ക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമോ എന്ന് ട്രംപിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അറിഞ്ഞുകൊണ്ട് ചൈന  ഉത്തരവാദികൾ ആണെങ്കിൽ തീർച്ചയായും അനുഭവിക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി. കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവർ പറയുന്നത്. അവരുടെ അന്വേഷണത്തിൽ എന്ത് നടക്കുന്നുവെന്ന് നോക്കാം. ഞങ്ങൾ സ്വന്തം ന...
ജനങ്ങളെ  കോവിഡ് കീഴടക്കുമ്പോൾ പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ഭരണത്തലവൻ ‘ഡൊണാൾഡ് ട്രംപ് : റോബർട്ട് റീച് എഴുതുന്നു
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ജനങ്ങളെ കോവിഡ് കീഴടക്കുമ്പോൾ പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ഭരണത്തലവൻ ‘ഡൊണാൾഡ് ട്രംപ് : റോബർട്ട് റീച് എഴുതുന്നു

ആശുപത്രി ജീവനക്കാരെ സംരക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവ്, വെന്റിലേറ്ററുകളുടെയും നിർണായക മരുന്നുകളുടെയും വിതരണത്തിലുള്ള കുറവ്, അടുത്തിടെ കൊറോണ വൈറസ് നിയമപ്രകാരം അനുവദിച്ച 2.2 ട്രില്യൻ ഡോളർ സഹായം എങ്ങനെ വിതരണം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടങ്ങിയവ കൊറോണ വൈറസ് പകർച്ചാവ്യാധിയോടുള്ള അമേരിക്കയുടെ പ്രതികരണത്തിൽ കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. മത്സരാധിഷ്ഠിത വ്യക്തിവാദത്തെക്കുറിച്ച് സ്വയം അഭിമാനിക്കുകയും കേന്ദ്രീകൃത ശക്തിയെ വെറുക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഈ സാഹചര്യം പ്രവചിക്കാനാവുന്നതായിരുന്നു. അതിനുമപ്പുറം, വ്യക്തിപരമായ നേട്ടങ്ങൾക്കായി അരാജകത്വം മുതലെടുക്കുന്നതിനും നഷ്ടത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനും ജീവിതകാലം മുഴുവൻ ചെലവഴിച്ച ഡൊണാൾഡ് ട്രംപിനും ഈ സാഹചര്യം ഏറെ അനുകൂലമാണ് . യുഎസിലെ കൊറോണ വൈറസ് പരിശോധനയുടെ മന്ദഗതിയിലുള്ള നിരക്കിൻ്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുക...
‘ഈല’ത്തിന് ഗോൾഡൻ സ്റ്റേറ്റ് ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം
കേരളം, വാര്‍ത്ത, സിനിമ

‘ഈല’ത്തിന് ഗോൾഡൻ സ്റ്റേറ്റ് ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം

ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായി മലയാള ചിത്രമായ 'ഈലം' തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കൃഷ്ണയാണ് ഈലത്തിൻ്റെ സംവിധായകൻ. കഥാകൃത്തായ വിനോദ് കൃഷ്ണയുടെ ഈലം എന്ന പേരിലുള്ള ചെറുകഥ തന്നെയാണ് സിനിമയ്ക്ക് ആധാരമായത്. ആദ്യന്തം ഒരു ബാറിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. സംവിധായകൻ്റെ വ്യത്യസ്തമായ ട്രീറ്റ്മെൻറും സിനിമയുടെപശ്ചാത്തലവും അതിനുള്ളിലടങ്ങിയ രാഷട്രീയവും ഹോളിവുഡ് സിനിമാ ആസ്വാദകരെ അമ്പരപ്പിച്ചതായാണ് അറിവ്. ഗ്രീൻ കളർ സൈക്കോളജി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഓരോ കഥാപാത്രത്തിനും ഓരോ പ്രേത്യേക സംഗീതോപകരണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ്‌ നാരായൺ ആണ്.പാടിയത് ഷഹബാസ് അമൻ.ജയമേനോൻ , ഷിജി മാത്യു ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാന...
അമേരിക്കയിലും കോവിഡ് 19 ബാധിച്ചു മരണം ;  22 പേരിൽ വൈറസു ബാധയുണ്ടെന്നു ട്രംപ്
അന്തര്‍ദേശീയം, വാര്‍ത്ത

അമേരിക്കയിലും കോവിഡ് 19 ബാധിച്ചു മരണം ; 22 പേരിൽ വൈറസു ബാധയുണ്ടെന്നു ട്രംപ്

അമേരിക്കയിലും കോവിഡ് 19 ബാധിച്ചു മരണം. വാഷിംഗ്ടണിലാണ് വൈറസ് ബാധിച്ച 50 കാരനായ രോഗി മരിച്ചത് എന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഇതുവരെ 22 പേരിൽ വൈറസു ബാധയുണ്ടെന്നു ട്രംപ് പറഞ്ഞു. കൂടുതൽ ആളുകൾക്ക് രോഗബാധയുണ്ടാകാമെന്നും അദ്ദേഹം അറിയിച്ചു. വാഷിംഗ്ടണിൽ ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളിലും രോഗം പടരുകയാണ്. ഓസ്ട്രേലിയിലും കൊവിഡ് 19 (കൊറോണവൈറസ്) ബാധിച്ച രോഗി മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. പെർത്തിൽ നിന്നുള്ള എഴുപത്തിയെട്ട് കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇയാളുടെ ഭാര്യ നിരീക്ഷണത്തിലാണ്. ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലില്‍ കപ്പലിലെ യാത്രക്കായിരുന്നു ഇവർ. കോവിഡ് 19 ബാധയെത്തുടർന്നുള്ള അമേരിക്കയിലെ ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആസ്ട്രേലിയയും വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ചത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന...
ചരിത്രപ്രധാനമായ യു എസ് – താലിബാൻ സമാധാനകരാർ ഇന്ന് ഖത്തറിൽ
Uncategorized

ചരിത്രപ്രധാനമായ യു എസ് – താലിബാൻ സമാധാനകരാർ ഇന്ന് ഖത്തറിൽ

ഏറെക്കാലത്തെ ഏറ്റുമുട്ടലിനുശേഷം താലിബാനുമായി സമാധാനക്കരാറുമായി യുഎസ്. ഇന്ന് ഖത്തറിൽ വെച്ച് നടക്കുന്ന സമാധാന കരാറിൽ താലിബാനും യു എസും ഒപ്പ് വെക്കും. യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് കരാറിൽ ഒപ്പിടുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കരാറനുസരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനികരെ പൂർണ്ണമായും പിൻവലിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും സേനയെ പിൻവലിക്കുക. മേലിൽ തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പു നല്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് കരാർ ഒപ്പ് വെക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണമുണ്ട്. ഖത്തർ ഭരണകൂടമാണ് ഇന്ത്യയെ സാക്ഷിയായി ക്ഷണിച്ചിട്ടുള്ളത്. കരാർ വിജയകരമായി നടപ്പിൽ വരുകയാണെങ്കിൽ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാ...
ചൈനയിൽ കൊറോണ വൈറസ് മരണം 811 ആയി ; യു എ ഇ യിൽ വൈറസ് ബാധ 7 പേർക്ക്
കേരളം, വാര്‍ത്ത

ചൈനയിൽ കൊറോണ വൈറസ് മരണം 811 ആയി ; യു എ ഇ യിൽ വൈറസ് ബാധ 7 പേർക്ക്

ചൈനയിൽ കൊറോണ വൈറസു ബാധിച്ചു മരിച്ചവരുടെ എണ്ണം 811 ആയി. ഇതോടെ കൊറോണ വൈറസ് ബാധ രണ്ടു ദശകം മുമ്പ് ചൈനയിൽ താണ്ഡവമാടിയ സാര്‍സിന്റെ മരണസംഖ്യയെ മറികടന്നിരിക്കുകയാണ്. രോഗം ചൈനയിലുടനീളം പടർന്നു പന്തലിക്കുകയാണ്‌. ഇതുവരെയുള്ള മരണ സംഖ്യ നോക്കുമ്പോൾ സാർസ് മൂലം മരിച്ച 774 കടന്നിരിക്കുകയാണ് കൊറോണ മരണസംഖ്യ. ചൈനയിൽ ഇപ്പോൾ 36690 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യയുടെ കണക്കു പുറത്തുവിട്ടത് ന്യൂയോർക്ക് ടൈംസ് ആണ്. ഇതുവരെ കൊറോണ ബാധിച്ചു മരിച്ചവരില്‍ 780 പേരും ഹുബേയില്‍ നിന്നുള്ളവരാണ്. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. ലോകാത്താകെ മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗം നേരിടുന്ന രീതിയെയും ഫലപ്രദമായ ചികിത്സയെയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. ചൈന മികച്ച രീതിയിലാണ് കൊറോണ വൈറസ് ബാധയെ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കുമായ...
പ്രതിപക്ഷനീക്കം തകർന്നു ;  യു എസ് പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് കുറ്റവിമുക്തനായി
അന്തര്‍ദേശീയം, വാര്‍ത്ത

പ്രതിപക്ഷനീക്കം തകർന്നു ; യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തനായി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റിൽ വിജയം കണ്ടു. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ അംഗീകാരം നൽകുന്ന കാര്യത്തിൽ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് കുറ്റവിമുക്തനാക്കിയത്. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48, 47 നെതിരെ 53 വോട്ടുകൾക്കാണു പ്രതിപക്ഷനീക്കം തടഞ്ഞത്. അധികാര ദുർവിനിയോഗം നടത്തിയെന്നതായിരുന്നു ആദ്യ കുറ്റം. കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നത് രണ്ടാമത്തെ കുറ്റം.രണ്ടും വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിച്ചു. വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിറ്റ്റോംനി ഇംപീച്ചിനുമെന്റിനെ അനു...