Sunday, November 29

Tag: UTHAR PRADESH

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്
ദേശീയം, വാര്‍ത്ത

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്

  അയോധ്യയിൽ നിലനിന്ന ബാബ്റി മസ്ജിദ് പൊളിച്ചത് നന്നായി എന്നും അതുകൊണ്ട് രാമക്ഷേത്രം യാഥാർഥ്യമായെന്നും വിവാദ പ്രസ്താതാവനയുമായി ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്. അന്ന് താൻ കൈക്കൊണ്ട തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നും കല്യാൺ പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് സംഭവം നടക്കുന്ന സമയത്ത് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി വിധിയിലൂടെ അനുമതി നല്‍കിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന കോടതിവിധിയില്‍ തീർപ്പ് കല്പിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ കര്‍സേവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് വെടിവെപ്പിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഉത്തരവ് നല്‍കാനുള്ള അപേ...
പ്രവേശനാനുമതി നൽകിയശേഷം അതിർത്തി അടച്ച് പ്രിയങ്കയോട് ഏറ്റുമുട്ടി യോഗി
ദേശീയം, വാര്‍ത്ത

പ്രവേശനാനുമതി നൽകിയശേഷം അതിർത്തി അടച്ച് പ്രിയങ്കയോട് ഏറ്റുമുട്ടി യോഗി

  കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി  ആയിരം ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്‍കിയ ശേഷം നടപ്പല്ലാത്ത കാര്യങ്ങൾ പറഞ്ഞ് യു പി സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് കോൺഗ്രസ്സ്. യു.പി സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ഇക്കാര്യത്തിൽ ഭിന്നത രൂക്ഷമാവുകയാണ്. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകളില്‍ നിയോഗിക്കുന്ന ഡ്രൈവര്‍മാര്‍ രാവിലെ പത്ത് മണിക്കകം തലസ്ഥാനമായ ലക്‌നൗവില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാര്‍ എന്തിനാണ് തലസ്ഥാനത്തെത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഡ്രൈവര്‍മാരോട് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ലൈസന്‍സും സഹിതം രാവിലെ പത്ത് മണിക്കുള്ളില്‍ ലക്‌നൗവിലെ ഓഫീസിൽ ഹാജരാവാനാണ് യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് യു.പിയുടെ പ്രത്യേക ചുമതലയുള...
യു പിയില്‍ ബി ജെ പി നേതാവ് ഭിന്നശേഷിക്കാരനെ തെരുവില്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

യു പിയില്‍ ബി ജെ പി നേതാവ് ഭിന്നശേഷിക്കാരനെ തെരുവില്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരിഹസിച്ചു എന്നാരോപിച്ച് ബി ജെ പി നേതാവ് ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവില്‍ മര്‍ദ്ദിക്കുന്ന വീഡീയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.  ബി ജെ പി നേതാവ് മുഹമ്മദ് മിയയാണ് സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഭിന്നശേഷിക്കാരനെ തെരുവില്‍ മര്‍ദ്ദിച്ചത്. മുഹമ്മദ് മിയാ ഒരു വടി കൊണ്ട് ഭിന്നശേഷിക്കാരന്‍റെ മുഖത്ത് കുത്തുന്ന വീഡിയോ ആണ് പുറത്ത് പ്രചരിക്കുന്നത്. അയാള്‍ ബി ജെ പിയെ എതിര്‍ത്ത് സംസാരിച്ചതിനാണ് പീഢനം. ഞാന്‍ അഖിലേഷ് യാദവിന് വോട്ട് ചെയ്യും എന്ന് പറഞ്ഞ ഭിന്നശേഷിക്കാരനോട്, പോ, പോ, വോട്ട് ചെയ്യൂ. ഇവിടെ വിട്ട് പൊക്കോണം എന്നാണ് മിയാ പറയുന്നത്. ഒപ്പം വടികൊണ്ട് മുഖത്ത് കുത്തുകയും ചെയ്യുന്നുണ്ട്. അയാള്‍ മോദിജിയെയും യോഗിജിയെയും പരിഹസിച്ചു. ആദ്യം ഞാന്‍ അയാളോട് കാര്യങ്ങള്‍ വിശദീകരിച്ചു. അയാള്‍ കുടി...