Wednesday, June 23

Tag: V K IBRAHIM KUNJU

ഇബ്രാഹിം കുഞ്ഞിനെയും മകനെയും ഞങ്ങൾക്കുവേണ്ട ; എതിർപ്പുമായി ജില്ലാ കമ്മിറ്റി
കേരളം, വാര്‍ത്ത

ഇബ്രാഹിം കുഞ്ഞിനെയും മകനെയും ഞങ്ങൾക്കുവേണ്ട ; എതിർപ്പുമായി ജില്ലാ കമ്മിറ്റി

പാലാരിവട്ടം പാലം അഴിമതിക്കേസിൽപ്പെട്ടതോടെ കളമശ്ശേരി സിറ്റിങ് എംഎൽഎ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ്  എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത്. കളമശ്ശേരി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇബ്രാഹിം കുഞ്ഞിനേയും മകൻ അബ്ദുൾ ഗഫൂറിനേയും കളശ്ശേരി സീറ്റിൽ മത്സരിപ്പിക്കരുതെന്ന് നേതൃത്തോട് ആവശ്യപ്പെട്ടു. ഇത്തവണ ഇബ്രാഹിം കുഞ്ഞും മകനും മത്സരിച്ചാൽ മണ്ഡലത്തിൽ ജയസാധ്യത കുറവാണ്. മാത്രമല്ല ഇവരുടെ സ്ഥാനാർഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കൾ അറിയിച്ചു. സംസ്ഥാനത്ത് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേർന്നിരുന്നു. കെ.എം.ഷാജിയെ കാസർകോട് മത്സിരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസർകോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കാസർകോട് ജില്ലാ നേതാക്കൾ കഴിഞ്ഞ ദിവസം പാണക്കാട് ...
ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ
Featured News, Uncategorized, കേരളം, വാര്‍ത്ത

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പു മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റ് ചെയ്തത് കൃത്യസമയത്തു തന്നെയാണ്.. ഇടതുമുന്നണി സർക്കാരിൻ്റെ വിശ്വാസ്യതയെ തകർക്കാൻ പ്രതിപക്ഷവും ബി ജെ പിയും കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നതിനിടെ വീണു കിട്ടിയ സന്ദർഭം മുതലാക്കുകയായിരുന്നു സംസ്ഥാന ഭരണകൂടം. അറസ്റ്റ് വൈകിച്ചതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായും ബന്ധമുണ്ട് എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചതിൽ വാസ്തവവുമുണ്ട്. സ്വർണ്ണക്കടത്തു കേസിൽ പിണറായി സർക്കാരിനെ തളയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പൂർണമായും വിജയിച്ചിട്ടില്ല. കാരണം ഇതുവരെ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കൾക്ക് സ്വർണ്ണക്കടത്തു കേസിൽ പങ്കുള്ളതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിൻ്റെ കോടതിയിലെ വെളിപ്പെടുത്തൽ കേന്ദ്ര അന്വേഷ...
ഇബ്രാഹിം കുഞ്ഞിൻ്റെ ലാപ് ടോപ്പിൽ നിർണായകരേഖകൾ കണ്ടെടുത്തു
വാര്‍ത്ത

ഇബ്രാഹിം കുഞ്ഞിൻ്റെ ലാപ് ടോപ്പിൽ നിർണായകരേഖകൾ കണ്ടെടുത്തു

മുൻ മന്ത്രിയുടെ ലാപ് ടോപ് വഴിത്തിരിവാകുന്നു. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ വിജിലൻസിന്‌ നിർണായക തെളിവ്‌ ലഭിച്ചു. നിർമാണ കരാർ ഏറ്റെടുത്ത ആർഡിഎസ്‌ പ്രോജക്ടിന്റെ മാനേജിങ്‌ ഡയറക്ടർ സുമിത്‌ ഗോയലിന്റെ പേഴ്‌സണൽ ലാപ്‌ടോപ്പാണ്‌ ലഭിച്ചത്‌. പണമിടപാട്‌ ഉൾപ്പെടെ രേഖപ്പെടുത്തിയ ലാപ്‌ടോപ്പ്‌ പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവാകും. കൂടുതൽ ഹാർഡ്‌ ഡിസ്‌ക്‌ സി ഡാക്കിന്‌ കൈമാറി. ആർ ഡി എസ് പ്രോജക്ടിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ലാപ്‌ടോപ്പിൽ രേഖപ്പെടുത്തിയതായി സുമിത്‌ ഗോയൽ വിജിലൻസിന്‌ മൊഴി നൽകിയിരുന്നു. പാലം അഴിമതി കേസിൽ ഒന്നാംപ്രതിയായ സുമിത്‌ ഗോയൽ റിമാൻഡിലാണ്‌ പണമിടപാട്‌, ഉന്നതരുടെ പേരുവിവരങ്ങൾ, കരാറുമായി ബന്ധപ്പെട്ട കത്തിടപാടുകൾ തുടങ്ങിയവയും ലാപ്‌ടോപ്പിൽനിന്ന്‌ ലഭിക്കുമെന്ന നിഗമനത്തിലാണ്‌ വിജിലൻസ്‌. മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ ഹാജരാക്കിയശേഷമാണ്‌ ഹാർഡ്‌ ഡിസ്‌ക്‌ സി ഡാക്കിന്‌ പരിശോധനയ്‌ക്ക്‌ നൽകിയത...
വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പിണറായി ; ‘അഴിമതി കാണിച്ചാൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ല’
കേരളം, വാര്‍ത്ത

വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പിണറായി ; ‘അഴിമതി കാണിച്ചാൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ല’

അഴിമതി കാണിച്ചത് എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണിത്. അതാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പാലായില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷനുകൾ കൃത്യമായി നൽകി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള മൂന്ന് വര്‍ഷം 20,000 കോടി രൂപയാണ് പെന്‍ഷനായി നല്‍കിയത്. 1,70,765 പട്ടയമാണ് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കി. ബാക്കിയുള്ളതും സമയബന്ധിതമായി നല്‍കും. പ്രതിപക്ഷം കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് . സിഎജിയുടെ ഏത് പരിശോധനയ്ക്കും സര്‍ക്കാര്‍ തടസമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ വലിയതോതില്‍ മുന്നേറി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം വലിയ തിരക്കാണുള്ളത്. വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. 1,30,38...
‘പാലാരിവട്ടം’ ; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായേക്കും
കേരളം, വാര്‍ത്ത

‘പാലാരിവട്ടം’ ; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായേക്കും

വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയേറുന്നു. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്‌. അറസ്റ്റ് സംബന്ധിച്ച കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നറിയുന്നു അന്ന് ചുമതലയിലുണ്ടായിരുന്ന ടി.ഒ സൂരജ് ഒപ്പിട്ട ഫയലുകള്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലന്‍സ് സംഘത്തിന് ബോധ്യപ്പെട്ടു. കൂടാതെ നിര്‍ണായകമായ ചില വിവരങ്ങളും വിജിലന്‍സിന് ലഭിച്ചതായാണ് വിവരം. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവര...
പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് സൂരജ്
കേരളം, വാര്‍ത്ത

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് സൂരജ്

പാലാരിവട്ടം മേൽപാലം മുൻ മന്ത്രി അഴിമതിക്കേസിൽ വി.കെ.ഇബ്രാഹിംകുഞ്ഞിനും പങ്കെന്നു അറസ്റ്റിലായ മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി.ഒ.സൂരജിൻ്റെ വെളിപ്പെടുത്തൽ. കരാറുകാരനു മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നു ടി.ഒ.സൂരജ് ജാമ്യാപേക്ഷയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കരാറുകാരന് 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സൂരജിന്റെ വാദം. നേരത്തെ, പാലം നിര്‍മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്. പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി സൂരജ് ഉള്‍പ്പെടെ നാല് പേരെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുടെ തുടക്കം സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പാല...