Wednesday, June 23

Tag: Voice Message

സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ
കേരളം, രാഷ്ട്രീയം

സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി വ്യക്തമാക്കിയ നിലയ്ക്ക് . ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്ത് വന്നെന്നുള്ളതാണ് ഇപ്പോൾ പ്രശനമായിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ജയിൽ ഡിഐജി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേ സമയം സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടിട്ടുള്ളത് കേസന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാമെന്ന സംശയമാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തിച്ച ശേഷം സ്വപ്നയെ നവംബർ രണ്ടിന് വിജിലൻസും മൂന്ന്, പത്ത് തിയ്യതികളിൽ എൻഫോഴ്സ്മെന്റമാണ് ചോദ്യം ചെയ്തത്. ഇതിന് മുമ്പ് കസ്റ്റംസും സ്വപ്നയെ ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്ന് നവംബർ 18നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്...
‘സ്വർണ്ണക്കടത്ത് കേസിൽ പങ്കില്ല, അയച്ചതാരാണെന്ന് കണ്ടെത്തണം’ ; സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശം
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കടത്ത് കേസിൽ പങ്കില്ല, അയച്ചതാരാണെന്ന് കണ്ടെത്തണം’ ; സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശം

സ്വർണക്കടത്ത് കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നും കോൺസുലേറ്റിലേക്ക് യു എ ഇയിൽനിന്നും പാഴ്സൽ അയച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും സ്വപ്ന സുരേഷ്. കേസിൽ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിൻ്റെ ശബ്ദസന്ദേശത്തിൽ പറയുന്നതാണ് ഈ വിവരം. 24 ന്യൂസ് ചാനലിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. ഭയം മൂലമാണ് നിിൽക്കുന്നതെന്ന് അവർ പറഞ്ഞു. ഞാൻ സ്വപ്‌ന സുരേഷ്. എക്‌സ് സെക്രട്ടറി ടു കോൺസുലേറ്റ് ഓഫ് യുഎഇ…അല്ലെങ്കിൽ സ്‌പേസ് പാർക്കിൽ ജോലി ചെയ്തിരുന്ന ഓപറേഷൻസ് മാനേജർ…ഓർ എൽസ് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കള്ളക്കടത്ത് കാരി…എനിക്ക് നിങ്ങളോട് പറയേണ്ട ഒരു കാര്യം, യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വർണത്തിൽ ഒരു പങ്കുമില്ല. ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാർഗോ ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡി...