Sunday, September 20

Tag: Women Labour

തൊഴിലില്ലായ്മ രൂക്ഷമെന്ന കണക്കുകൾ സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ
ദേശീയം, വാര്‍ത്ത

തൊഴിലില്ലായ്മ രൂക്ഷമെന്ന കണക്കുകൾ സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന കണക്കുകൾക്ക് കേന്ദ്ര സർക്കാരിന്റെ സ്ഥിരീകരണം. രാജ്യത്തെ ജനങ്ങളില്‍ 6.1 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നും 45 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് കേന്ദ്രസർക്കാർ തൊഴിലില്ലായ്മാ രൂക്ഷമാണെന്ന കണക്കുകൾക്ക് സ്ഥിരീകരണം നൽകുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണമായി ഉപയോഗിച്ചിരുന്നത് രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കുകൾ ആയിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്. തൊഴിലില്ലായ്മ സംബന്ധിച്ച കേന്ദ്ര സർക്കാർ പൂഴ്ത്തിയ റിപ്പോർട്ടുകൾ നേരത്തെ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ഇത് ശരിവെക്കുന്ന കണക്കുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ 1972 - 73 കാലത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ നിരക...
10 ലക്ഷം അടിമത്തൊഴിലാളികളുള്ള തമിഴ്‌നാട്ടിൽ ഒരു പച്ചയമ്മാൾ വ്യത്യസ്തയാകുന്നതെങ്ങനെ?
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, സ്ത്രീപക്ഷം

10 ലക്ഷം അടിമത്തൊഴിലാളികളുള്ള തമിഴ്‌നാട്ടിൽ ഒരു പച്ചയമ്മാൾ വ്യത്യസ്തയാകുന്നതെങ്ങനെ?

ഇന്ത്യ ജനാധിപത്യ രാഷ്ട്രമെന്നാണ് ഭരണഘടനയിൽ പറയുന്നതെങ്കിലും എല്ലാവർ ക്കും തുല്യ പദവി, തുല്യ ജോലിയ്ക്ക് തുല്യ വേതനം തുടങ്ങിയവയൊക്കെ ഇപ്പോഴും തുല്യമായല്ല നടക്കുന്നതെന്ന് ഭരണകർത്താക്കൾക്ക് ഉൾപ്പടെ അറിയാവുന്നതാണ്. സ്വാതന്ത്ര്യത്തിന് മുന്നേ നിരോധിച്ച അടിമത്വവും അനുബന്ധ പ്രവർത്തനങ്ങളും ഇപ്പോഴും നടക്കുന്ന ഇന്ത്യയിൽ തുല്യത എന്ന് പറയുന്നത് തന്നെ വലിയ അപരാധമാണ്. തമിഴ്‌നാട്ടിൽ മാത്രം ഏകദേശം 10 ലക്ഷത്തോളം അടിമ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ 10 ലക്ഷം പേരിൽ ഒരു പച്ചയമ്മാൾ വ്യത്യസ്തയാകുന്നത് എങ്ങനെയാണെന്ന് നോക്കാം. മീ.. ദി ചേഞ്ച് എന്ന പരിപാടിയിലൂടെ ദി ക്വിൻറ് ഓൺലൈൻ മാധ്യമം വഴിയാണ് പച്ചയമ്മാൾ തന്റെ ജീവിത കഥ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രണയ സാഫല്യത്തിനൊടുവിൽ പതിനാറാം വയസ്സിൽ പച്ചയമ്മാൾ വിവാഹം കഴിച്ചെത്തിയത് അടിമത്വത്തിലേക്കാണെന്ന് ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ അവർക്ക് ബോധ്യപ്പെട്ടു....
ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു
അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത, സ്ത്രീപക്ഷം

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

ലോകമെങ്ങും മുതലാളിത്ത ചൂഷണത്തിനെതിരെ സമരം നടക്കുന്ന കാലഘട്ടത്തിൽ അവികസിത രാജ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്നും മാന്യമായി ജീവിക്കാനാവശ്യമായ അവകാശത്തിന് വേണ്ടി സമരങ്ങൾ നടക്കുകയാണ്. ബംഗ്ളാദേശിൽ വസ്ത്ര നിർമ്മാണ തൊഴിലാളികൾ അടിസ്ഥാന വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് ധാക്കയിലും മറ്റും നടത്തിയത്. അക്രമത്തെ അടിച്ചമർത്താൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് നാല് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. പ്രധാന ദേശീയ പാതയായ സവർ ഹൈവേ പ്രക്ഷോഭകാരികൾ ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് നിരവധിതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും കൂടതൽ ശക്തമായ രീതിയിൽ സ്ത്രീ തൊഴിലാളികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഫാക്ടറികളിൽ നിന...
തൊഴിലിടത്തിൽ ഇരിക്കുക എന്നത് തൊഴിലാളികളുടെ അവകാശം; നിയമഭേദഗതി നടത്തി ഗവർണ്ണർ ഓർഡിനൻസ് പുറപ്പെടുവിച്ചു
കേരളം, വാര്‍ത്ത

തൊഴിലിടത്തിൽ ഇരിക്കുക എന്നത് തൊഴിലാളികളുടെ അവകാശം; നിയമഭേദഗതി നടത്തി ഗവർണ്ണർ ഓർഡിനൻസ് പുറപ്പെടുവിച്ചു

ഇരിക്കാൻ വേണ്ടി സമരം നടത്തിയ തൊഴിലാളി സ്ത്രീകൾക്ക് ഇനി ധൈര്യമായി ഇരിക്കാം. ഇരിക്കുന്നത് ഉൾപ്പടെ തൊഴിലാളികളുടെ അവകാശങ്ങളെ കാലോചിതമായി പരിഷ്‌ക്കരിച്ച ഓർഡിനൻസ് ഗവർണ്ണർ പുറപ്പെടുവിച്ചതോടെ 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിലെ ഭേദഗതികൾ നിലവിൽ വന്നു. തൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി. വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്നു വ്യവസ്ഥയിൽ ഉണ്ടെങ്കിലും ഒമ്പത് മണിക്ക് ശേഷം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തി...