Monday, August 10

Tag: Women

ഇറക്കമില്ലാത്ത വസ്ത്രങ്ങൾ സ്ലീവെലെസ് തുടങ്ങിയവ ധരിക്കരുത്; സെന്റ് ഫ്രാന്‍സിസ് വുമണ്‍സ് കോളേജിൽ സദാചാര ഗുണ്ടായിസം
ദേശീയം, വാര്‍ത്ത, സ്ത്രീപക്ഷം

ഇറക്കമില്ലാത്ത വസ്ത്രങ്ങൾ സ്ലീവെലെസ് തുടങ്ങിയവ ധരിക്കരുത്; സെന്റ് ഫ്രാന്‍സിസ് വുമണ്‍സ് കോളേജിൽ സദാചാര ഗുണ്ടായിസം

ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വുമണ്‍സ് കോളേജിൽ മാനേജ്‌മെന്റിന്റെ സദാചാര ഗുണ്ടായിസം. വിദ്യാർത്ഥിനകൾക്ക് വസ്ത്രധാരണ രീതിയിൽ കർശന നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയതാണ് കോളേജ് പ്രത്യക നിയമം ഇറക്കിയിരിക്കുന്നത്. മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തികള്‍, ചെറിയ സ്ലീവ് ഉള്ള വസ്ത്രങ്ങള്‍, സ്ലീവ്‌ലെസുകള്‍ എന്നിവ ക്യാമ്പസ്സിൽ കർശനമായി നിരോധിച്ചു. ഓഗസ്റ്റ് ഒന്നുമുതലാണ് കോളേജില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് നിരവധി വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ ഇതിനോടകം ക്ലാസില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നല്ല വിവാഹ ആലോചനകള്‍ ലഭിക്കണമെങ്കില്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളോട് അറിയിച്ചതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സനോബിയ തുമ്പി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഈ വിഷയത്തിനെതിരെ പ്രതികരിക്കുന...
2018 പ്രളയം ; അതിജീവനത്തിൻ്റെ  പെൺ കഥകൾ
Featured News, LOTTULODUKKU, കേരളം, സ്ത്രീപക്ഷം

2018 പ്രളയം ; അതിജീവനത്തിൻ്റെ പെൺ കഥകൾ

കഴിഞ്ഞ മഹാപ്രളയം കടലിറങ്ങിയപ്പോൾ കേരളം കരളുറപ്പോടെ തിരിച്ചുവരും എന്ന് നമുക്ക് ആത്മവിശ്വാസം തന്നത് പുല്ലൂറ്റി കോഴിക്കരയിലെ പങ്കജാക്ഷിയമ്മ എന്ന വൃദ്ധയാണ്. പ്രളയം എന്തുകൊണ്ടുപോയാലും നമുക്ക് ജീവീക്കേണ്ടേ? അതൊക്കെ ഉണ്ടാക്കിയേ പറ്റൂ. ഞാനതൊക്കെ ഉണ്ടാക്കും. ഇപ്പറഞ്ഞത് വെള്ളമിറങ്ങി ശ്വാസം നേരെ വീഴുന്ന സമയത്ത് മലയാളിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.  ഇത് ടിവി ചാനലുകളിലൂടെ കണ്ട് നമുക്കും പറഞ്ഞറിയിക്കാനാകാത്ത ഊർജ്ജം ലഭിച്ചു. ഒരു വർഷം തികയുമ്പോൾ ആകാശം കാറുകയറി ഭയപ്പെടുത്തിയപ്പോൾ വീണ്ടും ആ അമ്മയെ വിളിച്ചു. രാവിലെ പത്തുമണിക്ക് വിളിക്കുമ്പോൾ വെറുതേ ചോദിച്ചു, 'എല്ലാം തിരിച്ചുപിടിച്ചോ?'  'അതിനല്ലേ, രാവിലെ തന്നെ 500 രൂപയുടെ പണി കഴിഞ്ഞ് വന്നിരിക്കുന്നത്' എന്ന് പറഞ്ഞു.  'എന്ത് പണിയാ അമ്മ ചെയ്യുന്നത്?'  'തെങ്ങ് കയറ്റം ഒഴിച്ചെന്തും ചെയ്യും.'  ഒറ്റയ്ക്ക് വേണം കുടുംബം പോറ്റാൻ. വെള്ളം കയറിയ വീടിന...
കാശ്മീരി സ്ത്രീകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾപോലും നടത്തുന്ന സ്ത്രീവിരുദ്ധ പ്രസ്താവനകളെ മതപരമായി നേരിടണം- അകൽ തക്ത്
Featured News, ദേശീയം, രാഷ്ട്രീയം, സ്ത്രീപക്ഷം

കാശ്മീരി സ്ത്രീകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾപോലും നടത്തുന്ന സ്ത്രീവിരുദ്ധ പ്രസ്താവനകളെ മതപരമായി നേരിടണം- അകൽ തക്ത്

ആർട്ടിക്കിൾ 370 റദ്ദു ചെയ്തതിനു പിന്നാലെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികളിലെ നേതാക്കന്മാർ വംശീയ വിദ്വേഷവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകളുമായി രംഗത്ത് വന്നതിനെ ഗുരുതരമായി കാണണമെന്ന പ്രസ്താവനയുമായി അകൽ തക്ത് പുരോഹിതന്മാർ. കാശ്മീരി സ്ത്രീകൾക്ക് നേരെ ഉണ്ടായ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ മതപരമായി തന്നെ സംരക്ഷിക്കേണ്ടതാണെന്നും അവർ പറയുന്നു. ആർട്ടിക്കിൾ 370 റദ്ദു ചെയ്തതിനു പിന്നാലെ സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവകാശം ഇനിമുതൽ കിട്ടുമല്ലോ എന്ന് ഭാരതീയ ജനതാ പാർട്ടി നേതാക്കൾ പോലും ആവർത്തിച്ചു കൊണ്ടിരിന്നതിന്റെ പശ്ചാത്തലത്തിലാണ് സിഖ് മതനേതാക്കൾ രംഗത്ത് വന്നത്. ഇതിനു പുറമെ , ആർട്ടിക്കിൾ 370 സംബന്ധിച്ച തീരുമാനം പുറത്തുവന്നതിന് ശേഷം കൂടുതൽ പേർ തിരഞ്ഞ വാക്ക് Kashmiri women എന്നതായിരുന്നെന്നും ഗൂഗിൾ സെർച്ച് വെളിപ്പെടുത്തുന്നു.   “ദൈവം എല്ലാ മനുഷ്യർക്കും ...
സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി
ദേശീയം, വാര്‍ത്ത

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി

ഡല്‍ഹിയിലെ ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം അനുവദിക്കണോ വേണ്ടയോ എന്നതൊക്കെ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഉള്‍പെട്ട കാര്യമാണെന്നും പല ഘടകങ്ങളെ ആശ്രയിച്ചു തീരുമാനിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ഹര്‍ജി തള്ളിയത്. സ്ത്രീകള്‍ക്കു മാത്രം സൗജന്യം അനുവദിക്കുന്നത് വിവേചനം ആണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേലും ജസ്റ്റിസ് സി.ഹരിശങ്കറും ഉള്‍പ്പെട്ട ബെഞ്ച് പരാതിയില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരനില്‍നിന്ന് 10,000 രൂപ പിഴയീടാക്കാനും നിര്‍ദേശിച്ചു. ബിപിന്‍ ബിഹാരി സിങ് എന്ന അഭിഭാഷകനാണ് ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ യാത്രാ വാഗ്ദാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതു. മെട്രോ ട്രെയിനില്‍ ഇപ...
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വൈദീകനെ യുവതി വേദിയിൽ നിന്ന് തള്ളിയിട്ടു
അന്തര്‍ദേശീയം, വാര്‍ത്ത

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വൈദീകനെ യുവതി വേദിയിൽ നിന്ന് തള്ളിയിട്ടു

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വൈദീകനെ യുവതി വേദിയിൽ നിന്ന് തള്ളിയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത വൈദികന്‍ മാര്‍സെലോ റോസ്സിയാണ് കുര്‍ബാന അര്‍പ്പിക്കാനെത്തിയത്. കുർബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. 50,000ത്തോളം വരുന്ന ഭക്തജനങ്ങളോട് പ്രസംഗിക്കുന്നതിനിടയിൽ തടിച്ച സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ല എന്ന് വൈദികന്‍ പ്രസംഗമധ്യേ പറഞ്ഞതിന് പിന്നാലെയാണ് യുവതി പുരോഹതിനെ തള്ളിയിട്ടതെന്നാണ് ബ്രസീലില്‍ നിന്നുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. https://youtu.be/eBo59XQiC78 കേള്‍വിക്കാരുടെ കൂട്ടത്തിലിരുന്ന തടിച്ച സ്ത്രീ വേദിയിലേക്ക് ഓടിയെത്തി വൈദികനെ സ്‌റ്റേജില്‍ നിന്നും തള്ളി താഴേക്കിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചങ്കിലും തള്ളിയിടുന്ന വീഡിയോയില്...
വനിതാ പോലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ
കേരളം, വാര്‍ത്ത

വനിതാ പോലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സീനിയർ ഡബ്ലു സിപിഒ വസന്തകുമാരി (46) യെയാണു വീടിനു പുറകിലെ പേര മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടറ സ്വദേശിനിയാണ് വസന്തകുമാരി. മുൻപു വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി കഴിഞ്ഞ 8 മുതലാണു കൊട്ടിയം സ്റ്റേഷനിലെത്തിയത്. രാവിലെ ആറുമണിയോടെയാണ് വസന്തകുമാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തെയിത്. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
കെഎസ്ആർടിസിയിൽ ജനറൽ സീറ്റിൽ സ്ത്രീയുടെ അടുത്തിരുന്നതിന് പോലീസിൽ പരാതി
കേരളം, വാര്‍ത്ത

കെഎസ്ആർടിസിയിൽ ജനറൽ സീറ്റിൽ സ്ത്രീയുടെ അടുത്തിരുന്നതിന് പോലീസിൽ പരാതി

കെഎസ്ആർടിസി ബസ്സിൽ ജനറൽ സീറ്റിൽ സ്ത്രീയുടെ അടുത്തിരുന്നതിന് ഭിന്നശേഷിക്കാരനായ യുവാവിനെതിരെ സ്ത്രീയുടെ പരാതി. പോലീസുകാരന്റെ ഭാര്യയായ കണ്ടല്ലൂർ സ്വദേശിനിയാണ് ഭിന്നശേഷിക്കാരനായ കുട്ടനാട് ചമ്പക്കുളം സ്വദേശി മനുപ്രസാദിനെതിരെ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചങ്ങൻകുളങ്ങരയിൽനിന്നാണ് യുവാവ് ബസിൽ കയറിയത്. വലതുകാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയർക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട് സ്ത്രീ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. ഇദ്ദേഹം കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴേക്ക് ബസ് വിട്ടുപോയിരുന്നു. തുടർന്ന് കായംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഹരിപ്പാട്ട്‌ സ്റ്റാൻഡിൽ ബസ് തടഞ്ഞ് ഹൈവേ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് യുവാവിനെ വിട്ടയക്...
പ്രണയാഭ്യർത്ഥന നിരസിച്ചു; ആളുകൾക്ക് നടുവിൽ പെൺകുട്ടിയെ കുത്തിവീഴ്ത്തി
കേരളം, വാര്‍ത്ത

പ്രണയാഭ്യർത്ഥന നിരസിച്ചു; ആളുകൾക്ക് നടുവിൽ പെൺകുട്ടിയെ കുത്തിവീഴ്ത്തി

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ ആളുകൾക്ക് നടുവിൽ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് കുത്തേറ്റത്. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. കോയമ്പത്തൂർ ആർ എസ് പുരം എന്ന സ്ഥലത്തു വെച്ച കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച പാലക്കാട് സ്വദേശിയായ സുരേഷ് പോലീസ് പിടിയിലായി. പാലക്കാട് സ്വദേശികളായ ഇരുവരും പഠിക്കുമ്പോൾ സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ, പഠനശേഷം കോയമ്പത്തൂരിലേക്ക് ജോലിക്കായി പോയ പെൺകുട്ടി പ്രണയത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു. കഴിഞ്ഞദിവസം പെൺകുട്ടിയുമായി സംസാരിക്കാനാണ് പറഞ്ഞു കോയമ്പത്തൂരിൽ എത്തിയ സുരേഷിനോട് തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. തുടർന്ന്, കൈയിലിരുന്ന ആയുധമെടുത്ത് സുരേഷ് പെൺകുട്ടിയെ കുത്തി വീഴ്ത്തുക ആയിരുന്നു. സമീപത്തുണ്ടായിരുന്ന...
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ; കേവലം ആറ്‌ റൺസിന് എല്ലാവരും പുറത്ത്
കായികം, വാര്‍ത്ത

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ; കേവലം ആറ്‌ റൺസിന് എല്ലാവരും പുറത്ത്

അന്താരാഷ്ട്ര ട്വന്റി-20യില്‍ നാണക്കേടിന്റെ റെക്കോഡുമായി മാലി വനിതാ ടീം. റുവാണ്ട വനിതാ ടീമിനെതിരേ വെറും ആറു റണ്‍സിന് മാലി ടീം പുറത്തായി. റുവാണ്ടയില്‍ നടന്ന ക്വിബുക വനിതാ ട്വന്റി-20 ടൂര്‍ണമെന്റില്‍ ആയിരുന്നു ഈ റെക്കോർഡ് നാണക്കേട്. ആറ്‌ റൺസ് നേടിയതിൽ അഞ്ചും ആയിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ഈ നാണക്കേട് പൂർണ്ണമാകുന്നത്. രണ്ട് ബൈയും രണ്ട് ലെഗ് ബൈയും ഒരു വൈഡും. ശേഷിക്കുന്ന ഒരു റണ്‍ നേടിയത് ഓപ്പണര്‍ മറിയം സമാകെയാണ്. ഒമ്പത് ഓവറിനുള്ളില്‍ മലിയുടെ ഇന്നിങ്‌സ് അവസാനിച്ചു. വാണ്ട–മാലി മൽസരത്തിൽ ജൊസെയ്ൻ നൈരൻകുന്ദിനേസ എറിഞ്ഞ രണ്ട് ഓവറുകളില്‍ ഒരു റൺ പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ വെറും നാല് പന്തിനുള്ളില്‍ (116 പന്ത് ശേഷിക്കെ) റുവാണ്ട വിജയിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ശേഷിക്കെ ജയിക്കുന്ന ടീമെന്ന റെക്കോഡും ഇതോടെ റുവാണ്ട സ്വന്തമാക്കി. കഴിഞ്ഞ വര്‍...
വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവം: അധ്യാപികയെ പുറത്താക്കി, #കേരളത്തിലാണ്
കേരളം, വാര്‍ത്ത

വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവം: അധ്യാപികയെ പുറത്താക്കി, #കേരളത്തിലാണ്

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് മലപ്പുറം കോട്ടക്കൽ ഗവണ്‍മെന്റ് യുപി സ്കൂൾ അധ്യാപികയ്ക്ക് ജോലി നഷ്ടമായി. പ്രസവാവധിയ്ക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതരും അധ്യാപക രക്ഷകര്‍തൃ സമിതിയും അനുവദിക്കുന്നില്ലെന്ന് കാണിച്ച് അധ്യാപിക ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതേതുടർന്ന് കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രകാരം അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതരോട് നിര്‍ദേശം നല്‍കിയെങ്കിലും ഡിഡിഇയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഹെഡ്മാസ്റ്ററും പിടിഎ അധികൃതരും തയ്യാറായില്ല. ഡിഡിഇയുടെ തീരുമാനം നടപ്പാക്കണം എന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരെ സമീപിച്ചെന്നും എന്നാല്‍ മീറ്റിങ്ങില്‍ വെച്ച് തന്നെ ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നുമാണ് അധ്യാപിക പറയുന്നത്. "തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പിടിഎ...