Tuesday, September 22

Tag: YAVANIKA SCRIPT

യവനികയുടെ തിരക്കഥ ഒറ്റയ്ക്ക് എഴുതിയതാണു : വിവാദത്തിനു മറുപടിയുമായി കെ ജി ജോർജ്
കേരളം, വാര്‍ത്ത

യവനികയുടെ തിരക്കഥ ഒറ്റയ്ക്ക് എഴുതിയതാണു : വിവാദത്തിനു മറുപടിയുമായി കെ ജി ജോർജ്

എസ് എൽ പുരം സദാനന്ദൻ്റെ പേരു യവനിക സിനിമയുടെ തിരക്കഥയിൽ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ കെ ജി ജോർജ്ജ്. സിനിമയുടെ തിരക്കഥ എഴുതിയത് താൻ തനിച്ചാണെന്ന് ജോർജ് വെളിപ്പെടുത്തി. സംഭാഷണം മാത്രമാണ് എസ്എൽ പുരം സദാനന്ദന്‍ എഴുതിയത്. 1982 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എൽപുരം സദാനന്ദന്‍റെ പേര് ചിത്രത്തിന്‍റെ യൂട്യൂബിൽ അടക്കമുള്ള പുതിയ പതിപ്പുകളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ മകൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോൾ എസ് എൽ പുരത്തിൻ്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുമ്പോഴാണു കെ ജി ജോർജ് പ്രതികരിച്ചത്. അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതാണു ഇക്കാര്യം എസ് എൽ പുരത്തിൻ്റെ പേരു ഒഴിവാക്കിയത് പ്രശസ്തിക്ക് വേണ്ടി സംവിധായകൻ കെജി ജോർജ്ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. എ...
‘യവനിക’യുടെ തിരക്കഥയിൽ എസ് എൽ പുരത്തിൻ്റെ പേരു ഒഴിവാക്കി കെ ജി ജോർജ് ; കൊടുംചതിയെന്ന് മകൻ
Featured News, കേരളം, വാര്‍ത്ത, സിനിമ

‘യവനിക’യുടെ തിരക്കഥയിൽ എസ് എൽ പുരത്തിൻ്റെ പേരു ഒഴിവാക്കി കെ ജി ജോർജ് ; കൊടുംചതിയെന്ന് മകൻ

പ്രശസ്തചലച്ചിത്രം യവനികയുടെ തിരക്കഥയിൽ നിന്നും സഹതിരക്കഥാകൃത്തായ എസ് എൽ പുരം സദാനന്ദൻ്റെ പേരു ഒഴിവാക്കി സംവിധായകൻ കെ ജി ജോർജ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യവനികയുടെ തിരക്കഥ പുസ്തകത്തിൽ എസ് എൽ പുരത്തിൻ്റെ പേരു തന്ത്രപൂർവ്വം ഒഴിവാക്കിയെന്ന് മകനായ ജയസോമ ആരോപിക്കുന്നു. യൂ ട്യൂബിൽ തെരഞ്ഞപ്പോൾ സിനിമയുടെ പ്രിൻ്റിൽ നിന്നും കെ ജി ജോർജ് എസ് എൽ പുരത്തിൻ്റെ പേരു ഒഴിവാക്കിയതായും പറയുന്നു. ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് എസ് എൽ പുരവും കെ ജി ജോർജും സംസ്ഥാന സർക്കാരിൽ നിന്നും വാങ്ങിയതിനു ചരിത്രരേഖകളുള്ളപ്പോൾ ഇത് ചെയ്തത്  കൊടും ചതിയാണെന്നും മഹാനായ ഒരു സംവിധായകനിൽ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയസോമ ആരോപിക്കുന്നു. തുടർന്ന് വായിക്കുക ജയസോമ എഴുതുന്നു മഹാനായ ഒരു കള്ളൻ ഈ മഹാനെ ആദരിക്കുന്നവർ ഈ മനുഷ്യന്റെ ഉള്ളിലെ കള്ളത്തരങ്ങൾ കൂടി അറിയുക. 1982 ലെ കേരള സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യ...