Wednesday, June 23

Tag: Youth league

താനൂരിലെ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിൻ്റെ വധം ; മൂന്നുപേർ അറസ്റ്റിൽ
കേരളം, വാര്‍ത്ത

താനൂരിലെ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിൻ്റെ വധം ; മൂന്നുപേർ അറസ്റ്റിൽ

താനൂർ അഞ്ചുടിയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരയ്ക്കല്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ  കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്,  വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍  സിപിഎം പ്രവര്‍ത്തകരാണ്.  മൂന്ന് പേരെക്കൂടി പോലീസ് തെരയുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ആറുപേരാണ് കൃത്യത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ നാലുപേരാണ് ഇസ്ഹാഖിനെ വെട്ടിക്കൊന്നത്. രണ്ടുപേര്‍ സഹായികളായുണ്ടായിരുന്നു. മൂന്നുപേരെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. രാഷ്ട്രീയക്കൊലപാതകമാണെന്ന് അറിവായിട്ടില്ലെന്ന് മലപ്പുറം എസ്.പി യു. അബ്ദുല്‍കരീം പറഞ്ഞു. ഇതുസംബന്ധിച്ച്   അന്വേഷണം നടന്നുവരുകയാണു. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് പ്രതികളെന്നും എസ്.പി. പറഞ്ഞു.  താനൂർ പ്രദേശത്ത് ...
വസ്തുതാ പരമായ പിഴവുകൾ പറ്റിയെന്ന് പി.കെ. ഫിറോസ്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

വസ്തുതാ പരമായ പിഴവുകൾ പറ്റിയെന്ന് പി.കെ. ഫിറോസ്

യുവജന യാത്രയിൽ പ്രസംഗിക്കുന്നതിനിടെ രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ആണ് മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂർ ആണെന്നുമുള്ള തന്റെ പ്രസംഗത്തിൽ വസ്തുതാപരമായ പിഴവുകൾ സംഭവിച്ചുവെന്ന് പി. കെ. ഫിറോസ്. ഇത്‌ സംബന്ധിച്ച പി. കെ. ഫിറോസിന്റെ വിശദീകരണം ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ...
പുത്തലത്ത് നസീറുദ്ദിൻ കൊലക്കേസ് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാർ
കേരളം, വാര്‍ത്ത

പുത്തലത്ത് നസീറുദ്ദിൻ കൊലക്കേസ് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാർ

വേളം പുത്തലത്തെ എസ്കെഎസ്എസ്എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവർത്തകരായ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍,രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിൽ വിധി ഈ മാസം 30ന് ഉണ്ടാകും. കേസിലെ ദൃക്‌സാക്ഷിയും നസീറുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധുകൂടിയായ അബ്ദുല്‍ റഊഫ് ഉള്‍പ്പടെയുള്ള സാക്ഷികള്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. കേസില്‍ 83 സാക്ഷികളാണ് ഉണ്ടായിരുന്നത്. 2016 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. വേളം പുത്തലത്ത് അനന്തോട്ട് താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വടകര മജിസ്ട്രേറ്റ്...
ബന്ധു നിയമന വിവാദം അംഗീകരിച്ച് കെ.ടി. ജലീൽ; യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണെന്ന് വിശദീകരണം
കേരളം, വാര്‍ത്ത

ബന്ധു നിയമന വിവാദം അംഗീകരിച്ച് കെ.ടി. ജലീൽ; യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണെന്ന് വിശദീകരണം

മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ മന്ത്രി കെ. ടി. ജലീലിന്റെ പിതൃസഹോദര പുത്രനെ ജനറല്‍ മാനേജരായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന മുസ്ലിംലീഗ് ആരോപണങ്ങളെ ശരിവെച്ച് മന്ത്രി കെ. ടി. ജലീൽ. മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദര പുത്രനായ അദീപ് കെ. ടി.യെയാണ് ഓഗസ്റ്റില്‍ മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നേരിട്ട് ഡെപ്യൂട്ടേഷന്‍ നല്‍കേണ്ട തസ്തികയിലാണ് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അദീപിനെ നിയമിച്ചതെന്നാണ് യൂത്ത് ലീഗ് സെക്രട്ടറി പി. കെ. ഫിറോസ് ആരോപിച്ചത്. ഇതിനെ തത്വത്തിൽ ശരിവെക്കുന്നതാണ് കെ. ടി. ജലീൽ ഇന്ന് ഫേസ്‌ബുക്കിലൂടെ നടത്തിയ ന്യായീകരണം. "നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒ...