Wednesday, January 19

#TalkToAMuslim ക്യാമ്പയിനുമായി സ്വര ഭാസ്ക്കറും ഗൗഹർ ഖാനും; വിദ്വേഷ ക്യാമ്പയിനാണെന്ന് സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കോൺഗ്രസ് മുസ്ലിം പാർട്ടിയാണെന്ന പരാമർശം ദേശീയ തലത്തിൽ കൂടതൽ വിവാദങ്ങളിലേക്ക്. നേരത്തെ നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തന്നെ രംഗത്ത് വന്നിരുന്നു. “ചൂഷിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരുമായ അവസാന ആളിനൊപ്പവും ഞാനുണ്ടാവും. അവരുടെ മതമോ ജാതിയോ വിശ്വാസമോ പരിഗണനയല്ല. വേദനകളിലും അവരെ ചേർത്തണയ്ക്കാനാണു ശ്രമിക്കുക. വെറുപ്പും ഭയവും മായ്ച്ചുകളയുകയാണു ലക്ഷ്യം. എല്ലാ ജീവജാലങ്ങളെയും ഞാനിഷ്ടപ്പെടുന്നു. ഞാനൊരു കോൺഗ്രസുകാരനാണെ”ന്നും രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

ഈ ഒരു പശ്ചാത്തലത്തിലാണ് മുസ്ളീംങ്ങൾ അന്യരല്ല എന്ന രീതിയിൽ #TalkToAMuslim ക്യാമ്പയിനുമായി സ്വര ഭാസ്ക്കറും ഗൗഹർ ഖാനും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരിക്കുന്നത്. ഞാൻ ഒരു ഇന്ത്യൻ ആണ്. ഞാൻ നിരീശ്വരവാദിയോ, ഹിന്ദുവോ, ക്രിസ്ത്യാനിയോ ആണ്. അവരും മനുഷ്യനാണെന്ന് ഞാൻ വിചാരിക്കുന്നു. ഒരു മുസ്ലീമിനോട് സംസാരിക്കുക എന്നിങ്ങനെയാണ് ക്യാമ്പയിൻ.

എന്നാൽ സ്വര ഭാസ്ക്കറും ഗൗഹർ ഖാനും ഏക്താ മാലിക്ക് ഉൾപ്പടെയുള്ളവരുടെ #TalkToAMuslim ക്യാമ്പയിനെതിരെ ധാരാളം പേര് രംഗത്ത് വന്നു. മനുഷ്യന്റെ ജാതി നോക്കിയല്ല ഒരാൾ സംസാരിക്കുന്നതെന്നും, ഒരാളോട് നിങ്ങൾ മുസ്ലീമാണോ എങ്കിൽ എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് ശരിയല്ലെന്നും, മനുഷ്യനെന്ന നിലയിലാണ് മനുഷ്യനോടാണ് സംസാരിക്കേണ്ടത് അവിടെ ജാതിയും മതവും നോക്കി സംസാരിക്കുന്നതും അങ്ങനെ ആഹ്വാനം ചെയ്യുന്നതും ശരിയല്ലെന്നുമാണ് എതിർപക്ഷ ക്യാമ്പയിൻ.

 

Spread the love
Read Also  ത്രിപുരയിൽ മുൻ സിപിഐഎം എംഎൽഎ ബിജെപിയിൽ ചേർന്നു