Thursday, January 20

തമിഴ്നാട് ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമലഹാസന്‍

തമിഴ് നാട് ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ തന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് നടനും രാഷ്ട്രീയനേതാവുമായ കമലഹാസന്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

എപ്പോഴാവും ഉപതെരഞ്ഞെടുപ്പെന്ന് ആര്‍ക്കുമറിയില്ല. എപ്പോഴായാലും മത്സരിക്കാന്‍ തന്‍റെ പാര്‍ട്ടി തയ്യാറാണെന്നും കമലഹാസന്‍ വെളിപ്പെടുത്തി. ഇരുപത് മണ്ഡലങ്ങളിലെയും മേഖലാതലത്തില്‍ പാര്‍ട്ടി 80 ശതമാനം ആളുകളെയും തയ്യാറാക്കി കഴിഞ്ഞു എന്നാണ് കമലഹാസന്‍ അവകാശപ്പെടുന്നത്.

മദ്രാസ് ഹൈക്കോടതി അയോഗ്യരാക്കിയ 18 എം എല്‍ എ മാരുടെ മണ്ഡലങ്ങളും കരുണാനിധിയും എ കെ ബോസും മരിച്ചതിനാല്‍ ഒഴിവ് വന്ന തിരുവാരൂര്‍, തിരുപ്പറകുണ്ഡ്രം എന്നീ രണ്ട് മണ്ഡലങ്ങളും ചേര്‍ത്താണ് 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

 

.

Spread the love
Read Also  ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിച്ചതിനു കമലഹാസനു നേർക്ക് ചെരുപ്പേറു

Leave a Reply