Wednesday, July 8

തമിഴ് നാട്ടിൽ 24 മണിക്കൂറിനിടെ 776 കോവിഡ് രോഗികൾ ; ആകെ രോഗികളുടെ എണ്ണം 13967 പേർ

 

തമിഴ്‌നാട്ടില്‍ കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക പടർത്തുന്നു. ഇന്ന് പരിശോധനാഫലം പുറത്തുവന്ന 776 പേര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13967 ആയി.

മരണവും അനുദിനം ഉണ്ടാവുകയാണ്. ഇന്ന് സംസ്ഥാനത്താകെ ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ് നാട്ടിലെ ഇതുവരെയുള്ള കോവിഡ് മരണസംഖ്യ 94 ആയി.

ഏറ്റവും കൂടുതലായി രോഗം പടർന്നു പിടിക്കുന്നത് തലസ്ഥാനമായ ചെന്നൈയിലാണ്. ഇന്ന് 567 പേര്‍ക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 743 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദിവസം ശരാശരി 500 പുതിയ രോഗികള്‍ എന്ന നിലയിലാണ് തമിഴ്നാട്ടില്‍ മേയ് ഒന്ന് മുതല്‍ രോഗബാധിതരുടെ എണ്ണം വൻതോതിലാണ് വർധിക്കുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ​ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേർ വിദേശത്തുനിന്നും വന്നവർ

Leave a Reply