സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികൾക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ക്രമീകരിച്ച മൊത്തവരുമാനവുമായി (എജിആര്‍) ബന്ധപ്പെട്ട് കമ്പനികളുടെ കടബാധ്യത ഇന്ന് അര്‍ധരാത്രിയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് ടെലികോം കമ്പനികളോട് കുടിശ്ശിക അടിയന്തിരമായി അടക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ആവശ്യപ്പെട്ടത്.

ഉടന്‍ കുടിശികയായ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ഉടന്‍ നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുടിശ്ശിക പൂര്‍ണമായി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കമ്പനികള്‍ അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നല്‍കാന്‍ തയ്യാറാവണമെന്ന് സുപ്രീംകോടതി പറഞ്ഞു.

കുടിശിക അനുസരിച്ച് വോഡഫോണ്‍ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയര്‍ടെലിന് 35,500 രൂപയും പ്രവര്‍ത്തനമവസാനിപ്പിച്ച ടാറ്റ ടെലിസര്‍വീസസിന് 14,000 കോടി രൂപയും കുടിശ്ശികയായി നല്‍കാനുണ്ട്.

ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, ഐഡിയ -വോഡഫോണ്‍, എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റ ടെലി കമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഹെൽമറ്റില്ലാത്ത ടൂവീലർ യാത്രയ്ക്ക് നാളെമുതൽ 1000 രൂപ ഫൈൻ ; സെപ്തംബർ ഒന്ന് മുതൽ എല്ലാ പിഴത്തുകയും വർദ്ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here