Monday, May 17

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

2019 തുടക്കം മുതൽതന്നെ ലോകമെങ്ങും ശക്തമായ പ്രതിഷേധങ്ങളും അവകാശ പോരാട്ടങ്ങളുമാണ് നടക്കുന്നത്. മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് എല്ലായിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. പൊതുവിദ്യാഭാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 30,000ത്തോളം അധ്യാപകർ അമേരിക്കയിലെ ലോസ് ആഞ്ചലിസിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങി. അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം പുന:ക്രമീകരിക്കുക, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾവർധിപ്പിക്കുക,ശമ്പളവര്‍ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപക സമരം. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയാണ് ലോസ് ആഞ്ചലസ്. മുപ്പത് വർഷത്തിനിടയിൽ ആദ്യമായാണ് അമേരിക്കയിൽ ഇത്രയും വലിയ ഒരു അദ്ധ്യാപക സമരം നടക്കുന്നത്. 

അമേരിക്കയിൽ മഴക്കാലമായതിനാൽ മഴക്കോട്ടുകൾ ധരിച്ചും കുടകൾ പിടിച്ചുമാണ് അധ്യാപകർ സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. 4,85,000 വിദ്യാർത്ഥികളാണ് ലോസ് ആഞ്ചലസ്‌ വിദ്യാഭ്യാസ മേഖലയിൽ ഉള്ളത്. അധ്യാപക വിദ്യാർത്ഥി അനുപാതം വളരെ ഉയർന്ന തോതിലാണ് ഉള്ളതെന്നും ഇത് പുനഃ ക്രമീകരിക്കുക എന്നതാണ് അധ്യാപകർ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

“ഞങ്ങൾ നടത്തുന്ന പ്രതിഷേധ മാർച്ച് ഭാവിയിൽ നല്ല വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയാണ്. ആരും ഇത്തരമൊരു സമരം തമാശയ്ക്ക് നടത്തില്ല. ഞങ്ങൾക്ക് കാശും കിട്ടുന്നില്ല.” സമരത്തിൽ പങ്കെടുക്കുന്ന അധ്യാപകരിൽ ഒരാളായ ഹൂപ്പർ എലിമെന്ററി പറഞ്ഞു. തെരുവുകളിൽ പാട്ടുപാടിയും നൃത്തം കളിച്ചുമാണ് അധ്യാപകർ സമരത്തിൽ പങ്കെടുക്കുന്നത്. അധ്യാപകരെ കൂടാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും സമരത്തിന് പിന്തുണയർപ്പിച്ച് സമരത്തിൽ പങ്കാളികളാവുന്നുണ്ട്.

ഇത് ശമ്പളവർദ്ധനവിന് മാത്രം നടത്തുന്ന സമരമല്ല. കുട്ടികൾക്ക് മതിയായ അധ്യാപകരില്ല. അധ്യാപക വിദ്യാർത്ഥി അനുപാതം ഉയർത്തണം. നിലവിൽ 40 മുതൽ 50 കുട്ടികൾ വരെയാണ് ഒരു ക്ലാസ്സിൽ ഉള്ളത്. ഇത്രയും കുട്ടികളെ വെച്ച് ക്ലാസ് മാനേജ് ചെയ്യാൻ സാധിക്കില്ല. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ക്രമീകരണം. ആയമാര്‍, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ, ലൈബ്രെറിയൻ ഇവരെ വിദ്യാർത്ഥി അനുപാത അടിസ്ഥാനത്തിൽ നിയമിക്കുക സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയ്ക്ക് വേണ്ടി കൂടിയാണ് തങ്ങളുടെ സമരമെന്ന് 24 വര്‍ഷമായി അധ്യാപികയായ ആൻഡ്രിയ കോഹെൻ പറഞ്ഞു.

Read Also  പോരാളി ഷാജിക്ക് `വീരമൃത്യു` ; ആദരാഞ്ജലി അർപ്പിച്ച് എതിരാളികൾ

അമേരിക്കയിലെ അധ്യാപകർ നടത്തുന്ന ഈ സമരത്തിൽ നിന്ന് കേരളത്തിനും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. നഴ്സറി അധ്യാപകർ മുതൽ സിബിഎസ്ഇ, ഐസിഎസ്‌ഇ സ്കൂളുകളിലെ അധ്യാപകർ വരെ ഇന്നും വളരെ തുച്ഛ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. അമേരിക്കയിൽ 40 കുട്ടികൾ വരെ ഒരു ക്ലാസ്സിൽ വരുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നതാണെങ്കിൽ ഇവിടെ ഒരു ക്ലാസ്സിൽ 70-80 കുട്ടികൾ വരെയാണ് ഉള്ളത്. 5,000, 6,000 രൂപ വരുമാനത്തിലാണ് ഇന്നും മിക്ക അധ്യാപകരും സ്കൂളുകളിൽ പണി എടുക്കുന്നത്. എന്നാൽ അമേരിക്കയിലേത് പോലെ സംഘടിതമായ ഒരു സമരം അടിസ്ഥാന വേതന വർദ്ധനവിനും മെച്ചപ്പെട്ട അധ്യാപക വിദ്യാർത്ഥി അനുപാതത്തിനും വേണ്ടി, ജോലി സുരക്ഷയ്ക്ക് വേണ്ടി ഇവിടെ നടത്തുവാൻ അസംഘടിത അധ്യാപക മേഖലയിൽ ഇന്നും സാധിക്കുന്നില്ലെന്നുള്ളതാണ് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം.

തൊഴിലാളി യൂണിയനുകളുടെയും മാനേജ്‌മെന്റ്- സർക്കാരിന്റെയും ഒത്ത് തീർപ്പുകൾക്ക് ഉപരി കൃത്യമായ ഫലം നേടുവാനായിരിക്കണം ഇത്തരം സമരങ്ങൾ കേരളത്തിൽ ഉൾപ്പടെ ഉയർന്ന് വരേണ്ടത്. ജീവിത ചിലവുകൾ വർദ്ധിക്കുന്നതിനനുസരിച്ച് സ്വകാര്യ മേഖലയിലെ ശമ്പളം വർധിക്കാത്തതും ജീവിത സാഹചര്യങ്ങൾ കൂടതൽ മോശം അവസ്ഥയിലേയ്ക്ക് നീങ്ങുന്നതുമാണ് ലോകമെങ്ങും ഇപ്പോൾ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ ജനകീയ മുന്നേറ്റ സമരങ്ങളുടെ കാരണം.

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

Spread the love

18 Comments

Leave a Reply