ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അനുഭവപ്പെട്ടത്. കണ്ണൂരിലായിരുന്നു റിക്കാർഡ് താപനിലയായ 37.2 ഡിഗ്രി രേഖപ്പെടൂത്തിയത്. കഴിഞ്ഞ ആഴ്ച ഒന്നടങ്കം ചുട്ടുപൊള്ളിച്ച ചൂടിന് ഇന്ന് ശമനമുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല.
താപനില വർധിക്കാൻ സാധ്യതയുള്ളതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ശരാശരിയേക്കാള്‍ നാല് ഡിഗ്രി കൂടുതല്‍ ചൂടാണ് കഴിഞ്ഞ ദിവസം കണ്ണൂരില്അനുഭവപ്പെട്ടത്. ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച 35.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതല്‍ ചൂട് രേഖപ്പെടുത്തി.
താപനില ഉയരുന്ന സാഹചര്യത്തില്‍ ഉച്ചവെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും, ആവശ്യത്തിന് വെള്ളം കുടിക്കാനുമാണ് നിര്‍ദേശം. ലഹരി | പാനീയങ്ങള്‍ പകല്‍ ഒഴിവാക്കാനും ദുരന്ത നിവാരണ അതോറ്റിറ്റി നിര്‍ദേശിക്കുന്നു.