Friday, May 27

സേവനം മതിയായപ്പോള്‍ താല്കാലികക്കാര്‍ കറിവേപ്പില പോലെ പുറത്ത്

നിപ്പ  പനി ബാധിച്ച കാലത്ത് ജീവനുകളെ രക്ഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താല്കാലികസേവനം അനുഷ്ഠിച്ച ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. പകര്‍ച്ചവ്യാധിയുടെ നിര്‍ണ്ണായക കാലത്ത് അപകടകരമായ ദൗത്യമേറ്റെടുത്ത താല്കാലിക ജീവനക്കാരായിരുന്ന 42 പേരെയാണ് പിരിച്ചു വിടുന്നത്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്‍റ്, ശുചീകരണത്തൊഴിലാളികള്‍ മുതലായ വിഭാഗങ്ങളില്‍ ഉള്ളവരെയാണ് പിരിച്ചു വിടുന്നത്.

സ്ഥിരനിയമനവും പാരിതോഷികങ്ങളും നല്കുമെന്ന് പറഞ്ഞിരുന്ന ഉറപ്പുകളൊന്നും പാലിച്ചില്ല. എന്നു മാത്രമല്ല പ്രശസ്തിപത്രം നല്കുമെന്നുണ്ടായിരുന്ന വാഗ്ദാനവും പിരിച്ചു വിടല്‍ തീരുമാനത്തിന്‍റെ കാറ്റില്‍ പറന്നു പോയിരിക്കുകയാണ്.

Spread the love
Read Also  വായിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയോട്ടിയിൽ; മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ

Leave a Reply