ജമ്മു കാശ്മീരിൽ തീവ്രവാദ ആക്രമണങ്ങൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേനയ്ക്ക് ജാഗ്രതാനിർദ്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് അങ്ങിങ്ങായി ആക്രമണങ്ങള്‍ നടത്താനായി പാകിസ്താനിൽ രഹസ്യയോഗങ്ങള്‍ നടക്കുന്നതായാണു വിവരം ലഭിച്ചിരിക്കുന്നത്. വിവിധ തീവ്രവാദ സംഘടനകളുമായി ചര്‍ച്ചനടത്തിയ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്‌. ഇസ്ലാമബാദില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഖാലിസ്താനി സിന്ദാബാദ് ഫോഴ്‌സ് തുടങ്ങിയവര്‍ക്കൊപ്പം ഐഎസ്‌ഐ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി സൈന്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തുന്നതിനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം. സാമ്പയിലെ ബാരി ബ്രാഹ്മണ ക്യാമ്പ്, സുഞ്ജ്വാന്‍, ജമ്മുവിലെ കാലുച്ചക്ക് ക്യാമ്പ് എന്നിവിടങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്‌. ചാവേറുകളെയാണോ രംഗത്തിറക്കുന്നത് എന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല

കാശ്മീർ താഴ്വരയിലെ ഷോപ്പിയാന്‍ മേഖലയിലൂടെ നുഴഞ്ഞു കയറി ജമ്മുവിലെത്താനുള്ള പദ്ധതികളും തീവ്രവാദികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. കഴിഞ്ഞയാഴ്ചയാണ്‌ 50 ഓളം പേര്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറാന്‍ കാത്ത് നില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്‌. ഗുല്‍മാര്‍ഗില്‍ നിന്ന് അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൈന്യം ഇപ്പോൾ ഷോപിയാൻ മലനിരകളിലെ വനത്തിലൂടെ തീവ്രവാദികൾ നുഴഞ്ഞുകയറാതിരിക്കാനുള്ള എല്ലാ പഴുതുകളൂം അടയ്ക്കുകയാണു 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കാശ്മീരിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയത് പരിശോധിക്കാതെ: യുഎന്‍ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here