പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഭീകരാക്രമണം. തന്ത്രപ്രധാനമായ തുറമുഖമായ ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഒരു സുരക്ഷാഭടൻ ഏറ്റുമുട്ടലിൽ മരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന . ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു.

ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് . ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു.

വൈകിട്ട് നാലരയോടെയാണ് ആക്രമണം നടന്നത്. നാല് ഭീകരർ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നു പാക്ക് മാധ്യമങ്ങൾ‌ റിപ്പോർ‌ട്ട് ചെയ്തു. സുരക്ഷാസേന ഹോട്ടൽ വളഞ്ഞിട്ടുണ്ട്. ഹോട്ടൽ പരിസരത്ത് ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.

വിദേശികൾ ഉൾപ്പെടെ ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നു ബലൂചിസ്ഥാൻ ആഭ്യന്തര മന്ത്രി സിയുള്ള ലാങ് പറഞ്ഞു. ജീവനക്കാർ മാത്രമാണ് അകത്ത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈന–പാക്ക് സാമ്പത്തിക ഇടനാഴി (സിപിഇസി) ഉൾപ്പെടെ നിരവധി പദ്ധതികൾ നടക്കുന്നിടമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാൻ. ഗ്വാദർ തുറമുഖത്തിന്റെ വികസനം ചൈനയുടെ സഹായത്തോടെയാണ് നടത്തുന്നത് കഴിഞ്ഞ മാസം വിഘടനവാദികൾ ഇവിടെ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടിരുന്നു

Read Also  മസൂദ് അസറിനെ മോചിപ്പിച്ചതായി വാർത്ത ; രാജ്യത്ത് ഭീകരാക്രമണസാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here