Monday, January 24

തണുപ്പ്; അശോകന്‍ മറയൂറിന്റെ കവിത

കവിത: തണുപ്പ്
അശോകന്‍ മറയൂര്‍
മരവിപ്പുകൾ
ദേശാടനക്കിളിയെപ്പോലെയാണ്
രു കടലിനെയതേപടി
അടയിരുന്നുവിശ്രമിക്കും
അതൊരിരുത്തമാണ്
മുള്ളിനുമീതേയുള്ളയിരുത്തം
വസന്തങ്ങൾക്കു മീതേ
ഞാൻ പറന്നുന്നടക്കുമ്പോഴും
ഇരിക്കാനേയാവുന്നില്ല
പുക്കളല്ല കനലാണ് ആ
സ്വപ്നവുമങ്ങനെയാണ്
കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും
ഇതളുകൾ ദൂരങ്ങളിലേക്ക്
സഞ്ചരിച്ചുകൊണ്ടിരിക്കും
മരണമൊരു ചൂന്നുകൂടലാണ്
പൂക്കളുമിതളുകളുംപോലെ ..
വര : ഹൃദയ്
Spread the love