Thursday, January 20

അബുദാബി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാടകക്കരാര്‍ ബോണ്ടായി പരിഗണിക്കും

നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാടകക്കരാര്‍ (തൗതീഖ്) ഇനി മുതല്‍ എക്സിക്യൂട്ടീവ് ബോണ്ട് ആയി പരിഗണിക്കും. ഇതോടെ വാടക കുടിശ്ശിക നേടിയെടുക്കാനും സ്ഥലം തിരിച്ചുപിടിക്കാനും കെട്ടിട ഉടമയ്ക്ക് എക്സിക്യൂഷന്‍ കോടതിയില്‍ നേരിട്ട് പരാതിപ്പെടാം.

റജിസ്റ്റര്‍ ചെയ്ത വാടകക്കരാര്‍ (തൗതീഖ്) ഉപയോഗിച്ച് വാടകക്കാരനെ ഒഴിപ്പിക്കാനും സാധിക്കും. ഉടമയും വാടക കരാറുകാരനും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാനും സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് വാടകക്കരാര്‍ നഗരസഭയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കര്‍ശനമാക്കിയതെന്ന് നഗരസഭാ മേധാവി ഫലാഹ് മുഹമ്മദ് അഹ്ബാബി പറഞ്ഞു.

ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ വകുപ്പ് മന്ത്രിയും അബുദബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് അധ്യക്ഷനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചു. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. വാടക കരാര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും കര്‍ശനമാക്കി. കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനു പുതിയ ഉത്തരവ് സഹായകമാകുമെന്ന് അബുദബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് അണ്ടര്‍ സെക്രട്ടറി യൂസുഫ് അല്‍ ഇബ് രി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് രംഗത്തു കൂടുതല്‍ നിക്ഷേപത്തിനു വഴിയൊരുക്കുമെന്നതാണു മറ്റൊരു നേട്ടമെന്ന് യൂസുഫ് അല്‍ ഇബ്റി കൂട്ടിച്ചേര്‍ത്തു. തീരുമാനം സെപ്റ്റംബര്‍ 27 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. വാടകക്കരാര്‍ എക്സിക്യൂട്ടീവ് ബോണ്ടായി പരിഗണിക്കുന്നതോടെ പ്രാഥമികഅപ്പീല്‍ കോടതി നടപടിക്രമങ്ങള്‍ ഒഴിവാക്കി എക്സിക്യൂഷന്‍ കോടതി പരാതികള്‍ നേരിട്ട് സ്വീകരിക്കും. ഇതിലൂടെ കരാറിലെ കക്ഷികള്‍ക്ക് അവകാശങ്ങള്‍ വേഗത്തില്‍ സ്ഥാപിച്ചെടുക്കാം. രണ്ടു ദിവസം മുതല്‍ മൂന്നു ആഴ്ചകള്‍ക്കുള്ളില്‍ കേസുകളില്‍ തീര്‍പ്പുണ്ടാക്കും. വാടക കരാര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഈ ആനുകൂല്യം
ലഭ്യമാകൂ.

Spread the love

Leave a Reply