Thursday, January 20

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി

ശബരിമലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനാജ്ഞയാണ് ജില്ലാകളക്ടര്‍ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. എന്നാല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരിക്കില്ല.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇവിടെ പ്രതിഷേധങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Spread the love
Read Also  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയുമെന്ന് എം ടി രമേശ്

Leave a Reply