Saturday, January 29

വാഹനമോടിക്കുമ്പോള്‍ സെല്‍ഫിയെടുത്താല്‍ 800 ദിര്‍ഹം പിഴയടിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ സെല്‍ഫിയെടുക്കുന്ന ശീലമുള്ളവര്‍ സൂക്ഷിക്കുക. പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ
മുന്നറിയിപ്പ്. വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതുമെല്ലാം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്ന പ്രവര്‍ത്തികളാണ്.

രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ആര്‍.ടി.എ. സാമൂഹികമാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. മഴ പെയ്യുന്ന സമയങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ മഴച്ചിത്രങ്ങള്‍ എടുക്കുന്നതും മഴ പശ്ചാത്തലമായുള്ള സെല്‍ഫികള്‍ എടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ വീണ്ടും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത 90 ശതമാനം വരെ കൂടു
മെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply