Thursday, January 20

 ‘യേശുവിന്റെ അന്ത്യ അത്താഴം’ ചിത്രത്തെ അവഹേളിച്ചുവെന്ന് ആരോപണം; പ്രതിഷേധം ശക്തം

വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ചിത്രമായ ‘യേശുവിന്റെ അവസാനത്തെ അത്താഴം’ ചിത്രത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്  പ്രമുഖ ജോര്‍ദാനിയന്‍ പ്രസാധകനും റേഡിയോ ഷോ അവതാരകനുമായ മുഹമ്മദ് അല്‍ വാക്കീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെലിബ്രറ്റി തുര്‍ക്കിഷ് ഷെഫ് നസ്റെറ്റ് ഗോക്സ് യേശുവിന് പകരമായി നില്‍ക്കുന്ന ചിത്രമാണ് അല്‍ വാക്കില്‍ പ്രസിദ്ധീകരിച്ചത്.

ഈ ചിത്രം ജോര്‍ദാനിലെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തെ വാക്കീല്‍ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

വിവാദ ചിത്രം 

എന്നാല്‍ ഈ വിഷയത്തില്‍ കുടുതല്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണാത്മകമായി മുഹമ്മദ് അല്‍ വാക്കീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Spread the love
Read Also  ആദിവാസി ജനത അമ്പും വില്ലുമെടുത്ത് പോരാടിയ സാന്താൾ വിപ്ലവം

Leave a Reply