ഇന്ത്യയിൽ മതപരമായ അസഹിഷ്ണുത പ്രചരിപ്പിക്കാൻ ഗാർഡിയൻ പത്രം ശ്രമിക്കുന്നു എന്ന് കാണിച്ചുകൊണ്ട് പ്രസാർ ഭരതി പത്രത്തിനു താക്കീത് നൽകിയിരിക്കുന്നതായി  റിപ്പോർട്ട് ചെയ്യുന്നു.

ഭരണഘടനയുടെ അഞ്ചംഗ ബഞ്ച് ഇന്നലെ നടത്തിയ അയോദ്ധ്യവിധിയെ പരാമർശിച്ചു കൊണ്ട് മതവിദ്വേഷം പരത്തും വിധം റിപ്പോർട്ട് ചെയ്തു എന്നാണ് പ്രസാർ ഭരതി പറയുന്നത്.

വെള്ളിയാഴ്ച ഗാർഡിയനിൽ പ്രസിദ്ധീകരിച്ച “India tense before ruling on holy site claimed by Muslims and Hindus” എന്ന ലേഖനത്തിലാണ് മത സ്പർദ്ധയുണ്ടാക്കും വിധമുള്ള വിശകലനം കടന്നു കൂടിയത്.“most controversial religious grounds”. “Saturday’s ruling by the Supreme Court, who are seen as favourable to the Modi government agenda, is expected to rule on the side of the Hindu case,” എന്നാണ് ഗാർഡിയൻ വിലയിരുത്തുന്നത്. മാത്രമല്ല വിധിയ്കു ശേഷം ലേഖനം പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ
നിരന്തരമായ വാദമായിരുന്നു അയോദ്ധ്യ കേസെന്നും ഹിന്ദു ദേശീയതയുടെ ഭാഗമായി ഇതിനെ നിലനിർത്തിക്കൊണ്ട് പോരുകയായിരുന്നെന്നും ഗാർഡിയൻ ലേഖനത്തിൽ കാണാം. സമീപ കാലത്തു കാശ്മീരിലുണ്ടായ സ്ഥിതിഗതികളെക്കൂടി വിലയിരുത്തുന്ന ലേഖനം ബി ജെ പി യുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളിലൂടെയും കടന്നു പോകുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രാമക്ഷേത്രം വേണം, കാശ്മീരിൽ 370 ആം വകുപ്പ് എക്കാലത്തും വേണ്ട ; ബി ജെ പി അനുകൂലനിലപാടുമായി ശശി തരൂർ വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here