Monday, January 24

ഹര്‍ത്താല്‍ അനുകൂലികള്‍ പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു

ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വ്യാപക അക്രമം.ക്യാമ്പസിനുള്ളിലും ഹര്‍ത്താലനുകൂലികളുടെ തോന്ന്യവാസം അരങ്ങേറി. പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഒറ്റപ്പാലത്തത് സിപിഎം ബിജെപി പ്രകടനം നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്നു സംഘര്‍ഷമുണ്ടായി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

നിലവില്‍ പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടിച്ച് കൂടിയിരിക്കുകയാണ്. വിക്ടോറിയ കോളേജിന് മുന്നിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.

പാലക്കാട് സിപിഎം പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. സിപിഎം ഓഫീസിന് മുന്നിലൂടെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Spread the love
Read Also  പാർട്ടിക്കെതിരെ മത്സരിക്കാൻ പാടില്ല; സിപിഐഎമ്മിന്റെ വികസന കരാറുകൾ പുറത്ത്

Leave a Reply