മനുഷ്യശരീരം ഒരുപാട് ജലം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്

സാറ അലൂക്കോ

പരിഭാഷ -വി കെ അജിത്കുമാർ

(നൈജീരിയൻ -ബ്രിട്ടീഷ് എഴുത്തുകാരി സ്ത്രീത്വത്തെപ്പറ്റി പ്രണയത്തെപ്പറ്റി ഹൃദയ ബന്ധങ്ങളെപ്പറ്റിയാണ് അവരുടെ എഴുത്തുകൾ അധികവും. Firstborn എന്ന ആദ്യ സമാഹാരം 2017 ലെ വനിതാദിനത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ഗ്ലണ്ടിലെ അറിയപ്പെടുന്ന കവിത കൂട്ടായ്മയായ Apple and Sneakes ൽ സജീവമായി പങ്കെടുക്കുന്ന സാറ അലൂക്കോ നൈജീരിയൻ സാഹിത്യത്തിലെ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരിയാണ്.)

എവിടെയാണത് വേദനയാകുന്നത് ?
ഇവിടെ ഇവിടെ അതെ ഇതിനിടയിലെവിടെയോ
ശ്‌മശാനം കാട്ടിത്തന്നിട്ട്
നീ അതിനെ ഒരു ദേഹമെന്നും വിളിക്കുന്നു.
വയറുനിറയെ കവിതയുമായി ഗ്രഹണത്തിലേക്ക് നടക്കുന്ന
നിന്റെ താടിയെല്ല് വിറയാർന്നിരിക്കുന്നു.
ഒരുപാട് ക്ഷമാപണങ്ങളുമായി
ക്ഷമിക്കണമെന്നു നീ യാചിക്കുന്നു.
ഇതെങ്ങനെ അണിയണമെന്നു നീ ഒടുവിൽ
പഠിക്കുന്നദിവസം ഇതായിരിക്കും
നീ കടലാകുന്ന ദിവസങ്ങൾ
നൽകുന്നു നൽകുന്നു ഇതാ നല്കുന്നു
 വലിച്ചെടുക്കുക
നിന്റെ ഹൃദയം സന്തോഷ ഭരിതമല്ലേ ?
നിന്റെ ആത്മാവിന്റെ നിറമെന്താണ് ?
അവൾ നിന്റെ തുടകൾക്കിടയിൽ ഒളിക്കുന്നുവോ
നിശ്വസിക്കൂ
എവിടെയാണ് അതുകൊണ്ട് മുറിവേൽക്കുന്നത്
സ്വയം ധ്യാനിക്കൂ
ഇവിടെ ഇവിടെ അതെ ഇവിടെ

The Human Body Is Made Up Of Mostly Water

courtsey THE BOOK BANQUE

 

Read Also  'മരപ്പൊത്ത്' സൂരജ് കല്ലേരിയുടെ കവിത

LEAVE A REPLY

Please enter your comment!
Please enter your name here