Thursday, January 20

മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം നവീകരിക്കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ്

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ട സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം നവീകരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനം മുഴുവന്‍ നവീകരിക്കുന്നതിന് മന്ത്രിതല സമിതിയെയും പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സമിതിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുനഃക്രമീകരണത്തിന് നേതൃത്വം നല്‍കുക.

വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, മന്ത്രിമാരായ ഡോ. മുസായിദ് അല്‍ ഹൈബാന്‍, ഡോ. ഇബ്രാഹിം അല്‍ അസ എന്നിവര്‍ക്ക് പുറമെ റോയല്‍കോര്‍ട്ട് മേധാവിയും രാജ്യരക്ഷാ മേധാവിയും സമിതിയിലുണ്ടാവും. മന്ത്രാലയങ്ങളും വിവിധ വകുപ്പ് മേധാവികളും ഒരു മാസത്തിനകം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുനഃക്രമീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും രാജാവ് ഉത്തരവില്‍ വ്യക്തമാക്കി. ജമാല്‍ ഖഷോഗ്ഗിയുടെ മരണം സംബന്ധിച്ച അന്വേഷണം തുര്‍ക്കിയിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി സൗദിയില്‍നിന്നുള്ള അന്വേഷണോദ്യോഗസ്ഥരെ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Spread the love
Read Also  മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം വിവാദമാകുന്നു ; വാഹനമോടിച്ചത് ശ്രീറാം ഐ എ എസ് എന്ന് പോലീസ്

Leave a Reply