Sunday, January 16

ഹരിതഗൃഹവാതക തോത് ഉയരുന്നുവെന്ന് യുഎന്‍

ഭൂമിയിലെ ഹരിതഗൃഹ വാതകത്തിന്റെ തോത് കഴിഞ്ഞ 50 ലക്ഷം വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലെന്ന് യു എന്‍. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡ്യു
എം ഒ)യാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതുപോലെ, കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഭൂമിക്ക്  ഉണ്ടായേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ മുറിയിപ്പ് നല്‍കുന്നു. വ്യത്യസ്ത ഹരിതഗൃഹ വാതകങ്ങള്‍ കാരണം 1990 മുതല്‍ പ്രപഞ്ചത്തിലെ താപനിലയില്‍ 41 ശതമാനം വര്‍ധനവുണ്ടായി. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വളരെ കൃത്യമാണ്.

കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകങ്ങളുടെ ബഹിര്‍ഗമനത്തിലെ തോത് വെട്ടിക്കുറക്കണം. അതുപോലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം അപകടകരമായിരിക്കും. ഇത് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും. പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളുടെ വാതിലുകളെല്ലാം ഭൂരിഭാഗവും അടഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വീണ്ടും വര്‍ധിക്കുകയാണ്. വ്യവസായ വിപ്ലവം ആരംഭിച്ചതിന് ശേഷമുള്ള 250 വര്‍ഷംകൊണ്ട് കാര്‍ബഡയോക്സൈഡ് പുറന്തള്ളല്‍ 46 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഇന്റര്‍നാഷനല്‍ പാനല്‍ ക്ലൈമറ്റ് ചെയ്ഞ്ച്(ഐ പി സി സി)ഉം സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്് പുറത്തുവിട്ടിരുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കാര്‍ബഡൈഓക്സൈഡ് പുറന്തള്ളുന്നത് പൂര്‍ണമായും അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഐ പി സി സി റിപ്പോര്‍ട്ടില്‍ മുറിയിപ്പ് നല്‍കിയിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന യു എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും കള്‍ സമഗ്ര ചര്‍ച്ചക്ക് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

രണ്ട് റിപ്പോര്‍ട്ടുകളും വളരെ വലിയ മുറിയിപ്പാണ് മനുഷ്യകുലത്തിന് നല്‍കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുഴുവന്‍ മുറിയിപ്പ് നല്‍കുന്നു. പ്രകൃതിയിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയുന്നതിന്റെ ഒരു അടയാളവും കാണുന്നില്ലെന്നും വരും ഭാവിയില്‍ ഭൂമിയില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നു. ഹരിതഗൃഹ വാതകങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ പുറന്തള്ളിയാല്‍ 2030നും 2052നും ഇടയില്‍ ആഗോളതാപനം 1.5 ഡിഗ്രി എന്ന പരിധി കടക്കുമെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Spread the love

Leave a Reply