Saturday, January 29

ഗാര്‍ഹിക തൊഴിലാളികളുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ സ്മാര്‍ട് സംവിധാനം ആരംഭിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ മനുഷ്യവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം സ്മാര്‍ട് സംവിധാനം ആരംഭിച്ചു. വിസ സേവനങ്ങള്‍ക്കുള്ള തദ്ബീര്‍ സെന്റര്‍ വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. കുടുംബങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും വ്യക്തിഗത വിസയില്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനാണ് പുതിയ സ്മാര്‍ട് സംവിധാനമെന്നു മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഖൂരി പറഞ്ഞു. ആവശ്യമുള്ള തൊഴിലാളികളെ രാജ്യം തിരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കും. ഓരോ തൊഴിലാളിയുടെയും വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ അടങ്ങിയ വിശദാംശങ്ങള്‍ വിസാ അപേക്ഷകനു കണ്ടെത്താനുമാകും.

തദ്ബീര്‍ സെന്ററുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അപേക്ഷകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ ലഭിക്കുമെന്ന് ഖലീല്‍ ഖൂരി പറഞ്ഞു. അധികൃതരുമായി നേരിട്ട് ഇടപെടാനാകുമെന്നതിനാല്‍ വിവരങ്ങള്‍ ഔദ്യോഗികമായിരിക്കും. അടുത്തയാഴച മുതല്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും. തദ്ബീര്‍ സെന്ററുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അപേക്ഷകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ ലഭിക്കുമെന്ന് ഖൂരി പറഞ്ഞു. അധികൃതരുമായി നേരിട്ട് ഇടപെടാനാകുമെന്നതിനാല്‍ വിവരങ്ങള്‍ ഔദ്യോഗികമായിരിക്കും. അടുത്തയാഴച മുതല്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും.

തൊഴിലുടമയുടെ മന്ത്രാലയ ഫയല്‍ കാണുക, തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പുതിയതും പുതുക്കുന്നതുമായ തൊഴില്‍ കരാര്‍ നല്‍കുക, തൊഴില്‍ കരാര്‍ റദ്ദാക്കുക, സേവനങ്ങള്‍ക്കുള്ള നിരക്ക് അടയ്ക്കാന്‍ സൗകര്യമൊരുക്കുക, ഗാര്‍ഹിക തൊഴിലാളികളുടെ സേവനകാല ആനുകൂല്യങ്ങള്‍ നിര്‍ണയിക്കുക തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. തദ്ബീറില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു നിയമനത്തിനും വിസാ മാറ്റത്തിനും നിയന്ത്രണം ഉണ്ടായിരിക്കും. മണിക്കൂര്‍, ദിവസം, ആഴ്ച അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമാനുസൃതം കൈമാറാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.

Spread the love

Leave a Reply